സുധീഷ് മിന്നിക്ക് കൂട്ടായി അമൃത എത്തുന്നു! വിവാഹം ഡിസംബർ മൂന്നിന് കൂത്തുപ്പറമ്പിൽ....

  • By: Desk
Subscribe to Oneindia Malayalam

കണ്ണൂർ: ആർഎസ്എസ് വിട്ട് സിപിഎമ്മിലെത്തിയ സുധീഷ് മിന്നി വിവാഹിതനാകുന്നു. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനി ആർ. അമൃതയാണ് വധു. ഡിസംബർ മൂന്ന് ഞായറാഴ്ച കൂത്തുപ്പറമ്പിൽ വച്ചാണ് വിവാഹം.

ജ്യോതിക കോടതി കയറുമോ? അശ്ലീല സംഭാഷണം; നടി ജ്യോതികയ്ക്കും സംവിധായകൻ ബാലയ്ക്കും എതിരെ പോലീസ് കേസ്...

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സുധീഷ് മിന്നി വിവാഹക്കാര്യം പങ്കുവച്ചത്. ഇതോടൊപ്പം ഏവരെയും വിവാഹ ചടങ്ങിലേക്കും തുടർന്ന് നടക്കുന്ന വിവാഹ സൽക്കാരത്തിലേക്കും അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്. ഹൃദ്യമായൊരു കുറിപ്പോടു കൂടിയായിരുന്നു സുധീഷ് മിന്നി വിവാഹം ക്ഷണിച്ചത്.

ഇനിയും കാത്തിരിക്കാൻ വയ്യ! ഷെഫിൻ ജഹാനും ദില്ലിയിലേക്ക്; സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം...

സിപിഎമ്മിലേക്ക്....

സിപിഎമ്മിലേക്ക്....

വർഷങ്ങളോളം ആർഎസ്എസിൽ, ഒടുവിൽ സംഘപരിവാറിന്റെ തനിനിറം മനസിലായതോടെ ആർഎസ്എസ് വിട്ട് സിപിഎമ്മിലേക്ക്. ഇപ്പോൾ സിപിഎം വേദികളിലെ തീപ്പൊരി പ്രാസംഗികൻ. ഇതൊക്കെയാണ് സുധീഷ് മിന്നിയുടെ ജീവിതം. നിലവിൽ സജീവ സിപിഎം പ്രവർത്തകനായ സുധീഷ് മിന്നി സോഷ്യൽ മീഡിയ ചർച്ചകളിലും, ചാനൽ ചർച്ചകളിലും നിറസാന്നിദ്ധ്യമാണ്.

കണ്ണൂരിൽ...

കണ്ണൂരിൽ...

2017 ഡിസംബർ മൂന്ന് ഞായറാഴ്ചയാണ് സുധീഷ് മിന്നിയുടെ വിവാഹം. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനി ആർ. അമൃതയാണ് വധു. കൂത്തുപ്പറമ്പ് മുനിസിപ്പൽ ഹാളിൽ വച്ചാണ് വിവാഹചടങ്ങുകൾ. അതിനു ശേഷം സുധീഷ് മിന്നിയുടെ പുതിയ വീടായ 'ഷെൽട്ടറി'ൽ സൽക്കാരവും ഒരുക്കിയിട്ടുണ്ട്.

ഫേസ്ബുക്കിലൂടെ....

ഫേസ്ബുക്കിലൂടെ....

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സുധീഷ് മിന്നി വിവാഹക്കാര്യം പങ്കുവച്ചത്. സുധീഷ് മിന്നിയുടെ പോസ്റ്റ് ഇങ്ങനെ:- ''പരിഭവം... അരുത്.. ഇനി കല്യാണത്തിന് 14 നാൾ
പ്രീയ സഖാക്കളെ ഈ വരുന്ന ഡിസംബർ 3നാണ് എന്റെ കല്യാണവും പുതുതായ് ഞാനെടുത്ത
ഷെൽട്ടർ എന്ന വീടിന്റെ ഗൃഹപ്രവേശവും. ബാങ്കിൽ നിന്നും വലിയ തുക ലോണെടുത്തിട്ടാണ് വീടുപണി പൂർത്തികരിക്കുന്നത്. സ്വന്തം വീട്ടിൽ പോവാൻ കഴിയാതെ 2 വർഷം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസി
ലും കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിലും
താമസിച്ച ആ നല്ല ഓർമ്മകൾക്ക് വിടചൊല്ലിയാ
ണ് പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്നത്...

ഒരുമിച്ച് മുന്നോട്ട് പോകും...

ഒരുമിച്ച് മുന്നോട്ട് പോകും...

നമ്മുടെ ലോക്കൽ സെൻറർ നന്ദനേട്ടൻ, ഏരിയാ കമ്മിറ്റി മെംബർ ഷാജി കരിപ്പായി തുടങ്ങിയ നിരവധി സഖാക്കൾ ഉൾച്ചേർന്നു ജീവിതത്തിന്റെ പുതുവഴിയിൽ പ്രവേശിക്കുകയാണ്
തിരക്ക് കാരണം പല നിശ്ചയിച്ച പരിപാടികളും
ഒഴിവാക്കേണ്ടതായി വന്നിട്ടുണ്ട്...ക്ഷമിക്കണം
ഈ പുതുതായ് വന്നു ചേർന്ന എന്നോട് പൊറു
ക്കുക... ഞാൻ നിർവ്വഹിക്കേണ്ട കാര്യങ്ങൾ ഞാ
ൻ തന്നെ ചെയ്യേണ്ടതായിട്ടുണ്ട്.

കൂടെ ഞാനുമുണ്ടാകും...

കൂടെ ഞാനുമുണ്ടാകും...

ഡിസംബർ 3 ന് കല്യാണം കഴിഞ്ഞ് ഡിസംബർ 7 മുതൽ തന്നെ പരിപാടികളിൽ സജീവമാവും... എന്റെ പ്രവർത്തന
ങ്ങൾ ഒരുമിച്ച് ശക്തമായി മുന്നോട്ട് പോവും.. അന്ധകാരത്തെയും ദുരാചാരത്തെയും പരിപാ
ലിക്കുന്ന കാവി കാട്ടാളത്വത്തിന്റെ വേലിയേറ്റ
ത്തെ പ്രതിരോധിക്കുക തന്നെ ചെയ്യും അനീതി
ക്കെതിരെ ഒരു ചിറയായ് സഖാക്കളുടെ കൂടെ
ഞാനുണ്ടാവും...

വരണമെന്ന് അപേക്ഷിക്കുന്നു...

വരണമെന്ന് അപേക്ഷിക്കുന്നു...

കല്യാണത്തിന് ഓരോരുത്തരും ഇതൊരറിയിപ്പായി കണ്ട് സകുടുംബം എത്തണം.ഡിസംബർ 3ന് കുത്തുപറമ്പ് മുനിസിപ്പൽ Town ഹാളിൽ രാവിലെ 11 മണിക്ക് കല്യാണം നടക്കും.തിരിച്ച് ഞാൻ പുതുതായ് ആയിത്തറ തണ്ട്യാംകണ്ടിയിൽ പണികഴിപ്പിച്ച ഷെൽട്ടർ എന്ന വീട്ടിൽ സ്നേഹവിരുന്നിലും പങ്കുചേരുക....തലശ്ശേരി റെയിൽവെ സ്റ്റേഷനാണ് അടുത്തത്.... പരമാവധി ആളുകളുടെ വീട്ടിലെത്തിയും ഫോണിൽ വിളിച്ചും
വാട്സപ്പിലും ക്ഷണിച്ചിട്ടുണ്ട്.... വരണമെന്ന് അപേക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം സുധീഷ് മിന്നി''.

English summary
cpim activist sudeesh minni facebook post about his marriage.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്