കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപിക മന്ത്രിയെ ഒന്നും പറഞ്ഞില്ല, നുണപറഞ്ഞത് മന്ത്രി?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളടെ പഠനം മുടക്കി ഉദ്ഘാടനച്ചടങ്ങ് നടത്തിയതിനെ വിമര്‍ശിച്ച കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പ്രസംഗത്തില്‍ മന്ത്രിയെ വിമര്‍ശിച്ചിട്ടില്ലെന്ന് തെളിഞ്ഞു. അധ്യാപിക അഹന്തയോടെ സംസാരിച്ചു എന്ന മന്ത്രിയുടെ വാദം തെറ്റെന്നും ദൃശ്യങ്ങള്‍ തെളിയിക്കുന്നു.

ചടങ്ങിന് എത്താന്‍ വൈകിയതിന് താന്‍ ക്ഷമ ചോദിച്ചിരുന്നു, എന്നിട്ടും പ്രധാനാധ്യാപിക ഊര്‍മിള അഹന്തയോടെ സംസാരിച്ചു എന്നായിരുന്നു വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് നിയമസഭയില്‍ വ്യക്തമാക്കിയത്. പിരിച്ചുവിടാനായിരുന്നു ശുപാര്‍ശയെന്നും മാനുഷിക പരിഗണന നല്‍കിയാണ് സ്ഥലംമാറ്റത്തിലൊതുക്കിയെതന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്നാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നത്.

Cotton Hills

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അബ്ദുറബ്ബിന്റെ രക്ഷക്ക് രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിദ്യാഭ്യാസ മന്ത്രി എത്തിയിട്ടും സ്‌കൂളിന്റെ ഗേറ്റ് തുറക്കാന്‍ കാത്തുനില്‍ക്കേണ്ടി വന്നു എന്നതാണ് ഇപ്പോള്‍ അധ്യാപികക്കെതിരെ ഉയര്‍ത്തുന്ന കുറ്റം.

11 മണിക്ക് എത്താമെന്നേറ്റ മന്തി ചടങ്ങിനെത്തിയത് 12.20 ന് ആയിരുന്നു. ചടങ്ങിന് മുമ്പേ തന്നെ കുട്ടികളെ ഓഡിറ്റോറിയത്തില്‍ എത്തിച്ചിരുന്നു. മന്ത്രി വൈകിയതോടെ കുട്ടികളുടെ പഠന സമയം നഷ്ടപ്പെടുകയും മണിക്കൂറുകളോളം കാത്തിരിക്കേണ്ടിയും വന്നു. ഈ വിഷയമാണ് ചടങ്ങില്‍ പ്രധാനാധ്യാപിക സൂചിപ്പിച്ചത്. ചടങ്ങ് സംഘടിപ്പിച്ചവരെയായിരുന്നു വിമര്‍ശിച്ചത്.

പികെ അബ്ദുറബ്ബിനെതിരെ പ്രതിപക്ഷം വര്‍ഗ്ഗീയ ആരോപണവും ഉന്നയിച്ചിട്ടുണ്ട്. വര്‍ഗ്ഗീയത തലക്ക് പിടിച്ച മന്ത്രിയുടെ ഭ്രാന്തന്‍ നടപടി എന്നാണ് എകെ ബാലന്‍ സ്ഥലം മാറ്റത്തെ വിശേഷിപ്പിച്ചത്. മുമ്പ് നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ടും, ഔദ്യോഗിക വസതിയുടെ പേര് മാറ്റിയതുമായി ബന്ധപ്പെട്ടും അബ്ദുറബ്ബിനെതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X