കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് ചികിത്സ: 5 ലക്ഷം രൂപയൂടെ ഈട് രഹിത വായ്പാ പദ്ധതിയുമായി പൊതുമേഖലാ ബാങ്കുകൾ

Google Oneindia Malayalam News

ദില്ലി: കോവിഡ് ചികിത്സാ ചെലവുകള്‍ക്കായി 5 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പകൾ നൽകുന്ന പദ്ധതിയുമായി പൊതുമേഖലാ ബാങ്കുകൾ (പി‌എസ്‌ബി). വ്യക്തികൾക്കും കുടുംബാംഗങ്ങൾക്കുമാണ് ലോണ്‍ അനുവദിക്കുക. കൊവിഡ് രണ്ടാം വ്യാപനം രാജ്യത്ത് ദുരിതം വിതച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പൊതുമേഖലാ ബാങ്കുകളുടെ ഭാഗത്ത് നിന്നുമുള്ള ഇത്തരമൊരു പ്രഖ്യാപനം ഉണ്ടാവുന്നത്.

വാക്സിൻ നിർമ്മാതാക്കൾ, ആശുപത്രികൾ / ഡിസ്പെൻസറികൾ, പാത്തോളജി ലാബുകൾ, ഓക്സിജന്റെ നിർമ്മാതാക്കൾ, വിതരണക്കാർ, വെന്റിലേറ്റര്‍ നിര്‍മ്മാതാക്കള്‍, വാക്സിനുകൾ ഇറക്കുമതി ചെയ്യുന്നവർ എന്നിവർക്ക് പുതിയ വായ്പാ സഹായം നൽകുന്നതിനായി ഞായറാഴ്ച പ്രഖ്യാപിച്ച മൂന്ന് പുതിയ വായ്പാ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ വായ്പാ പദ്ധതിയും.

ശമ്പള- ശമ്പളേതര ജീവനക്കാര്‍ പെൻഷൻകാർ എന്നിവരുൾപ്പെടെയുള്ളവർക്ക് വ്യക്തിഗത വായ്പകളായി 25,000 മുതൽ 5 ലക്ഷം വരെ ലഭിക്കും. തിരിച്ചടവ് കാലാവധി 5 വർഷമാണ്, എസ്‌ബി‌ഐ പ്രതിവർഷം 8.5% പലിശ ഈടാക്കും. മറ്റ് ബാങ്കുകൾക്ക് അവരുടെ പലിശ നിരക്ക് തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഇന്ത്യൻ ബാങ്കുകളുടെ അസോസിയേഷനും (ഐ‌ബി‌എ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്‌ബി‌ഐ) സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

banks

ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവയില്‍ പവർ ബാക്കപ്പ് സംവിധാനത്തോടെ കൂടിയ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ഇസിജിഎൽഎസിന് കീഴിൽ ആരോഗ്യ ഇൻഷുറൻസ് ബിസിനസ് വായ്പയായി രണ്ട് കോടി രൂപ നൽകുമെന്നും പിഎസ്ബികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. 7.5% പലിശനിരക്കിൽ ഈ വായ്പകളെ ഇസി‌എൽ‌ജി‌എസ് 4.0 പ്രകാരം നാഷണൽ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി ലിമിറ്റഡിന്റെ (എൻ‌സി‌ജി‌ടി‌സി) 100% ഗ്യാരണ്ടി കവർ പിന്തുണയുമുണ്ട്, വായ്പ കാലാവധി 5 വർഷമാണ്.

Recommended Video

cmsvideo
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കും

ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾക്കായി ബാങ്കുകളും ബിസിനസ് വായ്പയുമായി രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനും വാക്സിനേഷൻ, വെന്റിലേറ്ററുകൾ പോലുള്ള ആരോഗ്യ സംരക്ഷണ ഉൽ‌പന്നങ്ങളുടെ നിർമ്മാതാക്കൾക്കും മെട്രോ നഗരങ്ങളില്‍ 100 കോടി രൂപ വീതം നൽകും. ടയർ 1 ല്‍ ഉള്‍പ്പെട്ട നഗര കേന്ദ്രങ്ങളിലെ സ്ഥാപനങ്ങൾക്ക് 20 കോടി വരെ വായ്പ ലഭിക്കുമെങ്കിലും, ടയർ II മുതൽ ടയർ IV വരെയുള്ള പട്ടികയില്‍ പെട്ട സ്ഥാപനങ്ങൾക്ക് 10 കോടി വരെ വായ്പ ലഭിക്കും. വായ്പ കാലാവധി 10 വർഷമാണ്.

English summary
covid treatment: Public sector banks with a unsecured loan scheme of Rs 5 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X