സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നത് മതതീവ്രവാദ ശക്തികളെ തൃപ്തിപ്പെടുത്താൻ: കെ സുരേന്ദ്രൻ
തിരൂർ: പാലാ ബിഷപ് ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർവ്വകക്ഷി യോഗം വിളിക്കേണ്ടത് കെ സുധാകരനല്ല സർക്കാരാണ് എന്നും കെ സുരേന്ദ്രൻ പറഞ്ഞു. പ്രശ്നം മൂടിവെച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും തിരൂരിൽ മദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നത്.
ബിഷപ് പറഞ്ഞ കാര്യങ്ങൾ തമസ്ക്കരിക്കാനാണ് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നത്. ഇരുകൂട്ടരും ശ്രമിക്കുന്നത് മതതീവ്രവാദ ശക്തികളെ തൃപ്തിപ്പെടുത്താനാണ് എന്നും കെ സുരേന്ദ്രൻ പറഞ്ഞു. മതസാമുദായിക സംഘടനകളുടെ യോഗം വിളിക്കുന്ന കോൺഗ്രസ് പാലാ ബിഷപ്പ് പറഞ്ഞതിനോട് പുറംതിരിഞ്ഞു നിൽക്കുകയാണ് എന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പാലാ ബിഷപ്പ് പറഞ്ഞ വിഷയങ്ങൾ യഥാർത്ഥ്യമാണ്. ആ വിഷയങ്ങൾ ചർച്ച ചെയ്യാൻ നിന്നാൽ എൽഡിഎഫിനും യുഡിഎഫിനും കൈ പൊള്ളുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.

മതംമാറ്റത്തിന് ഇരയായി തിരിച്ചെത്തിയ 50 ഓളം യുവതികൾ ബാലരാമപുരത്ത് ഉണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ മതതീവ്രവാദത്തിന് ഇരയായ ആയിരക്കണക്കിന് യുവതികളുണ്ട്. നാർക്കോട്ടിക് ജിഹാദ്, ലൗജിഹാദ് എന്നീ ആശങ്കകളോട് ഇരുമുന്നണികളുടേയും നിലപാട് എന്താണെന്ന് അവർ വ്യക്തമാക്കണം. ഒരു വശത്ത് മന്ത്രി വാസവനെ ബിഷപ്പിനെ കാണാൻ അയക്കുകയും മറുവശത്ത് തീവ്രവാദശക്തികളുമായി സഖ്യത്തിലാകുകയുമാണ് ഇടതുമുന്നണി ചെയ്യുന്നത്. കോൺഗ്രസ് മതസൗഹാർദ്ദ യോഗം വിളിക്കുന്നത് മതമൗലികവാദികളെ സംരക്ഷിക്കാനാണ്. ബിജെപി ആദ്യം മുതൽ പറയുന്ന വസ്തുത അനുഭവത്തിൽ വന്നതു കൊണ്ടാണ് ബിഷപ്പ് തുറന്നു പറഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു.
കായലിലും അടുക്കളയിലും, വൈറലായി രഞ്ജിനി ഹരിദാസിന്റെ പുതിയ ചിത്രങ്ങൾ
പാലാ ബിഷപ്പ് ക്രിസ്ത്യൻ സമുദായത്തിന്റെ ഒരു വലിയ ആശങ്ക വെളിപ്പെടുത്തിയപ്പോൾ അതിനെ ഭീഷണികൊണ്ട് അമർച്ച ചെയ്യാനാണ് സമസ്തയും കാന്തപുരവും ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. സിപിഎമ്മും സർക്കാരും തങ്ങളോടൊപ്പമാണെന്ന് വ്യക്തമാക്കുകയാണ് സമസ്ത. ഇടത് മുന്നണി ക്രിസ്ത്യൻ സമുദായത്തോട് കാണിക്കുന്ന നിലപാട് തങ്ങളോട് എടുത്താൽ ഒരു കാലത്തും അധികാരത്തിൽ വരാൻ കഴിയില്ലെന്ന ധ്വനി കൂടെയുണ്ട് സമസ്തയുടെ പ്രസ്താവനക്ക്. 1987 ൽ നായനാർ ശരിഅത്തിനെതിരെ നിലപാട് സ്വീകരിച്ചു അധികാരത്തിൽ വന്നെങ്കിലും പിന്നീടൊരിക്കലും സിപിഎമ്മിന് ആ നിലപാട് തുടരാൻ കഴിഞ്ഞില്ല. ആഗോള തീവ്രഇസ്ലാമിക ശക്തികളുടെ നിലപാടുകളാണ് സിപിഎം അതിന് ശേഷം സ്വീകരിച്ചിട്ടുള്ളത്. സദ്ദാം ഹുസൈൻ വിഷയത്തിലും, ഹാഗിയ സോഫിയ വിഷയത്തിലും, പലസ്‌തീനിൽ മലയാളിയായ സൗമ്യ ഹമാസ് ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോഴും നാം ഇത് കണ്ടതാണ്. ഭീകരവാദികളുടെ തടവറയിലായ പിണറായി വിജയന് ആർജ്ജവമുണ്ടെങ്കിൽ സമസ്തക്ക് ഉടൻ മറുപടി നൽകണം എന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.












Click it and Unblock the Notifications