ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ഒറ്റക്കെട്ടായി മുന്നോട്ട് പോകും: വിഎം സുധീരന്‍
തിരുവനന്തപുരം: ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യത്തിനായി ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഐക്യം മെച്ചപ്പെടുത്തനായി വിഎം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് വിഎം സുധീരന്റെ പ്രസ്ഥാവന.
ചെന്നിത്തലയുടെ കത്തിന്റെ പേരില്‍ കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് തര്‍ക്കം നിലനില്‍ക്കെയാണ് സോണിയ ഗാന്ധിയുടെ നിര്‍ദേശത്തെതുടര്‍ന്ന് മൂന്ന് നേതാക്കളും യോജിച്ച് മാധ്യമങ്ങളെ കണ്ടത്.

കൂട്ടായ നേതൃത്വത്തിലായിരിക്കും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക എന്ന് നേതാക്കള്‍ പറഞ്ഞു. മറ്റ് പാര്‍ട്ടികളില്‍ ഉള്ളതുപോലെ നേതാവിനെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസില്‍ നേതൃമാറ്റമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ കോണ്‍ഗ്രസിലുള്ളൂ. ഏതെങ്കിലും തെറ്റുദ്ധാരണ ഉണ്ടെങ്കില്‍ അത് മാറാനായാണ് സംയുക്ത പത്രസമ്മേളനം വിളിച്ചതെന്നും സുധീരന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ അനൈക്യമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്ന് ഘടകകക്ഷി നേതാക്കള്‍ സോണിയ ഗാന്ധിയെ അറിയിച്ചതിനെതുടര്‍ന്നാണ് സംയുക്ത വാര്‍ത്താ സമ്മേളനം നടത്താന്‍ സോണിയ നിര്‍ദേശിച്ചത്.












Click it and Unblock the Notifications