Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര് എന്ത് ചെയ്താലും അത് സിപിഎമ്മിന്റെ തലയിൽ; വളഞ്ഞിട്ട് ആക്രമിക്കുന്നു, പ്രതിരോധിക്കണമെന്ന് ഇപി...

കാസർകോട്: സിപിഎമ്മിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജൻ. അക്രമം എവിടെ നടന്നാലും അത് സിപിഎമ്മിന്റെ തലയിൽ കെട്ടിവെക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് കാസര്‍ഗോഡ്‌ നടന്ന പതാക ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കണ്ണൂരിൽ ഷുഹൈബിനെ വെട്ടികൊന്നതുമായി ബന്ധപ്പെട്ട് പാർ‌ട്ടി പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ഇപി ജയരാജന്റെ പ്രസ്താവന. ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പേര്‍ കസ്റ്റഡിയിലായി. ശുഹൈബ് വധം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിയുന്നില്ലെന്ന്‌ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് ആറുപേര്‍ പോലീസ് കസ്റ്റഡിയിലായ വിവരം പുറത്തുവന്നത്.

ചോദ്യം ചെയ്തു വരുന്നു

ചോദ്യം ചെയ്തു വരുന്നു

പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആറുപേരെ കസ്റ്റഡിയിലെടുത്ത വിവരം സ്ഥിരീകരിച്ച പോലീസ്, പക്ഷെ പിടികൂടിയവരെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല.

കാറിലെത്തിയ സംഘം

കാറിലെത്തിയ സംഘം

തിങ്കളാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന് വെട്ടേറ്റത്. തെരൂരില്‍ തട്ടുകടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിക്കുമ്പോഴാണ് വാഗണര്‍ കാറിലെത്തിയ അക്രമി സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും വെട്ടേറ്റിരുന്നു.

പിടിയിലായവർ യഥാർത്ഥ പ്രതികളോ?

പിടിയിലായവർ യഥാർത്ഥ പ്രതികളോ?

ഷുഹൈബ് വധക്കേസിൽ പൊലീസിൽ കീഴടങ്ങിയവർ ‍യഥാർഥ പ്രതികളാണോ എന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ സുധഝാകരൻ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി പി. ജയരാജൻ മറുപടി പറയണമെന്നുമാണ് സുധാകരന്റെ ആവശ്യം.

ഏറ്റവും വലിയ ക്രമിനൽ പി ജയരാജൻ

ഏറ്റവും വലിയ ക്രമിനൽ പി ജയരാജൻ

ജില്ലയിൽ സമാധാന യോഗം വിളിക്കാൻ പോലും കലക്ടർ തയാറായിട്ടില്ലെന്ന് സുധാകരൻ ആരോപിച്ചു. വലിയ അക്രമമാണ് ജില്ലയിൽ ഉണ്ടായത്. കൊലപാതകത്തോടുള്ള സർക്കാർ സമീപനത്തിന് തെളിവാണിതെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടുകയുണ്ടായി. പി ജയരാജനാണ് ഏറ്റവും വലിയ കിരമിനലെന്നും കെ സുധാകരൻ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+