Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരള ജനത ഒന്നിച്ച് ഊതിയാല്‍ പറന്നു പോകുന്നതേയുള്ളു നിങ്ങളുടെ ഭരണം'; പിണറായിയോട് സതീശന്‍

കൊച്ചി: നവകേരള സദസിലേക്കുള്ള യാത്രക്കിടെ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിന് പിന്നാലെ സംഘര്‍ഷം. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എ അടക്കമുള്ളവരെ സി പി എം - ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എല്‍ദോസ് കുന്നപ്പള്ളിയ്‌ക്കെതിരായ ആക്രമണത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അപലപിച്ചു.

കേരള ജനത ഒന്നിച്ച് നിന്ന് ഊതിയാല്‍ പറന്നു പോകാനുള്ളതേയുള്ളു പിണറായിയുടെ ഭരണം എന്ന് സതീശന്‍ പറഞ്ഞു. ബംഗാളിലേതു പോലെ പിന്നീട് വിലപിച്ചിട്ടു കാര്യമുണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ഭീഷണി അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. എം എല്‍ എ ഉള്‍പ്പെടെയുളളവരെ പിണറായി വിജയന്റെ ഗുണ്ടകളാണ് ആക്രമിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

vd satheesan

'പൊതുഖജനാവും ജനങ്ങളുടെ പോക്കറ്റും കൊള്ളയടിച്ച് പിണറായി വിജയനും കൂട്ടരും നടത്തുന്ന അശ്ലീല ഘോഷയാത്രയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് ചേരുന്നതല്ല. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് ഇരുന്നപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കാട്ടിയ അതേ ഗുണ്ടായിസമാണ് മുഖ്യമന്ത്രി സ്ഥാനത്തിരുന്നും ചെയ്യുന്നത്,' സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോകുന്ന സി പി എം ക്രിമിനലുകളാണ് വഴിയരികില്‍ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ മൃഗീയമായി ആക്രമിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഗുണ്ടാസംഘത്തിന്റെ അകമ്പടിയില്‍ ഒരു മുഖ്യമന്ത്രി സഞ്ചരിക്കുന്നത് എന്നും സതീശന്‍ കുറ്റപ്പെടുത്തി. നവകേരള സദസിനെത്തുന്നവര്‍ ഒന്നിച്ച് ഊതിയാല്‍ പറന്ന് പോകുന്നവരേയുള്ളു പ്രതിഷേധക്കാര്‍ എന്നാണ് പിണറായി പറയുന്നത്.

കേരള ജനത ഒന്നിച്ച് ഊതിയാല്‍ പറന്നു പോകുന്നതേയുള്ളു നിങ്ങളുടെ ഭരണവും എന്നാള്‍ തങ്ങള്‍ക്കും പറയാനുള്ളത് എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇരുപതോളം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നാണ് എല്‍ദോസ് കുന്നപ്പിള്ളി ആരോപിക്കുന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ടുവെന്നും ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ എസ് യു പ്രവര്‍ത്തകനെ ആശുപത്രിയില്‍ കൊണ്ടുപോയ സമയത്താണ് ഏഎല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ആക്രമണമുണ്ടായത്. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ എം എല്‍ എയെയും കൂട്ടരെയും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ കെ എസ് യു പ്രവര്‍ത്തകനായ നോയലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു ആക്രമണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+