കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഇല്ല, പുറത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് ഭീതിയുടെ സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശവുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. മാസ്കുകൾ കൃത്യമായി ധരിക്കണമെന്നും പ്രായമുള്ളവരും മറ്റ് രോഗമുള്ളവരും കൂടുതലായി ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

veena-george-001-1650430

ആഘോഷദിവസങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ആളുകള്‍ വ്യക്തിപരമായ ജാഗ്രതപുലര്‍ത്തണം. പുതിയ വകഭേദം കണ്ടെടത്താന്‍ ജനിതകശ്രേണീകരണം നടത്താനുള്ള നിര്‍ദ്ദേശം കേന്ദ്രം നൽകിയിട്ടുണ്ട്. നിലവിൽ അത് സംസ്ഥാനത്ത് നടക്കുന്നുണ്ട്. കൂടുതലാക്കാനുള്ള നിർദ്ദേശമാണ് വന്നിട്ടുള്ളത്.

സംസ്ഥാനത്ത് രണ്ട് ഡോസ് വാക്സിൻ വിതരണം നൂറ് ശതമാനം ആയിട്ടുണ്ട്. ബൂസ്റ്റർ ഡോസ് സെന്ററുകൾ കൃത്യമായി ദിവസങ്ങളിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. പ്രായമുള്ളവരേയും മറ്റ് രോഗങ്ങൾ ഉള്ളവരേയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചൈനയിലെ സാഹചര്യം അല്ല രാജ്യത്ത് ഉള്ളത്. എന്നിരുന്നാലും കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പൊതുജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകൾക്കും പ്രത്യേക നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
അവധിക്കാല യാത്രകളില്‍ ജാഗ്രത വേണം. പരിശോധനകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന് പുറത്ത് നിന്നു വരുന്നവരെ കൃത്യമായി നിരീക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ളവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നമുണ്ടായാല്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.

സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കണക്ക് അനുസരിച്ച് ഇന്നലെ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബർ 20 ന് 79 പേർക്കും ഡിസംബർ 19 ന് 36 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം റാപിഡ് റെസ്പോൺസ് ടീം യോഗം ചേർന്നിരുന്നു.

വീണ്ടും ഒരു അടച്ചിടൽ അവസ്ഥയിലേക്ക് പോകാൻ ആകില്ലെന്നതാണ് സർക്കാർ വിലയിരപത്തൽ. കർശനമായ നിയന്ത്രണങ്ങൾ ഇപ്പോൾ സർക്കാർ ആലോചിക്കുന്നില്ല. ഏതേസമയം എല്ലാ ജില്ലാകളിലും പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണങ്ങളും ശക്തമാക്കും.

എല്ലാ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷൻ വാർഡുകൾ

കോവിഡ് അടക്കമള്ള പകർച്ചവ്യാധികളെ നേരിടാൻ കേരളം പൂർണ സജ്ജമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷൻ വാർഡുകൾ ഒരുങ്ങുന്നു. 90 ആശുപത്രികളിലാണ് ആദ്യ ഘട്ടത്തിൽ ഇവ നിർമിക്കുന്നത്. ഇതിൽ 10 ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകൾ പ്രവർത്തനം തുടങ്ങി.

ഓരോ നിയമസഭാ മണ്ഡലത്തിലേയും ഒരു ആശുപത്രിയിൽ 2400 ചതുരശ്ര അടി വിസ്തീർണമുള്ള ഐസൊലേഷൻ വാർഡാണു സജ്ജീകരിക്കുന്നത്. ഓരോ വാർഡിലും 10 കിടക്കകൾ വീതമുണ്ടാകും. പേഷ്യന്റ് കെയർ സോൺ, പ്രവേശന ലോബിയോട് കൂടിയ കാത്തിരിപ്പ് കേന്ദ്രം, വിതരണ സ്റ്റോർ, സ്റ്റാഫ് റൂം, ഡോക്ടേഴ്സ് റൂം, ഡ്രെസിംഗ് റൂം, നഴ്‌സസ് സ്റ്റേഷൻ, എമർജൻസി പ്രൊസീജർ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ മുറികൾ ഓരോ വാർഡിലുമുണ്ടാകും.

എം.എൽ.എ. ഫണ്ടും കിഫ്ബി ഫണ്ടും ഉപയോഗിച്ചാണ് ഐസൊലേഷൻ വാർഡുകൾ നിർമിക്കുന്നത്. 250 കോടി രൂപ ചെലവിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ തിരുവനന്തപുരം പൂവാർ സാമൂഹികാരോഗ്യ കേന്ദ്രം, കൊല്ലം നെടുങ്കോലം സി.എച്ച്.സി, നെടുമ്പന സി.എച്ച്.സി, തെക്കുംഭാഗം സി.എച്ച്.സി, തൃശൂർ വടക്കഞ്ചേരി ജില്ലാ ആശുപത്രി, പഴഞ്ഞി സി.എച്ച്.സി, പഴയന്നൂർ സി.എച്ച്.സി, മലപ്പുറം വളവന്നൂർ സി.എച്ച്.സി, കോഴിക്കോട് ഗവൺമെന്റ് മെന്റൽ ഹെൽത്ത് സെന്റർ, ചേവായൂർ ഗവൺമെന്റ് ഡർമെറ്റോളജി എന്നിവിടങ്ങളിലാണ് ഇപ്പോൾ ഐസൊലേഷൻ വാർഡുകൾ പ്രവർത്തനസജ്ജമായിരിക്കുന്നത്. 75 എണ്ണത്തിന്റെ നിർമാണം ജനുവരിയിൽ പൂർത്തിയാകും. ആദ്യ ഘട്ടത്തിൽ നിർമാണം പൂർത്തിയായ ആധുനിക ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

English summary
Covid; No Strict Actions, Will Monitor Who Comes From Othe States to Kerala ; Veena George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X