കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാമ്പസുകളില്‍ വാഹനമോടിച്ച് സ്‌റ്റൈലായി വരാമെന്നു കരുതേണ്ട, ഹൈക്കോടതിയുടെ വിലക്ക്

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: കോളേജ് ക്യാമ്പസുകളില്‍ സ്റ്റൈലായി വാഹനമോടിച്ച് വരാമെന്ന് ഇനിയാരും വിചാരിക്കേണ്ട. ക്യാമ്പസുകളില്‍ ഇനിമുതല്‍ വാഹനങ്ങള്‍ കയറ്റാന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിച്ച് എത്തിയാലും പണി കിട്ടും. പിന്നീട് ആ വാഹനം നിങ്ങള്‍ക്ക് കിട്ടിയെന്നു വരില്ല.

വിലക്ക് ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കാനും പിഴ ഇടാക്കാനും നിര്‍ദ്ദേശവുമുണ്ട്. അധ്യാപകരുടെ വാഹനങ്ങള്‍ മാത്രമേ ഇനി കോളേജില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. രാത്രി ഒന്‍പത് മണിക്കുശേഷം ക്യാമ്പസിനുള്ളില്‍ ഒരു പരിപാടികളും നടത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

cet-accident

തിരുവനന്തപുരം സി.ഇ.ടി കോളേജില്‍ ജീപ്പിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ കേസ് പരിഗണിക്കവെയാണ് ഇങ്ങനെയൊരു നിലപാടെടുത്തത്. കോളേജിനു പുറത്ത് വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം നിര്‍മ്മിച്ചു കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വിദ്യാര്‍ത്ഥികള്‍ കോളേജിനകത്ത് വാഹനമോടിച്ച് കയറുന്നത് പ്രത്യേകം ശ്രദ്ധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.. അതേസമയം, കോളേജില്‍ നിന്നും പുറത്താക്കിയ 26 വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഒരു തീരുമാനവും കോടതി അറിയിച്ചിട്ടില്ല.

English summary
The Kerala High Court Tuesday banned vehicles of students from entering campuses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X