കേരളത്തിൽ 36 ലക്ഷം ജനങ്ങൾ കൊവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചിട്ടില്ല;ഈ ജില്ലകൾ പട്ടികയിൽ മുന്നിൽ
തിരുവനന്തപുരം: കൊവിഡ് വൈറസിൽ നിന്നും പ്രതിരോധിക്കുന്ന കൊവിഡ് വാക്സിൻ സ്വീകരിക്കുവാൻ ആളുകൾക്ക് വിമുഖതയെന്ന് തെളിയിക്കുന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത്. ആദ്യ വാക്സിൻ എടുത്തു എങ്കിലും രണ്ടാം ഡോസ് വാക്സിൻ എടുക്കാനാണ് പലരും മുന്നോട്ടു വരാത്തത്. കണക്കുകൾ വ്യക്തമാക്കുന്നത് പ്രകാരം, 18 വയസിനും 59 വയസിനും ഇടയിൽ പ്രായമുള്ള 36 ലക്ഷം ആളുകള്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തിട്ടില്ല.
ഇതിൽ, ഒന്നാം ഡോസ് വാക്‌സിന് ശേഷമുള്ള കാലാവധി പൂര്‍ത്തിയാക്കിയ ആളുകളിൽ 18 ശതമാനത്തോളം പേരാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാതെ മടി കാണിക്കുന്നത്. മൂന്നു ജില്ലകളാണ് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവരുടെ പട്ടികയിൽ മുന്നിൽ. കാസർഗോഡ്, കോഴിക്കോട്, കൊല്ലം എന്നിവയാണ് ഈ ജില്ലകൾ.

ഇക്കഴിഞ്ഞ മെയ് മാസത്തിലുളള കേരളത്തിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം പരിശോധിച്ചാൽ ക്രമാതീതമായി ഉള്ള കേസുകളുടെ വർധനവാണ് പ്രകടമാകുന്നത്. ഈ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാൻ തയ്യാറാകാത്തവരുടെ എണ്ണവും പുറത്തുവന്നത്.
കേരളം കൊവിഡിൽ കൂടുതൽ ജാഗ്രത അർപ്പിക്കേണ്ട സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. അതിനാൽ തന്നെ ഈ റിപ്പോർട്ടുകൾ വളരെ ഗൗരവകരമായി എടുക്കേണ്ട ഒന്നാണ്. കോവിഡിന്റെ മൂന്നാം തരംഗത്തിന് ശേഷം കൊവിഡ് കേസുകൾ കുറഞ്ഞു എന്നാണ് വിലയിരുത്തലുകൾ. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആയിരിക്കാം പലരും രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാൻ മുന്നോട്ട് വരാത്തത്.
അതേസമയം, 2021 മെയ് ഒന്ന് മുതൽ ആയിരുന്നു 18 വയസിന് മുകളിലുളിൽ പ്രായമുളളവർക്ക് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചത്. ഇതിന് പിന്നാലെ, കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ റിപ്പോർട്ട് ചെയ്തത്. എന്നിരുന്നാലും, രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ ജനങ്ങൾ മടി കാണിക്കുന്നത് ആരോഗ്യവകുപ്പിന്റെ വീഴ്ചയായും റിപ്പോർട്ടുകൾ ഉണ്ടാകുന്നുണ്ട്.
അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സീൻ വിതരണം 2021 ജനുവരി 16 മുതലാണ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 30 കോടി ആളുകൾക്ക് വാക്സിൻ നൽകുമെന്ന പ്രഖ്യാപനവും കേന്ദ്ര സർക്കാർ നടത്തിയിരുന്നു. കൊവിഡ് മുൻനിര പോരാളികൾ, മൂന്നു കോടി ആരോഗ്യ പ്രവർത്തകർ എന്നിവർക്കായിരുന്നു ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകാൻ തീരുമാനിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിന് ശേഷമായിരുന്നു തീരുമാനം.
അതേസമയം, കേരളത്തിൽ പ്രതിദിന കൊവിഡ് കണക്കുകൾ ഏറെ ആശങ്ക സൃഷ്ടിക്കുകയാണ്. 1000 കടക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഇന്നലെ 1370 പേർക്കായിരുന്നു രോഗം. നാലു മരണങ്ങളും സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്. 463 പേർക്കാണ് ജില്ലയിൽ രോഗം ബാധ സ്ഥിരീകരിച്ചത്. അതേസമയം, തൊട്ടുപിന്നിൽ തിരുവനന്തപുരം ജില്ലയുമുണ്ട്. 239 പേർക്കാണ് ബുധനാഴ്ച ജില്ലയിൽ രോഗ ബാധ സ്ഥിരീകരിച്ചത്.
എന്നാൽ, സമാന സ്ഥിതി മെയ് 31 - നും സംസ്ഥാനത്ത് തുടർന്നിരുന്നു. കൊവിഡ് കേസുകൾ ഉയരുന്നതായുളള റിപ്പോർട്ടുകളാണ് ഇത്. 1197 പേർക്ക് മെയ് 31 - ന് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. അതേസമയം, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ക്യൂട്ട് ചിരിയിൽ സെൽഫി; ഉടൻ പങ്കിട്ട് ലൈക്കുകൾ വാരിക്കൂട്ടി നടി ഐശ്വര്യ ലക്ഷ്മി
മെയ് 27, 28, 29 എന്നീ തീയതികളിലും സമാനമായ നില തുടർന്നിരുന്നു. 800 - ന് മുകളിൽ ആയിരുന്നു മെയ് 27 - ന് ശേഷം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം. ഈ എണ്ണം ആണ് മാസത്തിന്റെ അവസാന ദിവസം ആയിരം കടക്കുന്ന സ്ഥിതിയിലേക്ക് മാറിയത്. അതേസമയം, കൂടുതൽ ജാഗ്രതയിലേക്കും കൊവിഡ് നിയന്ത്രണങ്ങളിലേക്കും സാഹചര്യത്തെ എത്തിച്ചേക്കാവുന്ന നിലയിലേക്കാണ് ഇപ്പോൾ കേസുകളുടെ വർധനവ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications