കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് വന്നതോടെ കോട്ടയത്ത് ഒരു സീറ്റിലേക്ക് ഒതുങ്ങി; എല്‍ഡിഎഫില്‍ പരിഗണനയില്ല: സിപിഐ

Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെതിരായ വിമർശനം വീണ്ടും തുടർന്ന് സി പി ഐ. കേരള കോണ്‍ഗ്രസ് എല്‍ ഡി എഫ് ഘടകകക്ഷിയായതോടെ പാർട്ടിക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നുവെന്നാണ് പാർട്ടിയുടെ കരട് പ്രവർത്തന റിപ്പോർട്ടില്‍ കോട്ടയം ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കള്‍ സമീപിച്ചു: ആദ്യമായി തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ, മണ്ഡലമേത്തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കള്‍ സമീപിച്ചു: ആദ്യമായി തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ, മണ്ഡലമേത്

കോട്ടയത്ത് നേരത്തെ രണ്ട് സീറ്റില്‍ പാർട്ടിക്ക് പങ്കാളിത്തം ഉണ്ടായിരുന്നു. എന്നാല്‍ ജോസ് കെ മാണിയും കൂട്ടരും വന്നതോടെ ഇത് ഒന്നിലേക്ക് ചുരുങ്ങി. ജില്ലയില്‍ മുന്നണിയില്‍ സി പി ഐയെക്കാള്‍ പരിഗണന പലപ്പോഴും കേരള കോണ്‍ഗ്രസിനാണ് ലഭിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാകുന്നുവെന്നും അംഗങ്ങള്‍ പറഞ്ഞു.

വിട്ടുവീഴ്ചകള്‍ മുന്നണി സംവിധാനത്തിലെ പ്രവർത്തനത്തിന്റെ

അതേസമയം, വിട്ടുവീഴ്ചകള്‍ മുന്നണി സംവിധാനത്തിലെ പ്രവർത്തനത്തിന്റെ ഭാഗമാണെന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. കേരള കോണ്‍ഗ്രസിനെ എല്‍ ഡി എഫിലേക്ക് കൊണ്ടുവരുന്നതില്‍ സി പി ഐ കോട്ടയം ജില്ലാ ഘടകം സ്വീകരിച്ച സമീപനം ഗുണകരമായിരുന്നുവെന്നും രാഷ്ട്രീയ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയത്.

മത്സ്യകന്യക മാറി നില്‍ക്കണം: ചുവപ്പില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി എസ്തർ അനില്‍

പാർട്ടിയുടെ അംഗബലം വർധിക്കുന്നുണ്ടെങ്കിലും പല ജില്ലകളിലും

പാർട്ടിയുടെ അംഗബലം വർധിക്കുന്നുണ്ടെങ്കിലും പല ജില്ലകളിലും പാർട്ടിക്ക് പ്രാദേശികമായി വളരാനാകുന്നില്ലെന്നും സി പി ഐ കരട് പ്രവർത്തന റിപ്പോർട്ടില്‍ പറയുന്നുണ്ട്. കണ്ണൂരും കോഴിക്കോടും ഉള്‍പ്പടേയുള്ള വടക്കേ മലബാറിലെ ജില്ലകളിലാണ് ഈ പ്രശ്നം രൂക്ഷമായിരിക്കുന്നത്. എല്‍ ഡി എഫിന് സ്വാധീനമുള്ള മേഖലയാണെങ്കിലും സി പി ഐക്ക് തദ്ദേശ പങ്കാളിത്തം പോലും ഉണ്ടാക്കാനായിട്ടില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

പാർട്ടിക്ക് സ്വാധീനമുള്ള തൃശ്ശൂർപോലുള്ള ജില്ലകളിലും

പാർട്ടിക്ക് സ്വാധീനമുള്ള തൃശ്ശൂർപോലുള്ള ജില്ലകളിലും തദ്ദേശപ്രാതിനിധ്യം ഇല്ലാത്ത ഇടങ്ങളുണ്ട്. പ്രായപരിധിയും സംവരണവും കൊണ്ടുവരുന്നത് സംഘടനശക്തിയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും റിപ്പോട്ടിന്മേലുള്ള ചർച്ചയില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മാനദണ്ഡം പാലിക്കാൻ നിർബന്ധിക്കുന്നത് കഴിവുള്ളവരെ മാറ്റിനിർത്താൻ കാരണമാകും. 15 ശതമാനം വനിതാപ്രതിനിധ്യം വേണമെന്ന നിബന്ധന ഒഴിവാക്കുന്നതാകും നല്ലതെന്നും നിർദേശിച്ചു.

