മലപ്പുറത്തെ മതപണ്ഡിതന് ഭാര്യമാര്‍ നാല്..!! മൊഴി ചൊല്ലല്‍ കത്ത് വഴി .!! ഒടുക്കം പണി കിട്ടി..!!

  • By: അനാമിക
Subscribe to Oneindia Malayalam

മലപ്പുറം: മുസ്ലിംങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തലാക്ക്, മുത്തലാഖ് സമ്പ്രദായങ്ങളെക്കുറിച്ചുള്ള വാദങ്ങള്‍ സുപ്രീം കോടതിയില്‍ ചൂടുപിടിച്ച് നടക്കുകയാണ്. അതിനിടെ മലപ്പുറത്തുള്ള മതപണ്ഡിതന്റെ തലാക്ക് മതിയായ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബക്കോടതി റദ്ദാക്കി. രജിസ്‌ട്രേഡ് കത്ത് വഴിയാണ് ഇയാള്‍ ഭാര്യമാരിലൊരാളെ മൊഴി ചൊല്ലിയത്.

കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി അനില്‍ ധാവെ അന്തരിച്ചു..!! സ്വകാര്യ നഷ്ടമെന്ന് പ്രധാനമന്ത്രി..!

ഫ്‌ളാറ്റില്‍ തനിച്ച് താമസം..! സമ്പാദിക്കുന്നത് ഇങ്ങനെ..! പ്രശസ്ത നടിയോട് സദാചാര പോലീസ് ചെയ്തത്...!!

തലാക്ക് ഹർജി തള്ളി

അരീക്കോട് സ്വദേശി അലി ഫൈസിയുടെയും മുതുവല്ലൂര്‍ സ്വദേശിനിയും തമ്മിലുള്ള വിവാഹമോചനക്കേസിലാണ് മലപ്പുറം കുടുംബ കോടതി ജഡ്ജി രമേഷ്ഭായുടെ വിധി. ഇസ്ലാമിക നിയമ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി തള്ളിയത്.

കത്ത് വഴി മൊഴി ചൊല്ലൽ

1994 മാര്‍ച്ച് 16നാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അലി ഫൈസി യുവതിയെ മൊഴി ചൊല്ലുകയായിരുന്നു. രജിസ്‌ട്രേഡ് കത്ത് വഴിയായിരുന്നു മൊഴി ചൊല്ലല്‍.

തലാക്ക് റദ്ദാക്കി കോടതി

എന്നാല്‍ ഈ മൊഴി ചൊല്ലല്‍ അംഗീകരിക്കാതെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്റെ തലാക്കിന് നിയമസാധുത തേടി അലി ഫൈസി കോടതിയിലെത്തിയത്. എന്നാല്‍ ഫൈസിയുടെ അപേക്ഷ കോടതി നിരാകരിച്ചു.

ഭാര്യമാർ നാല്

യുവതിയെ മൊഴി ചൊല്ലാന്‍ മതിയായ കാരണം ബോധിപ്പിക്കാന്‍ ഇയാള്‍ക്ക് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല ഫൈസി വേറെ വിവാഹം ചെയ്തിട്ടുണ്ടെന്നും തന്നെക്കൂടാതെ മറ്റ് മൂന്ന് ഭാര്യമാര്‍ ഇയാള്‍ക്കുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു.

ജീവനാംശം കൂട്ടണം

നാലുവര്‍ഷം മുന്‍പ് താന്‍ ഭാര്യയെ മൊഴി ചൊല്ലിയതാണെന്നും അന്ന് ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിച്ചിരുന്നുവെന്നും ഫൈസി പറയുന്നു. പിന്നീട് ചിലവിനുള്ള തുക കൂട്ടിക്കിട്ടണം എന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് തലാക്കിന് വേണ്ടി ഫൈസി കുടുംബ കോടതിയെ സമീപിച്ചത്.

ചിലവിന് കൊടുക്കാതിരിക്കാൻ

ഭാര്യയ്ക്ക് ചിലവിന് കൊടുക്കുന്നതില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് അലിഫൈസി നടത്തുന്നതെന്ന് യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. തലാക്കിന്റെ നിയമപ്രകാരം നടക്കേണ്ട മധ്യസ്ഥ ചര്‍ച്ച നടന്നിട്ടുണ്ടോയെന്ന് തെളിയിക്കാനും ഇയാള്‍ക്ക് സാധിച്ചിരുന്നില്ല.

English summary
Family court dismisses plea in Talaq issue in Malappuram
Please Wait while comments are loading...