പോലീസ് സ്റ്റേഷനില്‍ വെടിപൊട്ടിച്ച കേസില്‍ 'തോക്ക് സ്വാമി'യെ കോടതി വെറുതെ വിട്ടു...

  • By: Afeef Musthafa
Subscribe to Oneindia Malayalam

കൊച്ചി: ആലുവ പോലീസ് സ്‌റ്റേഷനില്‍ വെടിയുതിര്‍ത്ത കേസില്‍ തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയെ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ വധശ്രമം ചുമത്താനാകില്ലെന്നും, തികച്ചും വൈകാരികവും ആകസ്മികവുമായ പ്രതികരണമായിരുന്നു ഹിമവല്‍ ഭദ്രാനന്ദയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കോടതി വിലയിരുത്തി.

ആലുവ പോലീസ് സ്‌റ്റേഷനില്‍ വെച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയും, വെടിയുതിര്‍ക്കുകയും ചെയ്‌തെന്നായിരുന്നു സ്വാമിക്കെതിരെയുണ്ടായിരുന്ന കേസ്. 2008 മെയ് 11നായിരുന്നു കേസിനാസ്പദമായ സംഭവം. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രകോപിതനായ ഹിമവല്‍ ഭദ്രാനന്ദ വീട്ടില്‍ വെച്ച് തോക്കുയര്‍ത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

Read Also: മതവിദ്വേഷം പടര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്; 'തോക്ക് സ്വാമി'യെ പോലീസ് അറസ്റ്റ് ചെയ്തു...

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ആലുവ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി. എന്നാല്‍ സ്‌റ്റേഷനില്‍ വെച്ച് സ്വാമി മൊബൈലില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ ഹിമവല്‍ ഭദ്രാനന്ദ തന്റെ കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് തവണയാണ് സ്വാമി സ്റ്റേഷനില്‍ വെടിയുതിര്‍ത്തത്.

ആത്മഹത്യാ ഭീഷണി...

ആത്മഹത്യാ ഭീഷണി...

2008 മെയ് 11നായിരുന്നു കേസിനാസ്പദമായ സംഭവം. വിവാദ സ്വാമിമാര്‍ക്കെതിരെ അന്വേഷണങ്ങള്‍ ഉയര്‍ന്നു വന്നിരുന്ന അന്ന് സ്വാമിക്കെതിരെയും ആരോപണങ്ങളുണ്ടായിരുന്നു. സ്വാമിയെ കുറിച്ച് പല മാധ്യമങ്ങളും വാര്‍ത്ത നല്‍കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് സ്വാമി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

പോലീസെത്തി...

പോലീസെത്തി...

അശോകപുരത്തെ വീട്ടിലേക്ക് മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയ ശേഷമാണ് സ്വാമി നിറത്തോക്കുമായി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് പോലീസെത്തിയാണ് ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.

വെടിയുതിര്‍ത്തു...

വെടിയുതിര്‍ത്തു...

സ്‌റ്റേഷനില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതോടെയാണ് സ്വാമി കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തത്. രണ്ടു തവണയാണ് സ്വാമി സ്‌റ്റേഷനില്‍ വെച്ച് വെടി പൊട്ടിച്ചത്.

വധശ്രമം ചുമത്താനാകില്ല...

വധശ്രമം ചുമത്താനാകില്ല...

സ്വാമിയുടേത് തികച്ചും വൈകാരികമായ പ്രതികരണമായിരുന്നെന്നും അതിനാല്‍ വധശ്രമം ചുമത്താനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി സ്വാമിയെ വെറുതെ വിട്ടത്.

കോടതിയില്‍ വെച്ച് അറസ്റ്റ് ചെയ്തു...

കോടതിയില്‍ വെച്ച് അറസ്റ്റ് ചെയ്തു...

മതവിദ്വേഷം പടര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഹിമവല്‍ ഭദ്രാനന്ദയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തോക്ക് കേസില്‍ ഹാജരാകാന്‍ പോകുന്നതിനിടെ കോടതി വളപ്പില്‍ വെച്ചായിരുന്നു അറസ്റ്റ്.

English summary
The court acquitted himaval bhadrananda
Please Wait while comments are loading...