കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16 സീറ്റുകളിലും മത്സരിക്കാനുറച്ച് കോണ്‍ഗ്രസ്; അനുകൂല സാഹചര്യം, ഒരു സീറ്റ് പോലും വിട്ടുകൊടുക്കില്ല

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം ലോക്സഭാ സീറ്റിനെചൊല്ലി കേരളാ കോണ്‍ഗ്രസ്സില്‍ തമ്മിലടി കനക്കുന്ന സാഹചര്യത്തില്‍ പ്രശ്നം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇടപെടും. സീറ്റ് വിഭജനം സംബന്ധിച്ച് അടുത്തയാഴ്ച ഉഭയകക്ഷി ചര്‍ച്ച നടത്തുമ്പോള്‍ മാണിപക്ഷവുമായും ജോസഫ് വിഭാഗാവുമായും പ്രത്യേകം ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

എത്ര തന്നെ സമ്മര്‍ദ്ദം ചെലുത്തിയാലും രണ്ട് സീറ്റെന്ന ആവശ്യം അംഗീകരിക്കാനിവില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ലീഗിന്‍റെ മൂന്ന് സീറ്റ് ആവശ്യത്തോട് ഇതേ സമീപനം തന്നെയാണ് കോണ്‍ഗ്രസിനുള്ളത്. അനുകൂലമായ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വന്നാല്‍ അത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

16 സീറ്റിലും മത്സരിക്കും

16 സീറ്റിലും മത്സരിക്കും

2014 ല്‍ 15 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. ബാക്കിയുള്ള 5 സീറ്റില്‍ 2 എണ്ണത്തില്‍ മുസ്ലിം ലീഗ് മത്സരിച്ചപ്പോള്‍ ജനതാദള്‍, ആര്‍എസ്പി, കേരളാ കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ഒരോ സീറ്റിലും മത്സരിച്ചു. ജനതാദള്‍ മുന്നണി വിട്ടുപോയതിനാല്‍ കഴിഞ്ഞ തവണ അവര്‍ മത്സരിച്ച പാലക്കാട് സീറ്റ് ഉള്‍പ്പടെ ഇത്തവണ 16 സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കണമെന്നാണ് കെപിസിസിയുടെ തീരുമാനം.

ജോസഫ് വിഭാഗം

ജോസഫ് വിഭാഗം

ഇതിനിടയിലാണ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടുകൊണ്ട് കേരളാ കോണ്‍ഗ്രസും മുസ്ലിം ലീഗും രംഗത്തെത്തുന്നത്. കേരളാ കോണ്‍ഗ്രസില്‍ ജോസഫ് വിഭാഗമാണ് രണ്ടാം സീറ്റിന് സമ്മര്‍ദ്ദം ശക്തമാക്കുന്നത്. കോണ്‍ഗ്രസിന് വിജയ സാധ്യതയുള്ള സീറ്റുകളാണ് ഇരു പാര്‍ട്ടികളും ചോദിക്കുന്നത്.

പരാതി ന്യായം

പരാതി ന്യായം

മാണിഗ്രൂപ്പില്‍ ലയിച്ചിട്ടും അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന പിജെ ജോസഫിന്‍റെ പരാതി ന്യായമാണെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. പക്ഷെ രണ്ടാമതൊരു സീറ്റ് കൂടി കൊടുക്കാനാവില്ല. നിലവിലുള്ള ഒരു സീറ്റില്‍ ആര് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് അഭിപ്രായം പറയില്ല. പക്ഷെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് തീര്‍ത്ത് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കണമെന്ന് ആവശ്യപ്പെടും

ജോസ് കെ മാണിയെ ചെയര്‍മാനാക്കിയാല്‍

ജോസ് കെ മാണിയെ ചെയര്‍മാനാക്കിയാല്‍

അടുത്തയാഴ്ച്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. അതുകൊണ്ടു പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഇരുപക്ഷവുമായി പ്രത്യേകം ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. ജോസ് കെ മാണിയെ ചെയര്‍മാനാക്കാന്‍ ശ്രമിച്ചാല്‍ മാണിപക്ഷവുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് പിജെ ജോസഫ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ നേരത്തെ അറിയിച്ചതായാണ് സൂചന.

മാണിപക്ഷത്ത് തന്നെ എതിര്‍പ്പ്

മാണിപക്ഷത്ത് തന്നെ എതിര്‍പ്പ്

ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കാനുള്ള കെഎം മാണിയുടെ നീക്കത്തിനെതിരെ മാണിപക്ഷത്ത് തന്നെ ശക്തമായ എതിര്‍പ്പുണ്ട്. കഴിഞ്ഞ ദിവസം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ഗാന്ധിസ്മൃതിയില്‍ സിഎഫ് തോമസ്, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ പങ്കെടുത്തത് മാണിപക്ഷത്തെ ഭിന്നത മറനീക്കി പുറത്തു കൊണ്ടുവരുന്നതാണ്.

മുസ്ലിം ലീഗും

മുസ്ലിം ലീഗും

മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ ലീഗ് ഇന്ന് അന്തിമതീരുമാനം എടുത്തേക്കും. മുസ്ലിം ലീഗിന്‍റെ ഉന്നതാധികാര സമിതി യോഗം ഇന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേരുന്നുണ്ട്. ലീഗിന് മൂന്നാം സീറ്റിന് അര്‍ഹത ഉണ്ടെന്ന് യുഡിഎഫ് യോഗത്തിലും ലീഗ് ഉന്നയിച്ചിരുന്നു.

പാര്‍ട്ടി മത്സരിക്കണം

പാര്‍ട്ടി മത്സരിക്കണം

വയനാട്, പാലക്കാട്, കാസര്‍കോട് സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ പാര്‍ട്ടി മത്സരിക്കണം എന്ന ആവശ്യം ലീഗിനുള്ളില്‍ ശക്തമാണ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് പാണക്കാട് എത്തുന്നുണ്ട്.

ഉഭയകക്ഷി ചര്‍ച്ചകള്‍

ഉഭയകക്ഷി ചര്‍ച്ചകള്‍

ഫെബ്രുവരി 10 മുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കും. ഇന്നലെ മുന്നണിയ യോഗം ആരംഭിച്ചപ്പോള്‍ തന്നെ ഉഭയകക്ഷി ചര്‍ച്ച പ്രഖ്യാപിച്ചതിനാല്‍ സീറ്റുമായി ബന്ധപ്പെട്ട ആരും ശക്തമായി ഉന്നയിച്ചിരുന്നില്ല. സീറ്റ് ആവശ്യപ്പെടാന്‍ എല്ലാം ഘടകക്ഷികള്‍ക്കും അവകാശമുണ്ടെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ബെന്നിബഹനാന്‍ പറയുന്നു

ബെന്നിബഹനാന്‍ പറയുന്നു

ഈ മാസം തന്നെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കാനാണ് യുഡിഎഫ് തീരുമാനം. തട്ടിപ്പറിക്കുന്നതും പിടിച്ചു വാങ്ങുന്നതും യുഡിഎഫിന്‍റെ രീതിയല്ല. മുന്നണിയിലേക്ക് മടങ്ങുമ്പോള്‍ കെഎം മാണി ഒരു ഉപാധിയും മുന്നോട്ടുവെച്ചിരുന്നില്ല. കീഴ്വഴക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉഭയകക്ഷി ചര്‍ച്ചകളെന്നും ബെന്നിബഹനാന്‍ പറഞ്ഞു.

English summary
congress to contest in 16 seats in loksabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X