കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനത്തിന് ടാറ്റയെ പേടി,സിപിഐക്കെതിരെ പറയാന്‍ അറിയാഞ്ഞിട്ടല്ല;ആഞ്ഞടിച്ച് കോടിയേരി

സിപിഐയിലെ നല്ലൊരു വിഭാഗം പ്രവര്‍ത്തകരും സിപിഎം വിരുദ്ധ നിലപാടുകള്‍ക്ക് എതിരാണ്.

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ സിപിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം വിരുദ്ധത സൃഷ്ടിക്കാനാണ് സിപിഐ ശ്രമിക്കുന്നതെന്ന് കോടിയേരി സംസ്ഥാന സമിതിയില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

സിപിഎമ്മിനെതിരെയുള്ള സിപിഐയുടെ ആരോപണങ്ങള്‍ക്ക് എല്ലാ വിഭാഗം പ്രവര്‍ത്തകരുടെയും പിന്തുണയില്ല. സിപിഐയിലെ നല്ലൊരു വിഭാഗം പ്രവര്‍ത്തകരും സിപിഎം വിരുദ്ധ നിലപാടുകള്‍ക്ക് എതിരാണ്, അതിനാല്‍ ഇത് സിപിഎഐയുടെ നയമായി കരുതേണ്ടതില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ഇതെല്ലാം മനസിലാക്കി വേണം ഇക്കാര്യങ്ങളില്‍ പ്രതികരിക്കാനെന്നും അദ്ദേഹം സംസ്ഥാന സമിതിയില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പരസ്യമായി പറയാന്‍ കാര്യങ്ങളില്ലാഞ്ഞിട്ടല്ല...

പരസ്യമായി പറയാന്‍ കാര്യങ്ങളില്ലാഞ്ഞിട്ടല്ല...

മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് സിപിഐ ശ്രമിക്കുന്നത്. സിപിഐയ്‌ക്കെതിരെ പരസ്യമായി പറയാന്‍ കാര്യങ്ങളില്ലാഞ്ഞിട്ടില്ലന്നെും, മറിച്ച് മുന്നണിയുടെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണെന്നും കോടിയേരി യോഗത്തില്‍ പറഞ്ഞു.

പ്രതികരിക്കുമ്പോള്‍ കരുതല്‍ വേണം...

പ്രതികരിക്കുമ്പോള്‍ കരുതല്‍ വേണം...

മുന്നണി ഐക്യം കാത്തുസൂക്ഷിക്കണമെന്നതാണ് പാര്‍ട്ടിയുടെ ദേശീയ നയം. അതിനാല്‍ സിപിഐ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പ്രതികരിക്കുമ്പോള്‍ കരുതല്‍ വേണമെന്നും, ഒരുതരത്തിലും പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്നും അദ്ദേഹം യോഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

ടാറ്റയുടെ ഭൂമി ഒഴിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന്...

ടാറ്റയുടെ ഭൂമി ഒഴിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന്...

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ സിപിഐയ്ക്ക് ഇരട്ടത്താപ്പാണെന്നും കോടിയേരി പറഞ്ഞു. മൂന്നാറില്‍ ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ എല്‍ഡിഎഫ് യോഗത്തില്‍ പറഞ്ഞത്.

കാനത്തിന്റെ നിലപാട് വന്നില്ല...

കാനത്തിന്റെ നിലപാട് വന്നില്ല...

ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞത് ഒഴികെ കാനത്തിന്റെ മറ്റെല്ലാ നിലപാടുകളും മാധ്യമങ്ങളില്‍ വന്നുവെന്നും കോടിയേരി സംസ്ഥാന സമിതി യോഗത്തില്‍ പറഞ്ഞു.

English summary
cpim state committee; kodiyeri against kanam rajendran cpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X