നാദിര്‍ഷായ്ക്ക് ഒന്നും ഒളിക്കാനാവില്ല... എല്ലാം തുറന്നുപറയും, ഇല്ലെങ്കില്‍ കോടതി...

  • Posted By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായെ അന്വേഷണസംഘം ആലുവ പോലീസ് ക്ലബ്ബില്‍ വച്ചു ചോദ്യം ചെയ്യുകയാണ്. രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ഹൈക്കോടതി നാദിര്‍ഷായോട് നിര്‍ദേശിച്ചിരുന്നത്. 9.45 ഓടെ തന്നെ അദ്ദേഹം അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവുകയും ചെയ്തിരുന്നു.

കേസില്‍ തനിക്കറിയാവുന്ന മുഴുവന്‍ കാര്യങ്ങളും നാദിര്‍ഷായ്ക്ക് ഇന്ന് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയേ തീരൂ. കോടതിയാണ് അദ്ദേഹത്തോട് ഇത്തരമൊരു നിര്‍ദേശം വച്ചത്.

കേസുകള്‍ പഴങ്കഥ, സരിതയുടെ പുതിയ ജീവിതം ഞെട്ടിക്കും!! മണിമാളിക, ആഡംബരജീവിതം...

കള്ളം പറയരുത്

കള്ളം പറയരുത്

ചോദ്യം ചെയ്യലില്‍ സത്യം മാത്രമേ പറയാവൂയെന്നാണ് ഹൈക്കോടതി നാദിര്‍ഷായോട് ആവശ്യപ്പെട്ടിട്ടുള്ളത്. മൊഴി കള്ളമാണെങ്കില്‍ അന്വേഷണസംഘം അത് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്. പിന്നീട് കോടതി ഇതു പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് നീട്ടുകയും ചെയ്യുകയിരുന്നു.

നാദിര്‍ഷായുടെ മൊഴിയും പരിശോധിക്കും

നാദിര്‍ഷായുടെ മൊഴിയും പരിശോധിക്കും

നാദിര്‍ഷാ അന്വേഷണസംഘത്തിന് ഇന്നു നല്‍കുന്ന മൊഴിയുടെ റിപ്പോര്‍ട്ടും തിങ്കളാഴ്ച ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി പരിശോധിക്കും. മൊഴിയിലെ കാര്യങ്ങളും നാദിര്‍ഷായുടെ ജാമ്യാപേക്ഷയെ സ്വാധീനിക്കുമെന്ന് ചുരുക്കം.

അന്വേഷണസംഘത്തെ വിമര്‍ശിച്ചു

അന്വേഷണസംഘത്തെ വിമര്‍ശിച്ചു

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ കോടതിയുടെ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുനെന്ന ഡിജിപിയുടെ ഉറപ്പിനെക്കുറിച്ചും ഇതില്‍ പറയുന്നില്ല.

രൂക്ഷമായ വിമര്‍ശനം

രൂക്ഷമായ വിമര്‍ശനം

രൂക്ഷമായയ വിമര്‍ശനമാണ് നാദിര്‍ഷായുടെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ഉന്നയിച്ചത്. കേസിലെ അന്വേഷണം സിനിമയുടെ തിരക്കഥയാണോയെന്നും അന്വേഷണം അന്തമായി നീട്ടിക്കൊണ്ടുപോവാനാണോ ഉദ്ദേശമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

എന്ന് തീരും അന്വേഷണം

എന്ന് തീരും അന്വേഷണം

കേസ് അന്വേഷണം എന്നു തീരുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. ആരെയെങ്കിലും തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണോ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നത് എന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ പരാമര്‍ശങ്ങളെല്ലാം വിധിന്യായത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

നാദിര്‍ഷായ്‌ക്കെതിരേ തെളിവ്

നാദിര്‍ഷായ്‌ക്കെതിരേ തെളിവ്

കേസില്‍ നാദിര്‍ഷായ്‌ക്കെതിരേ നിര്‍ണായക തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. നാദിര്‍ഷായ്ക്ക് താന്‍ 25,000 രൂപ നല്‍കിയതായി പള്‍സര്‍ സുനി മൊഴി നല്‍കുകയും ചെയ്തിരുന്നു.

ചോദ്യം ചെയ്യല്‍ രണ്ടാം തവണ

ചോദ്യം ചെയ്യല്‍ രണ്ടാം തവണ

ഇതു രണ്ടാം തവണയാണ് നാദിര്‍ഷായെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. നേരത്തേ ജൂണ്‍ 28നു ദിലീപിനൊപ്പം നാദിര്‍ഷായെ 13 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
High court asked Nadirsha to say truth only to police.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്