സതീശന്‍ രാഹുലിന്റെ ആദ്യ പ്ലാന്‍, ഇനി നടപ്പാക്കുക ഈ കാര്യങ്ങള്‍, കോണ്‍ഗ്രസിന്റെ ടാര്‍ഗറ്റ് 2024
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ആരും പ്രതീക്ഷിക്കാതെ മാറ്റം കടന്നുവന്നിരിക്കുകയാണ്. എന്നാല്‍ ഇതിന് പിന്നില്‍ രാഹുല്‍ ഗാന്ധിയുടെ താല്‍പര്യങ്ങളാണ്. 2016 മുതല്‍ രാഹുല്‍ ആഗ്രഹിച്ചതാണ് കേരളത്തിലെ ഈ മാറ്റം. അന്ന് അതിനെ തടുത്ത് നിര്‍ത്തിയത് രണ്ട് ഗ്രൂപ്പുകളും. ഇനി അങ്ങോട്ട് രാഹുലിന്റെ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസാണ് ഇനി അങ്ങോട്ട് കേരളത്തില്‍ കാണാന്‍ സാധിക്കുക. രമേശ് ചെന്നിത്തലയ്ക്ക് പറ്റിയ അബദ്ധങ്ങള്‍ കേരളത്തിലെ രാഹുല്‍ ഗ്രൂപ്പുകാരും രഹസ്യമായി ഹൈക്കമാന്‍ഡില്‍ ഉന്നയിച്ചിട്ടുണ്ട്.

സതീശന്‍ ആദ്യ പ്ലാന്‍
സതീശന്റെ കൊണ്ടുവന്നതിന്റെ ലക്ഷ്യം എ, ഐ ഗ്രൂപ്പുകളെ ഇല്ലാതാക്കുക തന്നെയാണ്. ദേശീയ തലത്തില്‍ തന്നെ പിന്തുണയ്ക്കുന്നവരുടെ വലിയൊരു സംഘത്തെ കേരളത്തില്‍ നിന്ന് ഒരുക്കാന്‍ രാഹുല്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. അത് രാഹുലിന്റെ തിരിച്ചുവരവിനും ഗുണം ചെയ്‌തേക്കും. നേരത്തെ പല സംസ്ഥാനങ്ങളിലും ഇത്തരമൊരു ക്യാമ്പിനെ രാഹുല്‍ ഉയര്‍ത്തി കൊണ്ടുവന്നിരുന്നു. എഐസിസി യോഗം വരുമ്പോള്‍ സീനിയേഴ്‌സിനെ ഒതുക്കാനും രാഹുല്‍ പറയുന്ന കാര്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണ ലഭിക്കാനും സഹായിക്കുന്നത് ഇത്തരം ഗ്രൂപ്പുകളാണ്.

അടുത്തത് മുല്ലപ്പള്ളി
മുല്ലപ്പള്ളി രാമചന്ദ്രന്‍ മാറിയേ തീരു എന്നാണ് രാഹുലിന്റെ നിലപാട്. കെപിസിസിയില്‍ സമ്പൂര്‍ണ അഴിച്ചുപണിയാണ് വരുന്നത്. മുല്ലപ്പള്ളി സമ്മര്‍ദത്തെ തുടര്‍ന്ന് ഒഴിയാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് അദ്ദേഹത്തോട് ഒഴിയേണ്ടി വരുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയെ പിന്തുണച്ചെങ്കിലും ആരുടെയും പേരുകള്‍ നിര്‍ദേശിച്ചിട്ടില്ല. കെ സുധാകരന്‍, കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

ചെന്നിത്തല വീണത് ഇങ്ങനെ
രമേശ് ചെന്നിത്തലയ്ക്ക് അഴിമതി വിരുദ്ധ പ്രതിച്ഛായയില്ലാത്തത് തിരഞ്ഞെടുപ്പില്‍ വലിയ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. ഒരിക്കലും പോലും സ്വന്തം ഭരണത്തിലെ പ്രശ്‌നങ്ങളെ ചെന്നിത്തല ചൂണ്ടിക്കാണിച്ചിട്ടില്ല. അങ്ങനെയുള്ള നേതാക്കള്‍ അഴിമതി ചൂണ്ടിക്കാണിച്ചാലും സ്വീകാര്യതയുണ്ടാവില്ല. പിന്നെ നെഗറ്റീവ് ക്യാമ്പയിനാണ് ചെന്നിത്തല നടത്തിയതെന്ന കാര്യവും കോണ്‍ഗ്രസിലുള്ളവര്‍ തന്നെ അടക്കം പറയുന്ന കാര്യമാണ്. എന്നാല്‍ വിഡി സതീശന്‍ ക്ലീന്‍ ഇമേജുള്ള നേതാവാണ്. അഴിമതിക്കെതിരെ അദ്ദേഹം സംസാരിക്കുമ്പോള്‍ അതിന് സ്വീകാര്യ സ്വാഭാവികമായും ഉണ്ടാവും.

