പാലായില്‍ ഇടത് മുന്നണിയില്‍ തർക്കം: ജോസ് കെ മാണിക്കെതിരെ തുറന്നടിച്ച് നഗരസഭ അധ്യക്ഷ ജോസിന്‍ ബിനോ
സിപിഎം - കേരള കോണ്‍ഗ്രസ് സഖ്യ കക്ഷി ബന്ധത്തെ തന്നെ ബാധിക്കുന്ന രീതിയിലാണ് പാലാ നഗരസഭയിലെ തർക്കം മുന്നോട്ട് പോവുന്നത്.

കോട്ടയം: കേരള കോണ്‍ഗ്രസ് എം സമ്മർദത്തിന്റെ വഴങ്ങി നഗരസഭ അധ്യക്ഷ സ്ഥാനത്ത് ബിനു പുളിക്കക്കണ്ടത്തിന് പകംര ജോസിന്‍ ബിനോയെ നിയമിച്ചെങ്കിലും പാലായില്‍ കേരള കോണ്‍ഗ്രസ് എമ്മും സി പി എമ്മും തമ്മിലുള്ള തർക്കം തുടരുന്നത്.
ശ്മശാനത്തിന്റെ നിർമാണം പൂർത്തിയാക്കാത്തതിനെ സംബന്ധിച്ച് ജനങ്ങളോട് മാപ്പുപറഞ്ഞ സി പി എം പ്രതിനിധിയും നഗരസഭാധ്യക്ഷയുമായ ജോസിന്‍ ബിനോ കേരള കോണ്‍ഗ്രസിനെതിരെ വിമർശനം കടുപ്പിച്ചതോടെയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ മുറുമുറുപ്പ് ശക്തമായത്.

കേരള കോണ്‍ഗ്രസ് എം പാർട്ടി ചെയർമാനായ
കേരള കോണ്‍ഗ്രസ് എം പാർട്ടി ചെയർമാനായ ജോസ് കെ മാണിക്കെതിരേയും നഗരസഭാധ്യക്ഷ പരിഹാസമുയർത്തിയതോടെ സഖ്യകക്ഷിയുടെ അണികള്‍ക്കിടയിലും അതൃപ്തി ശക്തമാണ്. കേരള കോൺഗ്രസ് എം. പ്രതിനിധി ചെയർമാനായിരുന്നപ്പോൾ നിർമാണം പൂർത്തിയാക്കാത്ത ശ്മശാനം ജോസ് കെ മാണി ഇടപെട്ട് ഉദ്ഘാടനം നടത്തിയിരുന്നു. ഈ സംഭവത്തിലാണ് ജോസിന്‍ ബിനോ ജനങ്ങളോട് പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്ത് വന്നത്.

അധ്യക്ഷയുടെ നടപടി തെറ്റാണെന്നും ഇത് മുന്നണി ബന്ധത്തെ ബാധിക്കുമെന്നും വ്യക്തമാക്കിയ കേരള കോണ്‍ഗ്രസ് ജോസിന്‍ ബിനോ മാപ്പ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വരികയായിരുന്നു. എന്നാല്‍ കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ബാലിശവും അപഹാസ്യവുമെന്നാണ് ജോസിൻ ബിനോ പ്രതികരിക്കുന്നത്. സി പി എം എന്ന മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തണലുംകരുതലും ഉള്ളിടത്തോളം കാലം ഇതുപോലുള്ള നപുംസകങ്ങളുടെ ഭീഷണിയെയും ജല്പനങ്ങളേയും പേടിയില്ലെന്നും അധ്യക്ഷ പറഞ്ഞു.

സി പി എമ്മിന്റെ ആറു കൗൺസിലർമാരും
17 ല്‍ 14 ഉം ഞങ്ങളാണെന്ന് വീമ്പ് പറയുന്നവർ എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും സി പി എമ്മിന്റെ ആറു കൗൺസിലർമാരും അനുസരിക്കുന്നത് നേതാവിന്റെ വീട്ടിൽനിന്നുവരുന്ന നിർദേശങ്ങളല്ലെന്ന കാര്യം ഓർക്കണം. നേതാവല്ല, പാർട്ടി നിർദേശിക്കുന്നതാണ് സി പി എം അംഗങ്ങളുടെ പ്രവർത്തന ശൈലിയെന്നും ജോസിന്‍ പറഞ്ഞു.

പാലാ നഗരസഭയുടെ 75 വർഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സി പി എം കൌണ്‍സിലർ അധ്യക്ഷയാവുന്നത്. അതില്‍ പലർക്കും അസഹിഷ്ണുതയുണ്ടാവും. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്തതിലും അസഹിഷ്ണുതയുണ്ടാകാം. രാഷ്ട്രീയ സാഹചര്യം നോക്കി, യാഥാർത്ഥ്യം അംഗീകരിച്ച് വേണം പ്രവർത്തിക്കാന്‍. പ്രതികാര രാഷ്ട്രീയം ഉപേക്ഷിച്ച് സഹകരിച്ച് പ്രവർത്തിക്കാന്‍ തയ്യാറാവണം.
നിസ്സാരനാണെന്ന് കരുതി തള്ളിക്കളയരുതെ: ഊർജ്ജം നല്‍കും വീരനാണ് റോബസ്റ്റ പഴം, വില തുച്ഛം, ഗുണമേറെ

വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് നഗരസഭ പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നതിനുള്ള തടസ്സം. ഇക്കാര്യത്തില്‍ നഗരസഭാധ്യക്ഷ തടസ്സം നില്‍ക്കുന്നുവെന്ന പ്രചരണം ശരിയല്ല. ഇക്കാര്യത്തില്‍ സ്വന്തം പാർട്ടിക്കാരനായ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോടും പാർട്ടി ചെയർമാൻ ജോസ് കെ. മാണിയോടുമാണ് കേരള കോൺഗ്രസ് കൗൺസിലർമാർ ആദ്യം പരാതിപ്പെടേണ്ടതെന്നും ജോസിന്‍ ബിനോ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ജയിച്ചാണ് നഗരസഭാധ്യക്ഷയാകുവാനുള്ള യോഗ്യതയായ കൗൺസിലറായത്. മറ്റു ജില്ലകളിൽനിന്നോ മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽനിന്നോ പാലായിൽ കുടിയേറിയതല്ല ഞാന്‍. ചിലർ സ്ത്രീത്വത്തിനെതിരേയും വ്യക്തിപരമായും ആക്ഷേപിച്ച് ഭീഷണിപ്പെടുത്തിയാണ് സംസാരിക്കുന്നത്. ഇതെല്ലാം പാർട്ടി ചെയർമാന്‍ അറിഞ്ഞുകൊണ്ടാണോ ചെയ്യുന്നത്. അല്ലെങ്കില്‍ അവരെ നിയന്ത്രിക്കണമെന്നും പാലാ നഗരസഭാ അധ്യക്ഷ കൂട്ടിച്ചേർത്തു












Click it and Unblock the Notifications