ഗാര്‍ഹിക പീഡന പരാതികള്‍ ഒത്തുതീര്‍പ്പാക്കേണ്ടത് പൊലീസല്ല; വിമര്‍ശനവുമായി സിപിഐ നേതാവ് ആനി രാജ
ദില്ലി: ആലുവയില്‍ നിയമ വിദ്യാര്‍ത്തിനിയായിരുന്ന മോഫിയ പര്വീനിന്റെ മരണത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സി പി ഐ ദേശീയ നേതാവും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ രംഗത്ത്. കുടുംബം നോക്കേണ്ടത് സ്ത്രീകളാണെന്ന മനോഭാവം കേരള പൊലീസിനുണ്ടെന്നും ഇത് സ്ത്രീ വിരുദ്ധതയാണെന്നും ആനി രാജ ഏഷ്യാനെറ്റ് ന്യൂസിനേട് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാര്‍ഹിക പീഡന പരാതികളില്‍ ഒത്തുതീര്‍പ്പാക്കേണ്ട ചുമതലയല്ല പൊലീസിന്റേത് സിഐക്ക് എതിരെ സര്‍ക്കാര്‍ എടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ആനി രാജ പറഞ്ഞു. ആലുവ സംഭവത്തില്‍ നടപടി വൈകി എന്ന അഭിപ്രായമില്ലെന്ന് പറയുമ്പോഴും പൊലീസ് മാറണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വേലിതന്നെ വിളവ് തിന്നുന്നു എന്ന വിശേഷണത്തോടെയാണ് സിപിഐ മുഖപത്രമായ ജനയുഗം പൊലീസിനെ വിമര്‍ശിച്ചത്.

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ പൊലീസായിരുന്നു നല്ലതെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു. പണ്ട് ഇടതുമുന്നണി സര്‍ക്കാരാണ് ജനമൈത്രിപൊലീസ് ഉണ്ടാക്കി ജനകീയമാക്കിയതെന്നും ഇന്ന് കാണിക്കുന്ന ആക്രമങ്ങള്‍ പാടില്ലെന്ന് അന്നേ പഠിപ്പിച്ചതാണെന്നും പക്ഷെ പഠിക്കുന്നില്ലെന്നും ദിവാകരന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണനും ദിവാകരനൊപ്പമുണ്ടായിരുന്നു. കര്‍ഷകസമരത്തിന്റെ ഒന്നാം വാര്‍ഷിത്തോടനുബന്ധിച്ച് ഇടതുമുന്നണി സംഘടിപ്പിച്ച ധര്‍ണ്ണയിലാണ് ദിവാകരന്റെ പ്രതികരണം.

മോന്‍സണ്‍ മാവുങ്കല്‍ കേസ് മുതല്‍ ആലുവയിലെ മോഫിയയുടെ ആത്മഹത്യ വരെയുള്ള പൊലീസിന്റെ ഇടപെടല്‍ കച്ചി തരുമ്പായി ഏറ്റെടുത്തിരിക്കുകയാണ് പ്രതിപക്ഷം. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ ഭരണ മുന്നണിയില്‍ നിന്ന് തന്നെ വിമര്‍ശനമുയരുന്നത്. ഇത് സര്‍ക്കാരിന് തന്നെ തിരിച്ചടിയാകുന്നുണ്ട്.

അതേസമയം മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിഐ സുധീറിനെ സസ്‌പെന്റ് ചെയ്തു. മോഫിയയുടെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപചിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു ഇതിന് പിന്നാലെയാണ് സുധീറിനെ സസ്‌പെന്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ആശ്വാസമുണ്ടെന്നാണ് മോഫിയയുടെ പിതാവ് ദില്‍ഷാദ് പ്രതികരിച്ചു. മോഫിയയുടെ അമ്മയും മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞു. സര്‍ക്കാര്‍ നീതി ഉറപ്പാക്കുമെന്നും വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുടര്‍നടപടി ഉണ്ടാകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

മോഫിയയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നുവെന്നും ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചുവെന്നും സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടക്കം മുതല്‍ തന്നെ സിഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ സിഐ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. ചര്‍ച്ചക്കൊടുവിവല്‍ വേണ്ട നടപടി സ്വാകരിക്കുമെന്നായിരുന്നു എസ് പി പറഞ്ഞത്.

എന്നാല്‍ സസ്‌പെന്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുകയായിരുന്നു. ആദ്യഘട്ടത്തില്‍ സുധാറിനെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. പിന്നീടാണ് ഇയാളെ സസ്‌പെന്റ് ചെയ്തത്. പൊലീസ് സുധീറിനെതിരെ നടത്തിയ വകുപ്പ് തല അന്വേഷണത്തിലും അദ്ദേഹം കുറ്റകാരനാണെന്ന് തന്നെയാണ് കണ്ടെത്തിയത്. മോഫിയ പരാതി നല്‍കാനെത്തിയപ്പോള്‍ സിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നും വകുപ്പ് തല അന്വേഷമം നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തേയും ഇന്നലെ രൂപീകരിച്ചിരുന്നു.












Click it and Unblock the Notifications