കൊവിഡ് മരണം: സംസ്ഥാനത്ത് മരിച്ചവരുടെ പേരുകള്‍ സര്‍ക്കാര്‍ ഇന്ന് മുതല്‍ പ്രസിദ്ധീരികരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതല്‍ പുനരാരംഭിക്കും. പ്രതിദിന കൊവിഡ് പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഇന്ന് മുതല്‍ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് കാരണം മരിച്ചവരുടെ പേരും വയസും സ്ഥലവും ജില്ലയുടെ അടിസ്ഥാനത്തില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയാണ് ചെയ്യുക. ആദ്യം പേര് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ ഡിസംബറില്‍ ഇത് നിര്‍ത്തലാക്കുകയായിരുന്നു. മരണ പട്ടിക വിവാദം സൃഷ്ടിച്ചതോടെയാണ് പേര് നല്‍കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചത്.

അതേസമയം, കൊവിഡ് മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ പട്ടിക പുനപ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രതിപക്ഷം കണക്കുകള്‍ പരിശോധിച്ച് പട്ടിക പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അര്‍ഹരായവരെ പോലും പുറത്താക്കിയ സംസ്ഥാനത്തിന്റെ കൊവിഡ് മരണപ്പട്ടികക്കെതിരെ ആക്ഷേപം ശക്തമായിരുന്നു. എന്നാലും സമഗ്രമായ പുനപരിശോധനയ്ക്ക് ഇല്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
എന്നാല്‍ കോവിഡ് മൂലകാരണമായ എല്ലാ മരണങ്ങളും കോവിഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ അര്‍ഹരായ എല്ലാവര്‍ക്കും ധനസഹായം ലഭിക്കൂവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചിരുന്നു. കോവിഡ് ലിസ്റ്റ് അടിയന്തരമായി പുനര്‍നിര്‍ണയം നടത്തി അര്‍ഹരായവര്‍ക്ക് ധനസഹായം ലഭിക്കാന്‍ ദൃതഗതിയിലുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ധനസഹായം ലഭിക്കാനുള്ള സാധ്യതകള്‍ തുറന്നു കിട്ടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ ഐസിഎംആറിന്റെയും ലോകാരോഗ്യ സംഘടനയുടെയും മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വിശദീകരണം. കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചട്ടുണ്ടെങ്കില്‍ പുനപരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സുശാന്തിനും കാര്‍ത്തിക്കിനും ശേഷം സാറ അലി ഖാൻ വീണ്ടും പ്രണയത്തിലോ...












Click it and Unblock the Notifications