Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജന്‍റെ ഹര്‍ജി കോടതി തള്ളി, രണ്ട് ദിവസത്തേയ്ക്ക് പോലും കണ്ണൂരില്‍ പ്രവേശിയ്ക്കാന്‍ അനുമതിയില്ല

തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ പ്രവേശിയ്ക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് പി ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. തലശ്ശേരി സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. മെയ് 17, 18 തീയതികളില്‍ ജില്ലയില്‍ പ്രവേശിയ്ക്കാന്‍ അനുമതി നല്‍കണമെന്നാണ് ജയരാജന്‍ ആവശ്യപ്പെട്ടത്.

ചികിത്സ ആവശ്യത്തിനായാണ് ജയരാജന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് ജയരാജന് ജില്ലയില്‍ പ്രവേശിയ്ക്കുന്നതില്‍ നിന്നും വിലക്കിയത്.

P. Jayarajan

രണ്ട് മാസത്തേയ്‌ക്കോ അല്ലെങ്കില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കുന്നതുവരെയോ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിയ്ക്കാന്‍ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥന്‍ എപ്പോള്‍ വിളിച്ചാലും ഹാജരാകണം, സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ പാടില്ല എന്നീ മൂന്ന് വ്യവസ്ഥയകളോടെയാണ് കോടതി ജയരാജന് ജാമ്യം അനുവദിച്ചത്. ചികിത്സയുടെ ആവശ്യത്തിന് വേണ്ടി രണ്ട് ദിവസത്തേയ്ക്ക് ജില്ലയില്‍ പ്രവേശിയ്ക്കാന്‍ അനുമതി നല്‍കണെന്ന് ആവശ്യപ്പെട്ടാണ് ജയരാജന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+