വെങ്കിട്ടരാമനെ തെറിപ്പിക്കാൻ മുഖ്യമന്ത്രിയുടെ യോഗം!! റവന്യൂ മന്ത്രിയെ അറിയിക്കാതെ!! ഇടഞ്ഞ് സിപിഐ!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ബഹിഷ്കരിക്കാൻ സിപിഐയുടെ തീരുമാനം. റവന്യൂമന്ത്രിയെ അറിയിക്കാതെ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. പാർട്ടി പ്രതിനിധികൾ ആരും തന്നെ പങ്കെടുക്കേണ്ടതില്ലെന്നാണ് നിർദേശം. സിപിഐ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

നൂറാം ദിനത്തില്‍ കല്ലുകടി; ആദിത്യനാഥിന്റെ പ്രവര്‍ത്തകര്‍ ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

ജൂലൈ ഒന്നിന് തിരുവനന്തപുരത്താണ് യോഗം. ഉന്നത തല യോഗം വിളിക്കരുതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് മറികടന്നാണ് യോഗം. ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റുന്നതാണ് യോഗത്തിലെ പ്രധാന ചർച്ച വിഷയം.

മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾക്ക് നോട്ടീസ് നൽകിയ വെങ്കിട്ടരാമനെ മാറ്റണമെന്നാവശ്യപ്പെട്ട് എംഎം മണിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേ തുടർന്നാണ് യോഗം വിളിക്കാൻ തീരുമാനിച്ചത്.

 സിപിഐക്ക് എതിർപ്പ്

സിപിഐക്ക് എതിർപ്പ്

മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ സിപിഐക്ക് എതിർപ്പുണ്ട്. റവന്യൂമന്ത്രിയെ അറിയിക്കാതെ ഉന്നതതല യോഗം വിളിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. യോഗം വിളിക്കരുതെന്ന് റവന്യൂമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയാണ് യോഗം വിളിച്ചിരിക്കുന്നത്.

സിപിഐ പങ്കെടുക്കില്ല

സിപിഐ പങ്കെടുക്കില്ല

ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് വച്ചാണ് യോഗം നടക്കുന്നത്. ഇതിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് സിപിഐ എക്സിക്യൂട്ടീവ് യോഗത്തിലെ തീരുമാനം. പാർട്ടി പ്രതിനിധികളാരും തന്നെ യോഗത്തിൽ പങ്കെടുക്കില്ല. മൂന്നാർ വിഷയത്തിൽ നേരത്തെ തന്നെ സിപിഐ സിപിഎം പരസ്യ പോര് പ്രത്യക്ഷപ്പെട്ടിരുന്നതാണ്. ഇതോടെ പോര് മുറുകുമെന്നാണ് സൂചന.

വെങ്കിട്ടരാമനെ തെറിപ്പിക്കാൻ

വെങ്കിട്ടരാമനെ തെറിപ്പിക്കാൻ

മൂന്നാർ കൈയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റുന്നത് ചർച്ച ചെയ്യാനാണ് പ്രധാനമായും യോഗം വിളിച്ചിരിക്കുന്നത്. മന്ത്രി എംഎം മണിയുടെയും എസ് രാജേന്ദ്രൻ എംഎൽഎയുടെയും നേതൃത്വത്തിലുള്ള സർവകക്ഷി സംഘമാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്.

ശ്രീറാം അട്ടിമറിക്കുന്നു

ശ്രീറാം അട്ടിമറിക്കുന്നു

കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശ്രീറാംവെങ്കിട്ടരാമൻ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് വൈദ്യുതി മന്ത്രി എംഎം മണിയുടെ നേതൃത്വത്തിൽ വിവിധ പാർട്ടി നേതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. എസ് രാജേന്ദ്രൻ എംഎൽഎ, കോൺഗ്രസ് നേതാവ് എംകെ മണി, സിപിഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സിഎ കുര്യൻ എന്നിവരും മണിക്കൊപ്പമുണ്ടായിരുന്നു.

 22 സെന്റ് ഒഴിപ്പിക്കൽ

22 സെന്റ് ഒഴിപ്പിക്കൽ

മൂന്നാർ പോലീസ് സ്റ്റേഷനു സമീപത്തുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാൻ ശ്രീറാം നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെയാണ് സർവകക്ഷി സംഘം മുഖ്യമന്ത്രിയെ സമീപിച്ചത്.12 വർഷമായി സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന ഭൂമിയാണിത്.

എല്ലാം നിയമപരം

എല്ലാം നിയമപരം

യോഗം വിളിക്കുന്നതിന് നിയമപരമായ തടസങ്ങളുണ്ടെന്നാണ് റവന്യൂമന്ത്രി പറയുന്നത്. ഇത് ഭാവിയിൽ കൂടുതൽ പ്രശ്നങ്ങൾ ആകുമെന്നും റവന്യൂമന്ത്രി മുന്നറിയിപ്പ് നൽകി. സബ്കളക്ടറും റവന്യൂവിഭാഗവും നടപ്പാക്കുന്നത് നിയമപരമായ കാര്യങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ഇടത് നയം തന്നെയാണ് നടപ്പാക്കുന്നതെന്നും റവന്യൂമന്ത്രി പിണറായിയെ അറിയിച്ചു.

 നടപടി നിർത്തി വച്ചു

നടപടി നിർത്തി വച്ചു

സർവകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ ഒഴിപ്പിക്കൽ നടപടികൾ നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇതിൽ റവന്യൂ വകുപ്പിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു.

English summary
cpi not participate in meeting on munnar.
Please Wait while comments are loading...