എഡിഎമ്മിനെ മര്‍ദ്ദിച്ച കേസ്: ബിജിമോള്‍ക്കെതിരെ ഹൈക്കോടതി
കൊച്ചി: എഡിഎമ്മിനെ മര്‍ദ്ദിച്ച കേസില്‍ ബിജിമോള്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. പൊതുവഴിയടച്ച് ഗേറ്റ് സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനെയാണ് ബിജിമോള്‍ എഡിഎമ്മിനെ മര്‍ദ്ദിച്ചത്. കഴിഞ്ഞ ജുലൈ മൂന്ന് പെരുവന്താനം തെക്കേമലയിലാണ് സംഭവം.
ബിജിമോളെ അറസ്റ്റ് ചെയ്യാതെ വിട്ടച്ചയത് ശരിയായില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു. ടി ആന്റ് ടി റബ്ബര്‍ എസ്റ്റേറ്റ് കമ്പനി പൊതുവഴിയടച്ച് ഗേറ്റ് സ്ഥാപിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സ്ഥലവാസി മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഗേറ്റ് തുറന്ന് വഴി തുറന്നു കൊടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കമ്പനി കോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ വാങ്ങിയതിന്റെ അടിസ്ഥാനത്തില്‍ പീരുമേട് എഡിഎം മോന്‍സി പി അലക്‌സാണ്ടര്‍ ഗേറ്റ് പുനസ്ഥാപിക്കാന്‍ എത്തി. ഗേറ്റ് പുനസ്ഥാപിക്കുന്നത് ചെറുക്കാന്‍ നാട്ടുകാരും ബിജിമോളും സംഘടിക്കുകയായിരുന്നു.
കൂടുതല്‍ പോലീസ് സ്ഥലതെത്തി ഉത്തര നടപ്പാക്കുമെന്ന് പറഞ്ഞതോടെ ബിജിമോള്‍ എഡിഎമ്മിനെ പിടിച്ച് തള്ളുകയായിരുന്നു. ബിജിമോള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.












Click it and Unblock the Notifications