കാനം രാജേന്ദ്രന്‍ വീണ്ടും സി പി ഐ സംസ്ഥാന സെക്രട്ടറി

അതേസമയം, കാനം രാജേന്ദ്രന്‍ വീണ്ടും സി പി ഐ സംസ്ഥാന സെക്രട്ടറിയാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ തവണ ഭീഷണി ഉയർത്തിയ എതിർചേരികളെ നേരിട്ട അതേ രീതിയിലാണ് ഇത്തവണയും കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത്. ഭൂരിപക്ഷം ജില്ലകളിലും കാനം പക്ഷത്തിന് വ്യക്തമായ സ്വാധീനം ഉറപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

കെ ഇ ഇസ്മയില്‍ പക്ഷത്ത് നിന്നും അസി സെക്രട്ടറി കെ പ്രകാശ് ബാബു

കെ ഇ ഇസ്മയില്‍ പക്ഷത്ത് നിന്നും അസി സെക്രട്ടറി കെ പ്രകാശ് ബാബുവിനെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിച്ചേക്കുമെന്ന് പ്രചരണമുണ്ടായിരുന്നു. എന്നാല്‍ പ്രകാശ് ബാബു കാനം പക്ഷത്തേത്ത് ചേരിമാറിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. എന്നാല്‍ പ്രകാശ് ബാബു ഒരു പക്ഷത്തിന്റെയും ഭാഗമല്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള നേതാക്കള്‍ പറയുന്നത്.

വി​ഭാ​ഗീ​യ​ത​ക്ക്​ ത​ട​യി​ടാ​നു​ള്ള നീ​ക്ക​വും കാ​ന​ത്തി​ന്‍റെ നേ​തൃ​ത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്

വി​ഭാ​ഗീ​യ​ത​ക്ക്​ ത​ട​യി​ടാ​നു​ള്ള നീ​ക്ക​വും കാ​ന​ത്തി​ന്‍റെ നേ​തൃ​ത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. 12 ജി​ല്ല സ​മ്മേ​ള​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ ബ​ഹു​ഭൂ​രി​പ​ക്ഷം ജില്ലകളിലും കാനം രാജേന്ദ്രന്‍ പക്ഷം സ്വാധീനം ഉറപ്പിച്ചതോടെയാണ് ഇസ്മയില്‍ പക്ഷത്ത് വിള്ളല്‍ തുടങ്ങിയത്. കൊല്ലത്ത് ഇസ്മയില്‍ പക്ഷത്ത് നിന്നിരുന്ന പിഎസ് സുപാലിനെ സ്വ​ന്തം ക്യാ​മ്പി​ലെ​ത്തി​ച്ച് സെ​ക്ര​ട്ട​റി​യാ​ക്കി​യാ​ണ് കാ​നം ഇ​ക്കുറി തന്റെ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്. ഇനി മലപ്പുറം, വയനാട് ജില്ല സമ്മേളനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.

 'കണക്ക് കുറച്ച് പാടാണ്, മലയാളം ഏറെയിഷ്ടം': 73-ാം വയസ്സില്‍ പത്താംക്ലാസ് പരീക്ഷ എഴുതി നടി ലീന ആന്റണി 'കണക്ക് കുറച്ച് പാടാണ്, മലയാളം ഏറെയിഷ്ടം': 73-ാം വയസ്സില്‍ പത്താംക്ലാസ് പരീക്ഷ എഴുതി നടി ലീന ആന്റണി

English summary
CPI representatives says with arrival of Kerala Congress, party in Kottayam was reduced to one seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X