കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ ഇറ്റലയില്‍ നിന്ന് ദോഹയിലേക്ക്; പിന്നെ കൊച്ചിയിലേക്ക്, കോട്ടയത്തും കൊല്ലത്തും സഞ്ചരിച്ചു

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് രോഗം കേരളത്തില്‍ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം സഞ്ചരിച്ച പ്രദേശങ്ങള്‍ ആരോഗ്യ വകുപ്പ് പരിശോധിക്കുന്നു. ഇവര്‍ കൊല്ലത്തും കോട്ടയത്തും പോയി എന്നാണ് വിവരം. കൂടാതെ ഇവരെ ചികില്‍സിച്ച ഡോക്ടര്‍മാരെയും നിരീക്ഷിക്കുന്നുണ്ട്.

പത്തനംതിട്ടയിലേക്ക് ഇറ്റലിയില്‍ നിന്നെത്തിയ പ്രവാസി കുടുംബം നേരിട്ട് വന്നതല്ല. അവര്‍ ദോഹ വഴിയാണ് കൊച്ചിയിലെത്തിയത്. ഇവര്‍ സഞ്ചരിച്ച ദോഹ-കൊച്ചി വിമാനത്തില്‍ 350 പേരാണ് ഉണ്ടായിരുന്നത്. ഇറ്റലിയില്‍ നിന്നെത്തിയ അച്ഛന്‍, അമ്മ, മകന്‍ എന്നീ മൂന്ന് പേര്‍ക്കും ഇവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇവര്‍ സഞ്ചരിച്ച പാതയും സ്ഥലങ്ങളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.

X

ഇവരുമായി അടുത്ത് ഇടപഴുകിയവരെ കണ്ടെത്താനാണ് ശ്രമം. മാര്‍ച്ച് ഒന്നിന് പത്തനംതിട്ടയിലെത്തിയ കുടുംബം കോട്ടയം, കൊല്ലം ജില്ലകളിലേക്ക് പിന്നീട് പോയിരുന്നു. മാര്‍ച്ച് ആറിനാണ് ഇവര്‍ അധികൃതരുടെ നിര്‍ബന്ധം മൂലം അഡ്മിറ്റായത്. ഇതിനിടെ പനി ബാധിച്ചതിനെ തുടര്‍ന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇവര്‍ ചികില്‍സ തേടിയിരുന്നു. ഇറ്റലിയില്‍ നിന്ന് വന്നതാണ് എന്ന് ഡോക്ടര്‍മാരെ അറിയിച്ചിരുന്നില്ല. ഇവരെ ചികില്‍സിച്ച ഡോക്ടര്‍ക്കും രണ്ട് നഴ്‌സമാര്‍ക്കും അവധി നല്‍കി. ഇവര്‍ നിരീക്ഷണത്തിലാണ്.

ഒന്നര കോടി ജനങ്ങളെ 'കൂട്ടിലടച്ച്' ഇറ്റലി; വിചിത്രമായ നീക്കം, ലംഘിച്ചാല്‍ ജയില്‍, കൊറോണയില്‍ വിറച്ചുഒന്നര കോടി ജനങ്ങളെ 'കൂട്ടിലടച്ച്' ഇറ്റലി; വിചിത്രമായ നീക്കം, ലംഘിച്ചാല്‍ ജയില്‍, കൊറോണയില്‍ വിറച്ചു

പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയെന്ന് കളക്ടര്‍ പിബി നൂഹ് അറിയിച്ചു. കൊല്ലത്ത് പുനലൂരാണ് കുടുംബം പോയത്. പത്തനംതിട്ട എസ്പി ഓഫീസിലും ഇവരെത്തിയിരുന്നു. ഇവരുമായി ഇടപെട്ടവരെ കണ്ടെത്താന്‍ ഏഴ് പേരടങ്ങുന്ന എട്ട് സംഘങ്ങളെ നിയോഗിച്ചു. രോഗികളുമായി ഇടപഴുകിയവരെ കണ്ടെത്തി പ്രത്യേകം നിരീക്ഷിക്കാനാണ് തീരുമാനം. രോഗികളുമായി സംസാരിച്ചവര്‍ ആരോഗ്യനില ശ്രദ്ധിക്കണമെന്നും സംശയകരമായ സാഹചര്യമുണ്ടായാല്‍ വേഗം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ വേറിട്ട ചുവടുമായി എഎപി; 1200 പേരെ നിയോഗിച്ചു, ബൃഹദ് പദ്ധതിയുമായി കെജ്രിവാള്‍ഉത്തര്‍ പ്രദേശില്‍ വേറിട്ട ചുവടുമായി എഎപി; 1200 പേരെ നിയോഗിച്ചു, ബൃഹദ് പദ്ധതിയുമായി കെജ്രിവാള്‍

രോഗം ബാധിച്ച അഞ്ചുപേരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവരുടെ വീട്ടിലുള്ള രണ്ട് പ്രായമായവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. നിലവില്‍ ഇവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല. എങ്കിലും മുന്‍കരുതല്‍ നടപടിയെന്നോണമാണിത്.

വിദേശത്ത് നിന്ന് വരുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടണം. ദിശ- 0471 2552056, ടോള്‍ ഫ്രീ- 1056

English summary
Coronavirus in Kerala: Family travel rout, doctors under observation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X