Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തിലെ ആക്രമണം: ഇപി ജയരാജന് തിരിച്ചടി.. കേസെടുക്കാൻ ഉത്തരവിട്ട് കോടതി

കൊച്ചി; മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്‌. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ 2 പേഴ്സണൽ സ്റ്റാഫുകൾക്കെതിരേയും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. മനഃപൂർവമല്ലാത്ത നരഹത്യ, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്യാനാണ് കോടതി നിർദ്ദേശം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

പോലീസ് കേസെടുക്കുന്നില്ലെന്ന് ഹർജിയിൽ

ഇ പി ജയരാജൻ, മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ്‌ അംഗങ്ങളായ അനിൽ കുമാർ, സുനീഷ് വി എം എന്നിവർക്കെതിരെ കേസെടുക്കാൻ വലിയതുറ പോലീസിനാണ് കോടതി നിർദ്ദേശം നൽകിയത്.കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, ആർകെ നവീൻ കുമാർ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. യൂത്ത്ത് കോൺഗ്രസ് പ്രവർത്തകരെ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്നാണ് ഇരുവരും ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

'ഇനിയെങ്കിലും പൂർണിമ ആ രഹസ്യം വെളിപ്പെടുത്തണം'..ഫോട്ടോസ് കണ്ട് കണ്ണു തള്ളി ആരാധകർ..വൈറൽ

നാല് പേർക്കെതിരെ കേസ്

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇതുവരെ നാല് പേർക്കെതിരെയായിരുന്നു പോലീസ് കേസെടുത്തത്. മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായിരുന്നു തുടക്കത്തിൽ കേസെടുത്തത്. എന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇപി ജയരാജനെതിരെ നടപടിയെടുക്കാതെ യുത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മാത്രം കേസെടുക്കുന്നത് ഇരട്ട നീതിയാണെന്നായിരുന്നു കോൺഗ്രസ് തുടക്കം മുതൽ വാദിച്ചത്.

മാസ്റ്റർ ബ്രെയിനെന്ന് ആരോപിച്ച് അറസ്റ്റ്


അതിനിടെ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥനേയും സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയുടെ 'മാസ്റ്റർ ബ്രെയിൻ' എന്നാരോപിച്ചായിരുന്നു നാടകീയ നീക്കങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം ശബരീനാഥനെ പോലീസ് അറസ്റ്റ് ചെയ്തത്.എന്നാൽ മണിക്കൂറുകൾക്കം തന്നെ ജാമ്യം ലഭിച്ചു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ ശബരിനാഥിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചിരുന്നു. ഇത് മറികടന്നായിരുന്നു കൊണ്ടായിരുന്നു അറസ്റ്റ്. നടപടിയിൽ കോടതിയിൽ നിന്ന് വലിയ വിമർശനവും പോലീസിന് നേരിടേണ്ടി വന്നു.

അമൃത സുരേഷിന്റേയും ഗോപി സുന്ദറിന്റേയും വിവാഹം കഴിഞ്ഞോ? സിന്ദൂരം തൊട്ട് മാലയണിഞ്ഞ് ചിത്രങ്ങൾ...ഗോപി സുന്ദറിന്റെ മറുപടി ഇങ്ങനെ

മൂന്നാഴ്ചത്തെ യാത്രാവിലക്ക്

ഇപി ജയരാജനെ തുണച്ച് കൊണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സഭയിൽ അടക്കം മുഖ്യമന്ത്രി സംസാരിച്ചത്. മുഖ്യമന്ത്രിയെ ആക്രമിക്കാനടുത്ത അക്രമികളെ തടഞ്ഞവർക്കെതിരെ കേസെടുക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞു. അതേസമയം വിമാനത്തിലെ പ്രതിഷേധത്തിൽ നേരത്തേ ഇ പി ജയരാജനെതിരെ ഇൻഡിഗോ ആഭ്യന്തര അന്വേഷണ സമിതി യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. മൂന്നാഴ്ചത്തെ യാത്രാ വിലക്കാണ് ഏർപ്പെടുത്തിയത്. പ്രതികളായ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ചയും യാത്രാവിലക്കും ഏർപ്പെടുത്തിയിരുന്നു.

 കോടതിയുടേത് സ്വാഭാവിക നടപടി;തിരിച്ചടി അല്ലെന്ന് ഇപി ജയരാജൻ

കോടതിയുടേത് സ്വാഭാവിക നടപടി;തിരിച്ചടി അല്ലെന്ന് ഇപി ജയരാജൻ

കേസെടുക്കാനുള്ള കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. മജിസ്ട്രേറ്റ് കോടതിയിൽ പരാതി കിട്ടിയാൽ കേസെടുക്കാൻ നിർദ്ദേശിക്കുന്നത് അവരുടെ ഉത്തരവാദിത്തമാണ്. അന്വേഷിക്കാൻ പോലീസിനെ നിയോഗിക്കുന്നതും അതിന്റെ ഭാഗമാണ്. കോടതിയുടെ ഉത്തരവ് തനിക്ക് തിരിച്ചടിയാണെന്നത് മാധ്യമ വ്യഖ്യാനം മാത്രമാണെന്നും ഇപി ജയരാജൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+