കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ആരും പോലീസിനെ തെറിവിളിക്കേണ്ട; പോലീസിനെ നന്നാക്കാനുറച്ച് സര്‍ക്കാര്‍, വരുന്നത് ഉപദേഷ്ടാവ്!

ക്രമസമാധാന പാലനം, കുറ്റാന്വേഷണം തുടങ്ങി എല്ലാ മേഖലകളിലും പോലീസിന് വീഴ്ച പറ്റിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയുമായി മുന്നോട്ട് പോകുന്നത്.

  • By Akshay
Google Oneindia Malayalam News

കൊച്ചി: അടുത്ത കാലത്തായി പോലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്നത്. അതുകൊണ്ട് തന്നെ പോലീസിനെ നന്നാക്കാനുറച്ച് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുകയാണ്. ആഭ്യന്തര വകുപ്പിന് ഉപദേഷ്ടാവിനെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

ഉപദേഷ്ടാവ് സ്ഥനത്തേക്ക് മുന്‍ ഡിജിപിമാരാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രമസമാധാന പാലനം, കുറ്റാന്വേഷണം തുടങ്ങി എല്ലാ മേഖലകളിലും പോലീസിന് വീഴ്ച പറ്റിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയുമായി മുന്നോട്ട് പോകുന്നത്.

 രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

സിപിഎമ്മാണ് ഉപദേഷ്ടാവിനെ നിയമിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നേരത്തെ സംസ്ഥാന സമിതിയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം സിപിഎം നേതാക്കള്‍ ഉന്നയിച്ചിരുന്നു.

പ്രസക്തിയുണ്ട്

പ്രസക്തിയുണ്ട്

വിജിലന്‍സ് ഡയറക്ടറുടെ സ്ഥാനമാറ്റവും ഡിജിപി എന്ന നിലയില്‍ ലോക്‌നാഥ് ബെഹ്‌റയുടെ പ്രവര്‍ത്തനം എന്നിവയില്‍ ഉപദേഷ്ടാവിന്റെ വാക്കുകള്‍ക്ക് ഇനി മുതല്‍ പ്രസക്തിയുണ്ടാകും.

സിപിഎം സംസ്ഥാന കമ്മറ്റി

സിപിഎം സംസ്ഥാന കമ്മറ്റി

ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം ആശാസ്യമല്ലെന്ന് കണ്ടാണ് ഉപദേഷ്ടാവിനെ നിയമിക്കണമെന്ന് സിപിഎം സംസ്ഥാന കമ്മറ്റി ശക്തമായി വാദിച്ചത്.

 മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍

ഉപദേഷ്ടാവിനെ നിയമിക്കാനുള്ള ഉത്തരവോടെ മുഖ്യമന്ത്രിയ്ക്ക് പോലീസിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്ന് തെളിയിക്കുന്ന തരത്തിലാണ് ഈ നടപടി.

 നിയമസഭ

നിയമസഭ

നിരന്തരം പോലീസ് വീഴ്ചകള്‍ ഉണ്ടായ സാഹചര്യത്തില്‍ നിയമസഭയില്‍ ഇക്കാര്യങ്ങള്‍ തുറന്ന് സമ്മതിക്കേണ്ടി വന്നത് സര്‍ക്കാരിന് നാണക്കേടായെന്ന് പാര്‍ട്ടി നേതാക്കള്‍ കാണുന്നത്.

 പോലീസ്

പോലീസ്

വാളയാറില്‍ സഹോദരി മരിച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ച, കുണ്ടറയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം വൈകിയ സാഹചര്യം, കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് തുടങ്ങിയവ സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയിരുന്നു.

 മുന്‍ ഡിജിപി

മുന്‍ ഡിജിപി

മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയ്ക്കാണ് ഉപ ദേഷ്ടാവ് സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നടെന്നാണ് ലഭ്യമാകുന്ന വിവരം.

 ടിപി സെന്‍ കുമാര്‍

ടിപി സെന്‍ കുമാര്‍

അതേസമയം ടിപി സെന്‍ കുമാറിന്റെ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് ഏത് വിധത്തിലായിരിക്കുമെന്ന് ആഭ്യന്തര വകുപ്പും സിപിഎമ്മും ഒരു പോലെ ഉറ്റുനോക്കുന്നത്.

English summary
CPM suggests government to appoint an advisor to police in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X