കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിനേഷനില്‍ പുരോഗതി: ടിപിആര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ക്കശമാക്കും: മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. വാക്‌സിനേഷന്‍ കാര്യത്തില്‍ പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്‌സിന്‍ നല്‍കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

pinarayi

ജൂണ്‍ 15 ഓടെ സോഫ്റ്റ്വെയര്‍ സഹായത്തോടെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യും. പരമാവധി മൂന്നുദിവസം കൊണ്ട് മരണകാരണം സ്ഥിരീകരിച്ച് കുടുംബത്തിന് വിവരം ലഭ്യമാക്കും. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കും. ഹോട്ടലുകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ടേക്ക് എവെ സംവിധാനം അനുവദിക്കില്ലെന്നും ഹോം ഡെലിവറി മാത്രമേ അനുവദിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ; എപ്പോള്‍, എവിടെവച്ച് കാണാം, അറിയേണ്ട കാര്യങ്ങള്‍ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ; എപ്പോള്‍, എവിടെവച്ച് കാണാം, അറിയേണ്ട കാര്യങ്ങള്‍

ഐസൊലേഷന്‍ സൗകര്യം ഇല്ലാത്ത വീടുകളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ രോഗിയെ നിര്‍ബന്ധമായും കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. ചില സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അമിത ഫീസ് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫീസ് അടക്കാത്ത വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കുന്നില്ല. കുട്ടികളുടെ പഠനം നിഷേധിക്കുന്ന രീതി അനുവദിക്കില്ല. ഈ വിഷയം പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Covishield shows better antibody response than Covaxin, says study | Oneindia Malayalam

മോദിയുടെ ഗുജറാത്ത് പിടിക്കണം; സർപ്രൈസ് നീക്കങ്ങൾക്ക് കോൺഗ്രസ് ഹൈക്കമാന്റ്..ചുമതല ഇവർക്ക്?മോദിയുടെ ഗുജറാത്ത് പിടിക്കണം; സർപ്രൈസ് നീക്കങ്ങൾക്ക് കോൺഗ്രസ് ഹൈക്കമാന്റ്..ചുമതല ഇവർക്ക്?

English summary
Covid Kerala: Controls to be tightened in areas with high TPR rates Says CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X