Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ ജയശങ്കര്‍ സിപിഐയില്‍ നിന്ന് പുറത്ത്? ദേശാഭിമാനി വാര്‍ത്ത ഇങ്ങനെ; അറിഞ്ഞില്ലെന്ന് ജയശങ്കര്‍

കൊച്ചി: അഡ്വ എ ജയശങ്കര്‍ മലയാളികള്‍ക്കെല്ലാം പരിചിതനായ വ്യക്തിയാണ്. രാഷ്ട്രീയ നിരീക്ഷികനായും നിയമവിദഗ്ധനായും എഴുത്തുകാരനായും ഒക്കെ അദ്ദേഹം പ്രശസ്തനാണ്. കടുത്ത ഇടത് വിമര്‍ശനം നടത്തുമ്പോഴും താന്‍ സിപിഐക്കാരനാണെന്ന് ആവര്‍ത്തിച്ച് പറയുന്ന ആളാണ് അഡ്വ ജയശങ്കര്‍.

എന്തായാലും ഇനി അദ്ദേഹത്തിന് അങ്ങനെ പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അഡ്വ ജയശങ്കറെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സിപിഐ ഒഴിവാക്കി എന്നാണ് വാര്‍ത്ത. എന്നാല്‍ ഇത്തരമൊരു നടപടിയെ കുറിച്ച് തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ല എന്ന് അദ്ദേഹം വണ്‍ഇന്ത്യയോട് പ്രതികരിച്ചു. വിശദാംശങ്ങള്‍...

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍

ദേശാഭിമാനി വാര്‍ത്ത

ദേശാഭിമാനി വാര്‍ത്ത

സിപിഐ അംഗത്വത്തില്‍ നിന്ന് അഡ്വ എ ജയങ്കറെ ഒഴിവാക്കിയെന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ദേശാഭിമാനി ആയിരുന്നു. പത്രത്തില്‍ ഒരുകോളം വാര്‍ത്ത ആയാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തു.

പാര്‍ട്ടിയേയും മുന്നണിയേയും

പാര്‍ട്ടിയേയും മുന്നണിയേയും

ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും പാര്‍ട്ടിയേയും മുന്നണിയേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതിന്റെ പേരിലാണ് നടപടി എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും ജയശങ്കറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എന്ന് പറയാന്‍ ആവില്ല. അദ്ദേഹത്തിന് അംഗത്വം പുതുക്കി നല്‍കിയിട്ടില്ല എന്ന് മാത്രം.

സംഗതി സത്യം തന്നെ?

സംഗതി സത്യം തന്നെ?

സിപിഐയുടെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് ജനറല്‍ ബോഡി യോഗത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്നാണ് വിവരം. എന്തായാലും തീരുമാനം ഔദ്യോഗികമായി സിപിഐ പുറത്ത് വിട്ടിട്ടില്ല. പക്ഷേ, ഇത്തരമൊരു തീരുമാനം എടുത്തതായി സിപിഐ കേന്ദ്രങ്ങള്‍ തന്നെ സ്ഥിരീകരിക്കുന്നുണ്ട്.

താന്‍ അറിഞ്ഞില്ല

താന്‍ അറിഞ്ഞില്ല

എന്തായാലും ഇത്തരമൊരു തീരുമാനത്തെ കുറിച്ച് തനിക്ക് അറിവൊന്നും ഇല്ലെന്നായിരുന്നു അഡ്വ എ ജയശങ്കര്‍ വണ്‍ഇന്ത്യയോട് പ്രതികരിച്ചത്. ദേശാഭിമാനി വാര്‍ത്ത ആയതുകൊണ്ട് വിശ്വാസിക്കാന്‍ ബുദ്ധിമുട്ടാണെന്നും ജനയുഗത്തിലാണ് വാര്‍ത്ത വന്നിരുന്നതെങ്കില്‍ വിശ്വസിക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ പങ്കെടുത്തില്ല

യോഗത്തില്‍ പങ്കെടുത്തില്ല

അംഗത്വം പുതുക്കുന്നതിനുള്ള ജനറല്‍ ബോഡി യോഗം ജൂലായ്19 ന് ആയിരുന്നു നടന്നത്. എന്നാല്‍ തൊഴില്‍ പരമായ ആവശ്യത്തിന് യാത്ര ചെയ്യേണ്ടി വന്നതിനാല്‍ യോഗത്തില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഈ വിവരം പാര്‍ട്ടിയെ അറിയിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ആദ്യമായല്ല

ആദ്യമായല്ല

പാര്‍ട്ടിയേയും മുന്നണിയേയും വിമര്‍ശിക്കുന്ന നിലപാട് അഡ്വ ജയശങ്കര്‍ ഏറെനാളായി തുടരുന്ന ഒന്നാണ്. ഇത് പാര്‍ട്ടിയ്ക്കുള്ളില്‍ മുമ്പും ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് സംബന്ധിച്ച് ജയശങ്കറിനെതിരെ സിപിഐ അച്ചടക്ക നടപടി സ്വീകരിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പക്ഷേ, ജയശങ്കര്‍ ഇത് ചെവിക്കൊണ്ടില്ല എന്നാണ് ആക്ഷേപം

കടുത്ത വിമര്‍ശനങ്ങള്‍

കടുത്ത വിമര്‍ശനങ്ങള്‍

സിപിഎമ്മിനേയും ഇടത് സര്‍ക്കാരിനേയും കടുത്ത ഭാഷയില്‍ ആണ് അഡ്വ ജയശങ്കര്‍ വിമര്‍ശിക്കാറുള്ളത്. ആക്ഷേപഹാസ്യത്തിന്റെ ശൈലിയിലാണ് അദ്ദഹത്തിന്റെ വിമര്‍ശനങ്ങളില്‍ പലതും എങ്കിലും പലപ്പോഴും ഇത് വ്യക്തിഹത്യയിലേക്കും കടക്കാറുണ്ട്. ഈ വിഷയത്തില്‍ ജയശങ്കറും ഏറെ വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+