കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കടുത്ത ജാഗ്രത... കൊറോണയെ പ്രതിരോധിക്കാന്‍ ടൂറിസം നിയന്ത്രണം, പരിശോധന ശക്തം!!

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ കൊറോണയെ പ്രതിരോധിക്കാന്‍ കനത്ത ജാഗ്രത. ടൂറിസം മേഖലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് വരുന്നവരെ കര്‍ശനമായി നിരീക്ഷിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിപുലമായ സ്‌ക്രീനിംഗാണ് നടത്തുന്നത്. ഇടുക്കി ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമണ്‍, മൂന്നാര്‍, കുമളി എന്നിവിടങ്ങളില്‍ പുതിയ ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ സ്വീകരിക്കരുതെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ നിര്‍ദേശിച്ചു. ഇടുക്കിയിലെ വിദേശ വിനോദ സഞ്ചാരികളുടെ കണക്കെടുത്ത് കൊണ്ടിരിക്കുകയാണ്.

1

അതേസമയം മാസ്‌ക് വില്‍പ്പനയില്‍ പകല്‍ക്കൊള്ള നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. കൂട്ടായുള്ള പ്രവര്‍ത്തനത്തിലൂടെ വൈറസ് ഭീതി അവസാനിപ്പിക്കാന്‍ സാധിക്കും. എല്ലാ ആളുകളും ഭയംകൊണ്ട് മാസ്‌ക് വാങ്ങും എന്നുകരുതി മാസ്‌കുകള്‍ക്ക് അനിയന്ത്രിതമായി വില കൂട്ടുന്നത് കുറ്റകരമാണ്. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാവും. പലയിടത്തം മാസ്‌കിന്റെ വില ആറ് രൂപ മുതല്‍ 25 രൂപ വരെ ഈടാക്കുന്നുവെന്നാണ് ആക്ഷേപണം. നേരത്തെ ടു ലെയര്‍ മാസ്‌കിന് രണ്ട് രൂപയാണ് ഉണ്ടായിരുന്നത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫണല്‍ കോളേജുകള്‍, എയ്ഡഡ്-അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, പോളി ടെക്‌നിക്കുകള്‍, അങ്കണവാടികല്‍, എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷയ്ക്കും നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്‌സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്കും അവധി ബാധകമല്ല. അതേസമയം നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിലെ ചടങ്ങുകള്‍ക്ക് കൊറോണയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ ഇറാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വ്യോമസേന വിമാനം പുറപ്പെട്ടു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി മത്സ്യത്തൊഴിലാളികളും ഇറാനില്‍ കുടുങ്ങിയിരുന്നു. ഇവരെ എംബസി തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ടായിരുന്നു. ഇവരെ ഇതേ വിമാനത്തില്‍ എത്തിക്കുമോയെന്ന് വ്യക്തമല്ല. അതേസമയം തിരിച്ചെത്തിയാല്‍ ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിനാനുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ സജ്ജമാണ്. എന്നാല്‍ ഇവരെ കൊണ്ടുവരുമോ എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

Recommended Video

cmsvideo
Minister KK Shylaja congratulated for mallu traveller For His Braveness | Oneindia Malayalam

പത്തംതിട്ട ജില്ലയില്‍ കടുത്ത ജാഗ്രതാ നിര്‍ദേശമാണ് ഉള്ളത്. ജനറല്‍ ആശുപത്രിക്ക് പുറമേ അടൂര്‍, കോഴഞ്ചേരി ആശുപത്രികളിലാണ് കൂടുതല്‍ രോഗികള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ആകെ 11 പേരാണ് ഐസൊലേഷനില്‍ കഴിയുന്നത്. ജില്ലയിലെ ടൗണുകളിലൊന്നും ആളനക്കമില്ലാത്ത സ്ഥിതിയാണ്. അതേസമയം കൊറോണ ബാധയെ കുറിച്ച് വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കും. ഇക്കാര്യം ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് സ്ഥിരീകരിച്ചത്.

കൊറോണ മറച്ചുവെച്ചാല്‍ കേസെടുക്കുമെന്ന് ആരോഗ്യ മന്ത്രി, കേരളത്തില്‍ നിരീക്ഷണത്തിലുള്ളത് 1116 പേര്‍!!കൊറോണ മറച്ചുവെച്ചാല്‍ കേസെടുക്കുമെന്ന് ആരോഗ്യ മന്ത്രി, കേരളത്തില്‍ നിരീക്ഷണത്തിലുള്ളത് 1116 പേര്‍!!

English summary
corona kerala on high alert restriction in tourism sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X