കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അട്ടപ്പാടിയില്‍ യുവാവിനെ കൊന്നത് മാവോയിസ്റ്റുകളല്ലെന്ന് രൂപേഷ്, സിഡി പുറത്ത് വിട്ടു

  • By Meera Balan
Google Oneindia Malayalam News

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി സിപിഐ മാവോയിസ്റ്റ്. യുവാവിനെ വെടിവച്ച് കൊന്നത് പൊലീസാണെന്നും കുറ്റം മാവോയിസ്റ്റുകളുടെ തലയില്‍ കെട്ടിയവയ്ക്കാന്‍ ശ്രമിയ്ക്കുകയാണെന്നും സിപിഐ മാവോയിസ്റ്റ് പ്രധാനി രൂപേഷ് പറയുന്ന ശബ്ദരേഖയടങ്ങിയ സിഡിയാണ് പുറത്ത് വന്നത്.

കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നാരോപിച്ച് പൊലീസ് തിരയുന്നയാളാണ് രൂപേഷ് . രൂപേഷിന്റേതെന്ന് കരുതുന്ന സിഡിയില്‍ ആദിവാസി മേഖലകളിലെ പൊലീസ് നടപടി മുതല്‍ ചുംബന സമരം വരെയുള്ള വിഷയങ്ങളെപ്പറ്റി പറയുന്നുണ്ട് .

Crime

അട്ടപ്പാടി ചിക്കണ്ടിയില്‍ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ബെന്നിയാണ് മാസങ്ങള്‍ക്ക് മുന്‍പ് വെടിയേറ്റ് മരിച്ചത് . ബെന്നിയെ മാവോയിസ്റ്റുകള്‍ വെടിവച്ച് കൊന്നു എന്നാണ് പൊലീസ് പ്രചരിപ്പിയ്ക്കുന്നതെന്ന് രൂപേഷ് പറയുന്നു .

തണ്ടര്‍ബോള്‍ട്ടും കമാന്‍ഡോ വിഭാഗവും പിന്തുടരുന്ന സൈനിക വത്ക്കരണത്തിന്റെ അപ്രഖ്യാപിത നിശാനിയമത്തിന്റെ ഇരയാണ് ബെന്നിയെന്നും ശബ്ദരേഖയില്‍ പറയുന്നു . ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും രൂക്ഷമായി വിമര്‍ശിയ്ക്കുന്നുണ്ട് . രൂപേഷ് ഉള്‍പ്പടെയുള്ള മാവോയിസ്റ്റുകളെ പിടികൂടാന്‍ കേരള പൊലീസിലെ തണ്ടര്‍ബോള്‍ട്ട് സംഘം ശ്രമം തുടരുന്നതിനിടെയാണ് സിഡി പുറത്തിറങ്ങിയത് .

English summary
CPI Maoist leader Roopesh said that police killed Benny
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X