ഉമ്മന്‍ ചാണ്ടിയെ വെട്ടി
ഉമ്മന്‍ ചാണ്ടി കെസി ജോസഫിനെയാണ് പ്രതിപക്ഷ നേതാവായി കണ്ടിരുന്നത്. ഇനി ചെന്നിത്തല വരികയാണെങ്കില്‍ ജോസഫിന് കെപിസിസി അധ്യക്ഷ സ്ഥാനം നേടിയെടുക്കാമെന്നും ഉമ്മന്‍ ചാണ്ടി കരുതിയിരുന്നു. ഹൈക്കമാന്‍ഡില്‍ ഇതിനായി ശ്രമിച്ചെങ്കിലും രാഹുല്‍ വെട്ടി. കഴിവും ജനങ്ങളുടെ പിന്തുണയും ഉള്ളവര്‍ മാത്രം മതിയെന്നാണ് രാഹുലിന്റെ തീരുമാനം. ഗ്രൂപ്പ് നേതാക്കളെ താല്‍പര്യം നോക്കി നിയമിക്കുന്നതിന് പകരം കഴിവുള്ളവരെ നിയമിക്കാനാണ് രാഹുല്‍ താല്‍പര്യപ്പെടുന്നത്. ഉമ്മന്‍ ചാണ്ടി ഒതുങ്ങിയതോടെ ചെന്നിത്തലയും വീണു എന്നതാണ് വാസ്തവം.

2024 മിഷന്‍
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം കേരളത്തില്‍ മികച്ചതായിരുന്നു. പക്ഷേ അവര്‍ക്ക് ജനസ്വാധീനം കുറവായിരുന്നു. ഒപ്പം സംഘടനയുടെ ദൗര്‍ബല്യവും കോണ്‍ഗ്രസിനെ തോല്‍വിയിലേക്ക് നയിച്ചു. 55 ശതമാനം പുതുമുഖങ്ങള്‍ വന്നിട്ടും തോറ്റത് അങ്ങനെയാണ്. രാഹുലിന് ഇനിയുള്ള മൂന്ന് കൊല്ലം വളരെ നിര്‍ണായകമാണ്. കേരളത്തില്‍ നിന്ന് 19 സീറ്റുകള്‍ വീണ്ടും നേടേണ്ടതുണ്ട് 2024ല്‍ രാഹുലിന്. വയനാട് സീറ്റല്ലാതെ രാഹുലിന് ജയിക്കാന്‍ പറ്റിയ സീറ്റുകളില്ല. അതുകൊണ്ട് കേരളം സുരക്ഷിത കോട്ടയായി കോണ്‍ഗ്രസിന് മാറ്റേണ്ടതുണ്ട്. അതിന് ഇപ്പോഴുള്ളവരെ മാറ്റാതെ വേറെ മാര്‍ഗമില്ല. മൂന്ന് വര്‍ഷം കൊണ്ട് ബൂത്ത് തലം തൊട്ട് സംസ്ഥാന കമ്മിറ്റി വരെ കരുത്തുറ്റതാക്കാനാണ് രാഹുല്‍ ടാര്‍ഗറ്റ് ചെയ്യുന്നത്.

ഗ്രൂപ്പുകള്‍ ദുര്‍ബലമാവും
രാഹുലിന്റെ പ്ലാന്‍ വിജയിക്കാന്‍ കാരണമുണ്ട്. ഒന്ന് കോണ്‍ഗ്രസിന്റെ ഒരു കമ്മിറ്റിയിലും ഗ്രൂപ്പുകാരെ ഉള്‍പ്പെടുത്തില്ല. അതുകൊണ്ട് അഞ്ച് കൊല്ലം കൊണ്ട് ഗ്രൂപ്പുകള്‍ ദുര്‍ബലമാവും. ഒരു പദവിയുമില്ലാതെ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അപ്രസക്തരാവും. ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോള്‍ 77 വയസ്സായി. അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് തന്നെ മാറി നില്‍ക്കാന്‍ സാധ്യതയുണ്ട്. ചെന്നിത്തലയ്ക്ക് 64 വയസ്സായി. അതുകൊണ്ട് കൂടുതല്‍ പ്രതീക്ഷയ്ക്ക് വകയില്ല. സിപിഎമ്മിലെ പോലെ പ്രായമേറുമ്പോള്‍ മികവ് കാണിക്കാനുള്ള സാധ്യത ചെന്നിത്തലയില്‍ പ്രകടമല്ല.
Recommended Video

രാഹുല്‍ ഉപദേഷ്ടാവ്
രാഹുല്‍ കൃത്യമായ നിര്‍ദേശങ്ങള്‍ ഇനി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കി കൊണ്ടിരിക്കും. യുഡിഎഫ് വിട്ട് ഒരു ഘടകക്ഷിയും പോകില്ലെന്ന ഉറപ്പാണ് ആദ്യമായി സതീശന്‍ നല്‍കിയിരിക്കുന്നത്. ജോസ് പോയത് പത്തനംതിട്ട, തിരുവിതാകൂര്‍ മേഖലയില്‍ വലിയ തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് ഈ പ്രഖ്യാപനം. കൂടുതല്‍ കക്ഷികള്‍ യുഡിഎഫിലേക്ക് വരുമെന്നും സതീശന്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസിന് സ്വാധീനമുള്ള, അര്‍ഹതപ്പെട്ട സീറ്റുകള്‍ ഇനി ഘടകകക്ഷികള്‍ക്കും നല്‍കില്ല. അത്തരം സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ചോര്‍ന്നു പോകുന്നുവെന്ന് നേമം ചൂണ്ടിക്കാട്ടി രാഹുല്‍ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications