കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് തോമസ് രാജി വച്ചാല്‍ പ്രതിപക്ഷം മാത്രമല്ല പിണറായി വിജയനും രക്ഷപ്പെടും ?

ഭരണപ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും ജേക്കബ് തോമസിനുമേല്‍ ഒരുപോലെ ശക്തമായ സമ്മര്‍ദമുണ്ട്. ജേക്കബ് തോമസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സമയം പരിശോധിച്ചാല്‍ ഇതിനു പിന്നിലെ ഗൂഢാലോചന വ്യക്തമാകും.

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: വിജിലന്‍സ് ഡിജിപി ജേക്കബ് തോമസിനെ രാജി വയ്ക്കാന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ രാജി സ്വീകരിക്കരുതെന്നും ബിജെപി ദേശീയസമതി അംഗം വി മുരളീധരന്‍. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും ഉന്നത നേതാക്കള്‍ ഉള്‍പ്പെടുന്ന ഒട്ടേറെ നിര്‍ണായകമായ കേസുകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് രാജി പ്രഖ്യാപിച്ചത് ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്.

ജേക്കബ് തോമസ് രാജിവച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും ഒരുപോലെ രക്ഷപ്പെടാന്‍ വഴിയൊരുങ്ങുമെന്നും വി മുരളീധരന്‍ പറഞ്ഞു. തങ്ങള്‍ക്കെതിരായ കേസുകളെക്കുറിച്ച് ഭയപ്പെടുന്ന യുഡിഎഫ്. നേതാക്കള്‍ ആക്ഷേപങ്ങളുന്നയിച്ചും പരിഹസിച്ചും പ്രകോപിപ്പിച്ചുമാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നത്.

jacob-thomas

അതേസമയം എല്‍ഡിഎഫ് നേരിട്ടുതന്നെ പിന്നണിയില്‍ ജേക്കബ് തോമസിനെതിരേ കരുക്കള്‍ നീക്കുന്നു. ഈ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നുള്ള ജേക്കബ് തോമസിന്റെ രാജി ഒരു കാരണവശാലും സര്‍ക്കാര്‍ സ്വീകരിക്കരുത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ബാര്‍കോഴ ആരോപണം, കോഴി കോഴ, കണ്‍സ്യൂമര്‍ഫെഡ് അഴിമതി, അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് മുന്‍ മന്ത്രി കെ ബാബുവിനെതിരായ കേസ് ഉള്‍പ്പടെ നിരവധി കേസുകള്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.

അതുപോലെതന്നെ കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന ആരോപണം, പിണറായി വിജയന്റെ മക്കളുടെ ബിസിനസും വിദ്യാഭ്യാസവും സംബന്ധിച്ച ആക്ഷേപം, എളമരം കരീമുമായി ബന്ധപ്പെട്ട ചക്കിട്ടപ്പറ കോഴ ആരോപണം എന്നിവ സംബന്ധിച്ച പരാതികളും വിജിലന്‍സിന്റെ മുന്നിലുള്ള പ്രധാന വിഷയങ്ങളാണ്.

അതുകൊണ്ടുതന്നെ ഭരണപ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും ജേക്കബ് തോമസിനുമേല്‍ ഒരുപോലെ ശക്തമായ സമ്മര്‍ദമുണ്ട്. ജേക്കബ് തോമസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സമയം പരിശോധിച്ചാല്‍ ഇതിനു പിന്നിലെ ഗൂഢാലോചന പകല്‍പോലെ വ്യക്തമാകും.

2016 മാര്‍ച്ചിലാണ് ജേക്കബ് തോമസിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കി ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി അഞ്ച് മാസത്തോളമായി പുറത്താകാതിരുന്ന ഈ റിപ്പോര്‍ട്ട് ഇപി ജയരാജനെതിരേ വിജിലന്‍സ് അന്വേഷണം ആരംഭിച്ച അവസരത്തിലാണ് പുറത്തുവരുന്നത്.

ഈ പരാതികളിന്മേല്‍ ജേക്കബ് തോമസ് ഗൗരവമായ നടപടികളുമായി മുന്നോട്ടുപോയാല്‍ സര്‍ക്കാരും പ്രത്യേകിച്ച് ഉന്നത സിപിഎം നേതാക്കളും കടുത്ത പ്രതിസന്ധിയിലാകും. അതുകൊണ്ടാണ് ശിക്ഷ ഉറപ്പായ കേസില്‍ ഇപി ജയരാജനെതിരേ അന്വേഷണം ആരംഭിച്ച സമയത്തുതന്നെ ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് വെളിച്ചത്തുവന്നത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Corrupt men conspiring against jacob thomas says V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X