എല്ലാം ശരിയാക്കാന്‍ കോടിയേരി?സിപിഐയുടെ ആക്ഷേപങ്ങള്‍ക്കെല്ലാം സിപിഎമ്മിന് മറുപടി ഉണ്ടത്രേ!!

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: ഭരണനേട്ടങ്ങള്‍ പറഞ്ഞ് കോടിയേരിയുടെ വാര്‍ത്താ സമ്മേളനം. കാനത്തിന് മറുപടി നല്‍ാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് കോടിയേരി ഭരണ നേട്ടങ്ങളെ കുറിച്ച് പറഞ്ഞത്. ഭരണ നേട്ടങ്ങളെ കുറിച്ച് പറഞ്ഞാണ് വാര്‍ത്ത സമ്മേളനം ആരംഭിച്ചത്. യുഡിഎഫ് ഭരണത്തെ വിമര്‍ശിക്കുകയും ചെയ്തു.

അഴിമതി രഹിത ഭരണവും സാമൂഹിക നീതിയും ഉറപ്പാക്കി. യുഡിഎഫ് ഭരണത്തിനും കേന്ദ്ര നേതൃത്വത്തിനും വിമര്‍ശനം. ശത്രുവിന് മുതലെടുക്കുന്ന സാഹചര്യം ഇടത് നേതാക്കള്‍ ഉണ്ടാക്കരുത്. പ്രതിപക്ഷത്തിന് ഇടത് നേതാക്കള്‍ ആയുധം നല്‍കരുത്. സിപിഐയും സിപിഎമ്മും കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കണം.

Kodiyeri Balakrishnan

അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഭരണത്തെ ദുര്‍ബലപ്പെടുത്തുന്ന അഭിപ്രായം തുറന്നുപറയുന്നതച് കഴിവതും ഒഴിവാക്കണം. അത്തരം അഭിപ്രായങ്ങള്‍ ഒഴിവാക്കണം. അഭിപ്രായ വ്യത്യാസം ചര്‍ച്ചയില്‍ പരിഹരിക്കണം. ചര്‍ച്ച ചെയ്ത് പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ ഇല്ല

English summary
kodiyeri balakrishnan press meet
Please Wait while comments are loading...