എംഐ ഷാനവാസിനെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു?
കല്‍പറ്റ: എംഐ ഷാനവാസിനെ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷാനവാസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗത്തിലാണ് കയ്യേറ്റ ശ്രമം നടന്നത്. മണ്ഡലത്തെ തിരിഞ്ഞ് നോക്കാത്ത എംപി എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ഇതേ തുടര്‍ന്ന് ഷാനവാസ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

വയനാട് മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയായിരുന്നു എംഐ ഷാനവാസ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ഇത്തവണയും തനിക്ക് വയനാട് സീറ്റ് നല്‍കണം എന്ന് ഷാനവാസ് ആവശ്യപ്പെട്ടിരുന്നു.
മുസ്ലീം ലീഗ് ഇത്തവണ അധികമായി ആവശ്യപ്പെട്ട മണ്ഡലങ്ങളില്‍ ഒന്നായിരുന്നു വയനാട്. മുസ്ലീം ലീഗിനെ സംബന്ധിച്ച് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒന്നാണിത്.
കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ എംഐ ഷാനവാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖിനെ വയനാട്ടില്‍ മത്സരിപ്പിക്കും എന്നും ശ്രുതിയുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും അവസാനം പട്ടികയില്‍ ഷാനവാസ് ഇടം നേടുകയായിരുന്നു.
സിപിഐയുടെ സത്യന്‍ മൊകേരിയാണ് വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐയില്‍ നിന്നുളള ജോസ് ബേബി സ്ഥാനാര്‍ത്ഥിയായേക്കും എന്ന് തുടക്കത്തില്‍ വാര്‍ത്തയുണ്ടായിരുന്നെങ്കിലും കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവിന്റെ ആവശ്യപ്രകാരം സത്യന്‍ മൊകേരിയെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.












Click it and Unblock the Notifications