Get Updates
Get notified of breaking news, exclusive insights, and must-see stories!

ചക്രസ്തംഭന സമരം: വിട്ടു നിന്ന് സതീശൻ; നേതാക്കൾ എല്ലായിടത്തും പങ്കെടുക്കേണ്ടതില്ല: സുധാകരൻ

തിരുവനന്തപുരം/ കൊച്ചി/ കോഴിക്കോട്: ഇന്ധന വിലക്കയറ്റത്തിനെതിരായ പതിനഞ്ചു മിനിട്ട് നീണ്ടു നിന്ന കോൺഗ്രസിൻ്റെ ചക്രസ്തംഭന സമരം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെയായിരുന്നു സമരം. തിരുവനന്തപുരത്തെ സമര പരിപാടിയിൽ കെപിസിസി അധ്യക്ഷൻ പങ്കെടുത്തെങ്കിലും പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിട്ടുനിന്നു.

നേരത്തെ, വഴിതടയൽ സമരത്തിൽ പ്രതിപക്ഷനേതാവ് തൻ്റെ നിലപാട് പ്രഖ്യാപിച്ചിരുന്നു. സതീശൻ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും നിയമസഭയിലെ തിരക്കുകൾ മൂലമാണ് വിട്ടുനിന്നതെന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം. ഇതിനിടെ കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ നടന്ന സമരങ്ങളിൽ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

1

കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കും ഇന്ധന വിലക്കയറ്റത്തിനുമെതിരെ കോൺഗ്രസ് നടത്തിയ ചക്ര സ്തംഭനസമരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടന്നു. തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കൊച്ചിയിൽ ഹൈബി ഈഡനും കോഴിക്കോട് കെ മുരളീധരനും ഉദ്ഘാടകനായി. പാലക്കാട് വി കെ ശ്രീകണ്ഠൻ എം പി സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കണ്ണൂരിലും കോൺഗ്രസ് നേതാക്കളും, പ്രവർത്തകരും പങ്കെടുത്തു. ജില്ലാ ആസ്ഥാനങ്ങളിലെല്ലാം മുതിർന്ന നേതാക്കളും പ്രവർത്തകരും സമരത്തിന് നേതൃത്വം നൽകി.

2

രാവിലെ 11:00 മുതൽ 11:15 വരെയായിരുന്നു സമരം. പ്രതിപക്ഷനേതാവ് വി ഡി സതീശൻ സമരത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം എത്താതിരുന്നത് വിവാദമായി. നേരത്തെ, കൊച്ചിയിൽ ഇന്ധന വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിലും പ്രതിപക്ഷ നേതാവ് തൻ്റെ നിലപാട് അറിയിച്ചിരുന്നു.

സമരത്തെ പരസ്യമായി എതിർത്ത് രംഗത്തെത്തിയതും ഇതിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചതും ചർച്ചയായിരുന്നു. തൻ്റെ നിലപാട് സതീശൻ ഡിസിസിയെ വ്യക്തമായി അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് നടത്തിയ സമരത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നുവെങ്കിൽ നിലപാടിൽ നിന്നുള്ള മലക്കംമറിച്ചിലാകുമെന്ന് കരുതിയാകാം പങ്കെടുക്കാതിരുന്നത് എന്നതാണ് വിലയിരുത്തൽ.

2

എന്നാൽ, നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് പങ്കെടുക്കാൻ കഴിയാത്തത് എന്നതാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം. സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെയായിരുന്നു തിരുവനന്തപുരത്തെ സമരവേദി. ഒരുപക്ഷേ, പാളയത്ത് അദ്ദേഹത്തിന് സമരത്തിൽ പങ്കെടുക്കുന്നതിന് തടസ്സമില്ലായിരുന്നു. എങ്കിലും അദ്ദേഹം പങ്കെടുത്തില്ല. അതേസമയം, ഇതിനോടുള്ള കെപിസിസി അധ്യക്ഷൻ്റെ പ്രതികരണം ഇങ്ങനെ. എല്ലാ നേതാക്കൾക്കും എല്ലാ ജില്ലകളിലും സമരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞെന്നുവരില്ല. ഓരോ ജില്ലാകേന്ദ്രങ്ങളിലും പ്രധാന നേതാക്കൾ സമരത്തിൽ പങ്കെടുക്കുന്നുണ്ടെന്നും കെ. സുധാകരൻ പറഞ്ഞു.

4

കൊച്ചിയിൽ നടന്ന ചക്രസ്തംഭനസമരത്തിൽ ഹൈബി ഈഡൻ, പി.ടി തോമസ് എന്നി പ്രമുഖ നേതാക്കൾ പങ്കെടുത്തു. നേരത്തെ കൊച്ചിയിൽ നടന്ന റോഡ് ഉപരോധം വിവാദമായിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ 15 - 20 മിനിറ്റിനുള്ളിൽ തന്നെ സമര പരിപാടികൾ അവസാനിപ്പിച്ചു. എന്നാൽ അവശ്യവിഭാഗമായി പ്രവർത്തിക്കുന്ന ആംബുലൻസിന് പോലും ഈ സമയം കടന്നു പോകാൻ കഴിഞ്ഞിരുന്നില്ല. നേതാക്കളും പ്രവർത്തകരും പരമാവധി ഗതാഗതം നിയന്ത്രിച്ചും മറ്റ് അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെയും സമരങ്ങൾ പൂർത്തിയാക്കിയത്.

5

കോഴിക്കോട് നടന്ന ചക്ര സ്തംഭന സമരം കെ മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിനെതിരെയും കേന്ദ്രത്തിനെതിരെയും അദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചു. ജില്ലയിൽ ചക്രസ്തംഭന സമരം തുടങ്ങിയിട്ടും ഉദ്ഘാടകന് എത്താൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹം വഴിയിൽ കുടുങ്ങുകയായിരുന്നു. അല്പം വൈകിയെങ്കിലും അദ്ദേഹം കോഴിക്കോട്ടെ സമര പരിപാടിയിലെത്തി സംസാരിച്ചു. പ്രധാനപ്പെട്ട നേതാക്കളും കെപിസിസി ഡിസിസി ഭാരവാഹികളും കോൺഗ്രസ്, കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു.

6

പാലക്കാട് നടന്ന സമരത്തിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ചെറിയതോതിൽ സംഘർഷവും രൂപപ്പെട്ടു. വി.കെ ശ്രീകണ്ഠൻ എംപിയാണ് സമരപരിപാടികൾക്ക് നേതൃത്വം നൽകിയത്. അദ്ദേഹവുമായും പലതവണ പൊലീസ് തർക്കിക്കുന്നത് ദൃശ്യമാധ്യമങ്ങളുടെ ക്യാമറ കണ്ണുകളിൽ പ്രകടമായിരുന്നു. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് എം.പി ഉന്നയിച്ചത്. മുഖ്യമന്ത്രിക്കും പൊലീസിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.

7

കണ്ണൂരിലും സമരപരിപാടികൾക്കിടയിൽ പ്രതിഷേധമുണ്ടായി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിച്ചു. യൂത്ത് കോൺഗ്രസ് കെഎസ്‌യു ഡിസിസി കോൺഗ്രസ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ ജില്ലകളും ചക്രസ്തംഭന സമരം നടന്നു. പ്രഖ്യാപിച്ചിരുന്ന സമയത്തിൽ നിന്നും പലയിടത്തും കൂടുതൽ സമയം സമരം നീണ്ടു പോയി.

ചിന്താവിഷ്ടയായ മഡോണ; എന്തുപറ്റിയെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+