കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ കലോല്‍ത്സവം ഇനി കയ്ക്കും; ഗ്രേസ് മാര്‍ക്കില്‍ പണി: മൈനസ് മാര്‍ക്കും വൈവയും വരുന്നു

സ്‌കൂള്‍ കലോല്‍ത്സവം ഇനി കയ്ക്കും; ഗ്രേസ് മാര്‍ക്കില്‍ പണി: മൈനസ് മാര്‍ക്കും വൈവയും വരുന്നു

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സകൂള്‍ കലോത്സവത്തില്‍ കര്‍ശന നിയന്ത്രണം വരുന്നു. ഗ്രേസ് മാര്‍ക്കിലടക്കം കര്‍ശന നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് വിവരം. കലോല്‍ത്സവ മാന്വല്‍ അടിമുടി പരിഷ്‌കരിക്കാനുളള കരട് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സമിതിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

നൃത്ത മത്സര ഇനങ്ങളില്‍ മത്സരാര്‍ഥികളുടെ അമിത ആഢംബരത്തിന് പിടി വീഴും. ആഢംബരം വര്‍ധിക്കുന്നതിന് അനുസരിച്ച് മൈനസ് മാര്‍ക്ക് നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. കലോലത്സവ വേദികളിലെ സ്ഥിരം പ്രവണതയായ ഗ്രേസ് മാര്‍ക്കിനായുള്ള അപ്പീല്‍ പ്രളയത്തിന് തടയിടാനാണ് നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതെന്നാണ് സൂചന.

എസ്എസ്എല്‍സി മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് വേണ്ട

എസ്എസ്എല്‍സി മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് വേണ്ട

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് എസ്എസ്എല്‍സി മാര്‍ക്കിനൊപ്പം ചേര്‍ക്കേണ്ടതില്ലെന്നാണ് ശുപാര്‍ശകളിലൊന്ന്്. ഗ്രേസ് മാര്‍ക്കിനായുള്ള അപ്പീല്‍ പ്രളയം വര്‍ധിച്ച സാഹകചര്യത്തിലാണ് ഈ ശുപാര്‍ശ.

നിലവിലെ രീതി

നിലവിലെ രീതി

നിലവില്‍ എ ഗ്രേഡ് ലഭിക്കുന്നസവര്‍ക്ക് 30 മാര്‍ക്കാണ് ഗ്രേസ് മാര്‍ക്കായി ലഭിക്കുന്നത്. ഈ ഗ്രേസ് മാര്‍ക്ക് എസ്എസിഎല്‍സി പരീക്ഷയ്‌ക്കൊപ്പം ചേര്‍ക്കുമ്പോള്‍ വിജയ ശതമാനവും ഉയരും. എന്നാല്‍ ഗ്രേസ് മാര്‍ക്ക് എസ്എസ്എല്‍സി പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കേണ്ടെന്നാണ് സമിതി പറയുന്നത്.

വെയിറ്റേജായി

വെയിറ്റേജായി

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഈ ഗ്രേസ് മാര്‍ക്ക് പ്രത്യേകം ചേര്‍ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉപരി പഠനത്തിന് വെയിറ്റേജായി ഈ മാര്‍ക്ക് പരിഗണിക്കും.

വൈവയുമായി വിധി കര്‍ത്താക്കള്‍

വൈവയുമായി വിധി കര്‍ത്താക്കള്‍

പഴയതുപോലെ ഐറ്റം അവതരിപ്പിച്ച് കഴിഞ്ഞ് മത്സരാര്‍ഥിക്ക് അങ്ങനെയങ്ങ് പോകാനാകില്ല. സംഗീത- നൃത്ത പരിപാടികള്‍ക്ക് ശേഷം വൈവാ മാതൃകയില്‍ വിധികര്‍ത്താക്കളുടെ ചോദ്യങ്ങള്‍ വേണമെന്നാണ് ശുപാര്‍ശ. ഓരോ ഇനങ്ങളിലുമുള്ള മത്സരാര്‍ഥിയുടെ അറിവ് പരിശോധിക്കാനാണിത്.

മൈനസ് മാര്‍ക്ക്

മൈനസ് മാര്‍ക്ക്

സംസ്ഥാന സ്‌കൂള്‍ കലോത്സവം ആടയാഭരണങങളിലെ ആഢംബരം കൊണ്ട് നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇത് പലപ്പോഴും സ്‌കൂള്‍ കലോത്സവത്തിന്റെ ശോഭ കെയടുത്തിയെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് തടയിടാനായി ആഢംബരം വര്‍ധിക്കുന്നതിന് അനുസരിച്ച് മൈനസ് മാര്‍ക്ക് നല്‍കാനും ശുപാര്‍ശയുണ്ട്.

എല്ലാ മത്സര ഇനങ്ങളിലും

എല്ലാ മത്സര ഇനങ്ങളിലും

എല്ലാ മത്സര ഇനങ്ങളുടെയും നിയമാവലി പരിഷ്‌കരിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡിപിഐയുടെ നേതൃത്വത്തിലുളള 11 അംഗ സമിതിയാണ് ശുപാര്‍ശ മുന്നോട്ട് വച്ചിരിക്കുന്നത്.

അന്തിമ തീരുമാനം സര്‍ക്കാരിന്റേത്

അന്തിമ തീരുമാനം സര്‍ക്കാരിന്റേത്

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരാണ്. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കുമ്പോള്‍ വിജയ ശതമാനം മൊത്തത്തില്‍ കുറയും.

English summary
control in grace mark of school youth festival.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X