Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെ സ്‌ട്രെയിന്‍ മാത്രമല്ല, ആഫ്രിക്കന്‍ സ്‌ട്രെയിനും കേരളത്തില്‍, ഇരട്ടവ്യതിയാനം വന്ന വൈറസ്സുകള്‍ അതിഭീകരം

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ്19 വ്യാപനം അതി തീവ്രമായി തുടരുകയാണ്. ഏറ്റവും ഒടുവില്‍ വന്ന പ്രതിദിന കണക്ക് എണ്ണത്തില്‍ അല്‍പം അശ്വാസം പകരുന്നതാണെങ്കിലും, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇപ്പോഴും അപായകരമായ അവസ്ഥയിലാണ്. ഞായറാഴ്ച ടെസ്റ്റുകള്‍ കുറവായതിനാലാണ് രോഗികളുടെ എണ്ണത്തിലും കുറവ് സംഭവിച്ചത് എന്നാണ് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തില്‍ മൂന്ന് തരം വയറസ്സുകളുടെ വ്യാപനം കണ്ടെത്തിയിട്ടുണ്ട് എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഏതൊക്കെയാണ് അവ എന്ന് പരിശോധിക്കാം...

യുകെ സ്‌ട്രെയിന്‍

യുകെ സ്‌ട്രെയിന്‍

ബ്രിട്ടനില്‍ ഒന്നാം തരംഗത്തിന് ശേഷം ജനിത വ്യതിയാനം വന്ന വൈറസ്സുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതായിരുന്നു അവിടെ അതിവ്യാപനത്തിന് കാരണമായത്. ജനതിക വ്യതിയാനം സംഭവിച്ചത യുകെ സ്‌ട്രെയിന്‍ കേരളത്തില്‍ വ്യാപകമായി കണ്ടെത്തിയിട്ടുണ്ട് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കന്‍ സ്‌ട്രെയിനും

ദക്ഷിണാഫ്രിക്കന്‍ സ്‌ട്രെയിനും

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ജനിത വ്യതിയാനം വന്ന വൈറസ്സുകളാണ് ദക്ഷിണാഫ്രിക്കന്‍ സ്‌ട്രെയിന്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഈ വൈറസ്സുകളുടെ സാന്നിധ്യവും കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

എത്ര വ്യാപനം

എത്ര വ്യാപനം

ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ നേരിയ സാന്നിധ്യമാണ് ആദ്യഘട്ടത്തില്‍ കണ്ടെത്തിയത്. മൊത്തം രോഗവ്യാപനത്തിന്റെ രണ്ട് ശതമാനം വരുമിത്. എന്നാല്‍ ഏപ്രില്‍ മാസത്തിന്റെ തുടക്കത്തിലെ സാമ്പിളുകളില്‍ നിന്നുള്ള കണക്ക് മാത്രമാണിത്. ഇപ്പോള്‍ ഈ വൈറസ് കൂടുതല്‍ വ്യാപിച്ചിട്ടുണ്ടാകും എന്നും വിലയിരുത്തപ്പെടുന്നു.

ഇരട്ട വ്യതിയാനം

ഇരട്ട വ്യതിയാനം

ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ്സുകളുടെ സാന്നിധ്യവും കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മൊത്തം ഏഴ് ശതമാനത്തോളം വരുമിത്. രോഗ പ്രതിരോധ ശേഷിയെ മറികടക്കാന്‍ ശേഷിയുള്ള ഈ വൈറസ്സുകള്‍ വലിയ ഭീഷണിയുയര്‍ത്തുന്നവയാണ്. ഈ വൈറസ്സുകളുടെ വ്യാപനവും കൂടിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍.

ലോക്ക്ഡൗണ്‍ വേണ്ടി വരും?

ലോക്ക്ഡൗണ്‍ വേണ്ടി വരും?

ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ്സുകളുടെ സാന്നിധ്യം കണ്ടെത്തിയ മേഖലകളില്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആണ് സര്‍വ്വകക്ഷിയോഗത്തിന്റെ തീരുമാനം. ലോക്ക് ഡൗണ്‍ പോലെയുള്ള ശക്തമായ നടപടികള്‍ തന്നെ ഈ മേഖലകളില്‍ നടപ്പിലാക്കും. ഈ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചാല്‍ മൊത്തം പ്രതിരോധ പ്രവര്‍ത്തനങ്ങളെ തന്നെ അത് ബാധിച്ചേക്കും.

40 ശതമാനം പേരില്‍

40 ശതമാനം പേരില്‍

കേരളത്തിലെ രോഗബാധിതരില്‍ നാല്‍പത് ശതമാനം പേരിലും അതിതീവ്ര വ്യാപന ഭീഷണി പരത്തുന്ന ജനിതക വ്യതിയാനം വന്ന വൈറസ്സുകളാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. 30 ശതമാനം പേരില്‍ യുകെ സ്‌ട്രെയിന്‍ ആണ് കണ്ടെത്തിയിട്ടുള്ളത്.

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല

കേരളത്തില്‍ എന്തായാലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. മദ്യശാലകളും സിനിമാ തീയേറ്ററുകളും ഷോപ്പിങ് മാളുകളും ജിംനേഷ്യങ്ങളും ക്ലബ്ബുകളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും നീന്തല്‍ക്കുളങ്ങളും പാര്‍ക്കുകളും എല്ലാം ഇനിയൊരു അറിയിപ്പുണ്ടാകും വരെ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+