ഗെയിൽ സമരത്തിൽ പോലീസിന്റെ നരനായാട്ടെന്ന് സിപിഎം പ്രാദേശിക നേതൃത്വം.. അറസ്റ്റിലായത് നിരപരാധികൾ

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഗെയിൽ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ ക്രൂരമായി മര്‍ദിച്ച പോലീസ് നടപടിക്കെതിരെ സിപിഎം പ്രാദേശിക നേതൃത്വം രംഗത്ത്. നിരപരാധികളായ നിരവധി പേരെ സമരത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് സിപിഎം തിരുവനമ്പാടി ഏരിയ സെക്രട്ടറി പി വിശ്വനാഥന്‍ കുറ്റപ്പെടുത്തി. അപരാധികള്‍ ഇപ്പോഴും പിടിക്കപ്പെടാതെ പുറത്ത് കറങ്ങി നടക്കുകയാണ്. നിരപരാധികളെ വേട്ടയാടുന്ന പോലീസ് നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഎം പ്രദേശിക നേതൃത്വം കുറ്റപ്പെടുത്തി. അതേസമയം ഗെയിൽ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണ് എന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു.

അന്ന് വെറും 12 വയസ്സ് പ്രായം.. വഴി ചോദിച്ച് വന്നയാൾ ചെയ്തത്.. നടുക്കുന്ന അനുഭവം പങ്കുവെച്ച് നടി

gail

പ്രചരിക്കുന്നത് എല്ലാം വ്യാജവാര്‍ത്ത.. ഭാവനയുടെ വിവാഹത്തിന്റെ സത്യം ഇതാണ്!

ഗെയിൽ പദ്ധതിക്കെതിരെ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കിയത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വര്‍ഗീയ സംഘടനകളാണ് എന്ന് സിപിഎം ജില്ലാ നേതൃത്വം ആരോപിച്ചു. സമരത്തിന്റെ മറവില്‍ മുക്കത്തും തിരുവനമ്പാടി മേഖലകളിലും സംഘര്‍ഷം പടര്‍ത്താനുള്ള നീക്കമാണ് ഈ സംഘടനകള്‍ നടത്തുന്നത്. കടുത്ത വികസന വിരോധികളും ഇടതുപക്ഷ വിരുദ്ധരും തീവ്രവാദ സംഘടനകളുടെ ഒപ്പം ചേര്‍ന്ന് നാട്ടുകാരെ അക്രമസമരത്തിലേക്ക് തള്ളിവിടുകയാണ് എന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. തീവ്രവാദ സംഘടയില്‍ പെട്ടവര്‍ അക്രമമുണ്ടായപ്പോള്‍ രക്ഷപ്പെടുകയും നാട്ടുകാര്‍ പോലീസ് പിടിയിലാവുകയുമാണ് ഉണ്ടായതെന്നും സിപിഎം പറയുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
CPM Local leadership against police violence in Gail strike in Mukkam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്