കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടര്‍ച്ചയായ അവധി ദിനങ്ങളില്‍ എടിഎം പണിമുടക്കില്ല, പണം നിറയ്ക്കുമെന്ന് ബാങ്കുകള്‍

  • By Sandra
Google Oneindia Malayalam News

കൊച്ചി: ഓണവും ബക്രീദും പ്രമാണിച്ച് സെപ്തംബര്‍ മാസത്തില്‍ അഞ്ച് ദിവസം ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി അവധി. രണ്ടാം ശനി, ഞായര്‍, ഉത്രാടം, തിരുവോണം, ബക്രീദ് എന്നിവ അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതോടെ 10 മുതല്‍ 14 വരെ അവധിയായിരിക്കും. സെപ്തംബര്‍ 16ന് ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ജൂണ്‍ 15 മാത്രമായിരിക്കും ഇതിനിടയില്‍ വരുന്ന ഏക പ്രവൃത്തി ദിവസം.

എന്നാല്‍ 17ന് ബാങ്കുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കുന്നതിന് തടസ്സം അനുഭവപ്പെടും. എന്നാല്‍ എടിഎം ഉപയോഗം തടസ്സപ്പെടില്ലെന്നാണ് ബാങ്കുകള്‍ നല്‍കുന്ന വിവരം. എടിഎം കൗണ്ടറുകളില്‍ പണം കൃത്യമായി എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ബാങ്കുകള്‍ വ്യക്തമാക്കുന്നു.

bank

കേരളത്തില്‍ ഇത്തരത്തില്‍ തുടര്‍ച്ചയായ അവധികള്‍ വരുന്നത് ആദ്യമായാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബാങ്കുകളുടെ ക്ലിയറിംഗ് സര്‍വ്വീസ് നടക്കുന്നത് ചെന്നൈയില്‍ ആയതിനാല്‍ അവയ്ക്ക് തടസ്സങ്ങളുണ്ടാവില്ല. ഇതോടെ തുടര്‍ച്ചയായ അവധികാരണമുണ്ടാകുന്ന ആശങ്കകളും അവസാനിക്കും.

English summary
Continously 5 days leave for banks in Kerala during onam and Bakrid. Two days for Onam,Bakrid, sunday, and saturday takes each day. Banks clears ATM is properly working on holidays.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X