പാചക വാതക വില വര്‍ധിപ്പിച്ചു; ഇന്ന് വര്‍ധിച്ചത് 101 രൂപ, കൊച്ചിയില്‍ സിലിണ്ടറിന് 2095
കൊച്ചി: ഇന്ധന വില കുറച്ചതില്‍ ആശ്വസിക്കുന്നതിനിടെ ജനങ്ങള്‍ക്ക് തിരിച്ചടിയായി പാചക വാതക വില വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയാണ് കുത്തനെ വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 101 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിനു കൊച്ചിയില്‍ 2095 രൂപയായി.ഡല്‍ഹിയില്‍ 2101 രൂപയും, ചെന്നൈയില്‍ വാണിജ്യ സിലിണ്ടറിനു 2,233 രൂപയുമായി.
അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ മാസം ഒന്നാം തിയതിയും വാണിജ് ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നു.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് അന്ന് വര്‍ധിപ്പിച്ചത് 266 രൂപയായിരുന്നു.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് വില വര്‍ധിപ്പിച്ചത് വീടുകളില്‍ നേരിട്ട് ബാധിക്കില്ലെങ്കിലും ഹോട്ടലുകളെയും മറ്റും സാരമായി ബാധിക്കുകയാണ് ചെയ്യുക. പാചക വാതക വിലവര്‍ധന പിന്‍വലിക്കണമെന്നും സബ്സിഡി പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ കത്തയച്ചിരുന്നു.

പാചക വാതക സിലിണ്ടറുകളുടെ റീട്ടെയ്ല്‍ വില വര്‍ധിക്കുന്നതിനാല്‍ സബ്‌സിഡി പുനസ്ഥാപിക്കാനുള്ള സാധ്യതകളും ഇല്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ക്കും നിലവില്‍ സബ്‌സിഡിയില്ല. പെട്രോള്‍, ഡീസല്‍ സബ്‌സിഡിയും മറ്റ് സബ്‌സിഡികളും സര്‍ക്കാര്‍ നല്‍കാത്തത് സാധാരണക്കാര്‍ക്ക് തിരിച്ചടിയായി മാറിയിരിന്നു. ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് പാചക വാതക സിലിണ്ടര്‍ വില വീണ്ടും ഉയരാന്‍ കാരണമാകുന്നത്.

വാണിജ്യ പാചക വാതകങ്ങളുടെ വിലവര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ദുരിതത്തിലായത് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് മേഖലയാണ്. നിലവില്‍ അവശ്യ സാധനങ്ങളുടെ വിലവര്‍ധനവും പച്ചക്കറി വില വര്‍ധനവും കൂടി വര്‍ധിച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ ദുരിതത്തിലായിരിക്കുകയാണ് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് മേഖല. ഇതിനിടയിലാണ് ഇടിത്തി പോലെ പാചക വാതക വിലയും വര്‍ധിച്ചത്. നിലവില്‍ കോവിഡ് സാഹചര്യം മൂലം ഏറ്റവും കൂടുതല്‍ ദുരിതത്തിലായി പ്രധാന മേഖലകളിലൊന്നാണ് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് മേഖല. നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതോടെ ദുരിത്തില്‍ നിന്നും കരകയറി വരുന്ന ഈ മേഖലക്ക് പാചക വാതക വില വര്‍ധന ഇരുട്ടടിയാണ് നല്‍കിയിരിക്കുന്നത്. സ്ഥാപം പൂട്ടി വീട്ടിലിരിക്കേണ്ട സ്ഥിതിയാണെന്നാണ് ഇവര്‍ പറയുന്നത്.

ഹോട്ടലുകളും മറ്റും ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലവര്‍ധന വരും ദിവസങ്ങളില്‍ ഭക്ഷണവില ഗണ്യമായി വര്‍ധിക്കുന്നതിനു വഴിവയ്ക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ പെട്ടെന്ന് കൂട്ടുമ്പോള്‍ ഇവര്‍ക്ക് അതും തിരിച്ചടിയാകുമെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഡല്‍ഹി ഉള്‍പ്പടെ മറ്റു സംസ്ഥാനങ്ങളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില 2,000 കടന്നിരിക്കുകയാണ്. സാധാരണ എല്ലാ മാസവും വാണിജ്യ സിലിണ്ടറുകളുടെ വില കമ്പനികള്‍ ഉയര്‍ത്തുന്നതാണ് പതിവ്. നിയന്ത്രണമില്ലാതെയുള്ള വര്‍ധനയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ഉയരുന്നുണ്ട്.
Recommended Video

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ സബ്‌സിഡി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ട് ഇതുവരെയും പുനരാരംഭിക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇനി മാറ്റമുണ്ടാകും എന്ന പ്രതീക്ഷയും ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. മുഴുവന്‍ വിലയും ഈടാക്കിയ ശേഷം ബാങ്കുകളിലേയ്ക്കു നല്‍കുന്നതായിരുന്നു സബ്‌സിഡി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആദ്യം സ്വീകരിച്ച മാര്‍ഗം. തൊട്ടു പിന്നാലെ സബ്‌സിഡി ബാങ്കില്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കുകയും ചെയ്തു. പാചക വാതക വിലയില്‍ അടിക്കടി ഉണ്ടാകുന്ന വിലവര്‍ധന കുടുംബ ബജറ്റുകളെ താളം തെറ്റിക്കുന്നുണ്ട്.












Click it and Unblock the Notifications