കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: ഇറ്റലിയില്‍ നിന്ന് റാന്നിലെത്തിയവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു...നിര്‍ദേശങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

പത്തംതിട്ട: ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ. കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ച് പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചൊവ്വാഴ്ച്ച രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ് റൂട്ട് മാപ്പിലുള്ളത്. ഈ റൂട്ടില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ വിവരം പത്തനംതിട്ട ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നാണ് നിര്‍ദേശം. അതേസമയം പത്തനംതിട്ടയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ നീക്കങ്ങള്‍ പോലീസ് പരിശോധിക്കും.

1

വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ നീക്കങ്ങള്‍ പോലീസ് പരിശോധിക്കും. വീടുകലില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുകയോ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്താല്‍ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പുമുണ്ട്. ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 21 പേരുടെ സ്രവം പരിശോധനയ്ക്കയച്ചതില്‍, ആറു പേരുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്. കൂടുതല്‍ പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. വീട്ടില്‍ നിരീക്ഷണത്തിലുലുള്ള ചിലരില്‍ രോഗലക്ഷണം കണ്ടതിന്റെ അടിസ്ഥാനത്തിലാണിത്. എല്ലാവരുടെയും സഹകരണം വേണമെന്നും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നുമാണ് ഭരണകൂടത്തിന്റെ നിര്‍ദേശം.

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 773 പേരാണ്. ഇറ്റലിയില്‍ നിന്നെത്തിയ രോഗബാധിതനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുള്‍പ്പെടെയാണിത്. രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലിരിക്കെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് ചാടിപ്പോയ ആള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്ന് ചാടിപ്പോയ യുവാവ് മറ്റാരെങ്കിലുമരായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നോ എന്ന വിവരം ശേഖരിക്കുകയാണ്. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഏഴ് ഡോക്ടര്‍മാരെ പത്തനംതിട്ടയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Recommended Video

cmsvideo
All You Want To Know About Jyotiraditya Scindia? | Oneindia Malayalam

അതേസമയം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കൊറോണ ബാധിച്ച് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊറോണ സ്ഥിരീകരിച്ച ഐത്തലയിലെ കുടുംബവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്ന കുടുംബത്തിലെ കുട്ടിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കുഞ്ഞിന്റെ അമ്മയെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്റെ പുനപൂരിലെ ബന്ധുവീട്ടിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും ഇവരുടെ അയല്‍വാസികളായ രണ്ട് പേര്‍ക്കും കൊറോണ വൈറസ് ബാധ ഇല്ലെന്ന് കണ്ടെത്തി. ഇവരെ ആശുപത്രി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കും.

English summary
coronavirus ranni family rout map district administration released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X