ഗോരക്ഷകർ ജീവനെടുത്ത ജുനൈദിന്റെ കുടുംബത്തിന് കൈത്താങ്ങായി സിപിഎം...പത്ത് ലക്ഷം നൽകും...!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: രാജ്യത്തെ ഏറെ ഞെട്ടിച്ച കൊലപാതകമായിരുന്നു ജുനൈദെന്ന പതിനാറുകാരന്റേത്. പെരുന്നാളിന് നാട്ടിലേക്ക് മടങ്ങവേ ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ചാണ് സംഘപരിവാറുകാര്‍ ജുനൈദിനെ കൊലക്കത്തിക്ക് ഇരയാക്കിയത്. ജുനൈദിന്റെ പാവപ്പെട്ട കുടുംബത്തിന് ഒരു കൈത്താങ്ങ് നല്‍കിയിരിക്കുകയാണ് സിപിഎം. പത്ത് ലക്ഷം രൂപയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ജുനൈദിന്റെ കുടുംബത്തിന് സഹായമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ദിലീപിന്റെ ആദ്യ വിവാഹം...മഞ്ജു പറഞ്ഞത്...കാവ്യയുടെ ബന്ധം..! ലിബർട്ടി ബഷീർ പലതും വെളിപ്പെടുത്തുന്നു!!

CPM

ദില്ലിയില്‍ വെച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തില്‍ ജുനൈദിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. ദരിദ്രപശ്ചാത്തലത്തിലുള്ള കുടുംബം പിണറായിയോട് സഹായത്തിന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ കുടുംബത്തെ സഹായിക്കാന്‍ സിപിഎം തീരുമാനമെടുത്തിരിക്കുന്നത്. സിപിഎം കേന്ദ്രക്കമ്മറ്റി വഴിയാണ് പത്ത് ലക്ഷം രൂപ ജുനൈദിന്റെ കുടുംബത്തിന് കൈമാറുക.ഇക്കഴിഞ്ഞ പെരുന്നാളിന് നോമ്പുതുറയ്ക്കുള്ള സാധനങ്ങൾ വാങ്ങിവരും വഴിയാണ് ട്രെയിനിൽ വെച്ച് ജുനൈദിനെ ഒരുകൂട്ടം ഗോരക്ഷർ ആക്രമിച്ച് കൊലപ്പെടുത്തിയത്. 

English summary
CPM decided to help Junaid's family by giving them 10 lakh
Please Wait while comments are loading...