Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടത്തായി കേസിൽ ഒരാൾ കൂടി അറസ്റ്റിൽ: അറസ്റ്റിലായത് മുൻ സിപിഎം ലോക്കൽ സെക്രട്ടറി!!

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. മുൻ സിപിഎം ലോക്കൽ സെക്രട്ടറി മനോജാണ് അറസ്റ്റിലായത്. കൂടത്തായി കേസിൽ ആരോപണവിധേയനായ മനോജിനെ നേരത്തെ സിപിഎം പുറത്താക്കിയിരുന്നു. വ്യാജ ഒസ്യത്തിൽ ഒപ്പിട്ടുനൽകിയതിനെ തുടർന്നാണ് അറസ്റ്റ്.

എൻഐടി ലക്ചറർ എന്ന നിലയിലായിരുന്നു ജോളിയെ പരിചയപ്പെട്ടത്. കരാറിൽ സാക്ഷിയായി ഒപ്പിട്ട് നൽകണമെന്നും ആവശ്യപ്പെട്ട് തന്നെ സമീപിക്കുകയായിരുന്നുവെന്നാണ് മനോജ് അറിയിച്ചത്. എന്നാൽ തന്നെ കബളിപ്പിക്കുകയായിരുന്നു. വ്യാജ ഒസ്യത്തുണ്ടാക്കിയാണ് ഒപ്പിടാൻ ക്ഷണിച്ചതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും മനോജ് പറയുന്നു. അതേസമയം ഒപ്പിട്ടത് മുദ്രക്കടലാസിലല്ലെന്നും വെള്ളപ്പേപ്പറിലാണെന്നും മനോജ് കൂട്ടിച്ചേർക്കുന്നു.

jolifinala-1

സിപിഎമ്മിന്റെ കട്ടാങ്ങൽ ലോക്കറ്റി സെക്രട്ടറിയായിരുന്നു അറസ്റ്റിലായ മനോജ്. ഒസ്യത്തിൽ മനോജിനൊപ്പം ഐഐടി ജീവനക്കാരനായ മറ്റൊരാൾ കൂടി ഒപ്പുവെച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇത് തന്റെ ഒപ്പല്ലെന്ന് സെക്യൂരിറ്റി ജീവനക്കാരനായ മഹേഷ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഒസ്യത്തിൽ ഒപ്പുവെച്ചത് താനാണെന്ന് പറയാൻ നിർദേശിച്ചത് മനോജാണെന്നും മഹേഷ് പറയുന്നു. അതുകൊണ്ടാണ് പോലീസിനോട് ഒസ്യത്തിലുള്ളത് തന്റെ ഒപ്പാണെന്ന് പറഞ്ഞത്. ജോളിയെ തനിക്ക് പരിചയമില്ലെന്നാണ് ഇപ്പോൾ മഹേഷ് പറയുന്നത്.

എൻഐടിക്കടുത്ത് സ്ഥലം നോക്കുന്നതിനായി ജോളി ആദ്യ ഭർത്താവ് റോയിക്കും മക്കൾക്കും ഒപ്പം എൻഐടിക്ക് അടുത്ത് വന്നിരുന്നു. ആ സമയത്താണ് ജോളിയെ പരിചയപ്പെടുന്നത്. ഈ സംഭവം 2007ലായിരുന്നുവെന്നും മനോജ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+