Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 18 തികഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍; ഇനി നിബന്ധനയില്ല, ഉത്തരവിറങ്ങി

തിരുവനന്തപുരം: 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച പ്രത്യേക ഉത്തരവിറങ്ങി. നേരത്തെ മുന്‍ഗണന നിശ്ചയിച്ചാണ് വാക്‌സിന്‍ നല്‍കിയിരുന്നത്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമെങ്കിലും എല്ലാവര്‍ക്കും നിബന്ധനയില്ലാതെ വാക്‌സിന്‍ നല്‍കാനാണ് പുതിയ തീരുമാനം.

18 കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വാക്‌സിന് വേണ്ടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും തുടങ്ങിയിരുന്നു. എന്നാല്‍ ചിലര്‍ക്ക് മുന്‍ഗണന പ്രഖ്യാപിച്ചു. രോഗികള്‍, വിദേശത്ത് ജോലി ആവശ്യാര്‍ഥം പോകേണ്ടവര്‍, ജനങ്ങളുമായി കൂടുതല്‍ ഇടപെടുന്ന സര്‍ക്കാര്‍ ജോലിക്കാര്‍ എന്നിവര്‍ക്കെല്ലാം മുന്‍ഗണന തീരുമാനിച്ചു. എന്നാല്‍ ഇനി അത്തരം നിബന്ധനകളില്ല. രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. 18 വയസ് കഴിഞ്ഞ എല്ലാവരെയും ഒറ്റ ബ്ലോക്കായിട്ടാണ് ഇനി പരിഗണിക്കുക.

x

നമ്മള് കൊയ്യും വയലെല്ലാം... കണ്ണൂർ പട്ടുവത്തെ വയലുകളിലെ ചില ഞാറു നടൽ കാഴ്ചകൾ

മുന്‍ഗണന ലഭിച്ചിരുന്ന 50 വിഭാഗങ്ങളിലുള്ളവര്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. എന്നാല്‍ മറ്റുള്ളവര്‍ കൊവിന്‍ പോര്‍ട്ടലില്‍ തന്നെയാണ് ബുക്ക് ചെയ്യേണ്ടത്. എല്ലാവരും ബുക്ക് ചെയ്യുന്നതോടെ വാക്‌സിന്‍ സെന്ററുകള്‍ കൂടുതലായി വേണ്ടി വരുമെന്നതും സര്‍ക്കാര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ ഇളവുകള്‍ വരുത്തിയിരിക്കുന്നത്. വാക്‌സിന്‍ സൗജന്യമാക്കി കേന്ദ്രം പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ വാക്‌സിന്‍ തടസങ്ങളില്ലാതെ ലഭിച്ചാല്‍ മാത്രമേ എല്ലാവര്‍ക്കും വേഗത്തില്‍ ലഭ്യമാകൂ എന്നതാണ് എടുത്തുപറയേണ്ടത്. ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

ഹോട്ട് ലുക്കില്‍ തിളങ്ങി അതിഥി റാവു; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+