സിപിഎം - ബിജെപി സംഘർഷം ആറു പേർക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

കാസര്‍ഗോഡ്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടിക്കിടയിലുണ്ടായ വാക്കുതർക്കം സിപിഎം-ബിജെപി സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ബിജെപി ഓഫീസിനു നേരെയുണ്ടായ കല്ലേറിൽ ജനൽ ചില്ലുകൾതകർന്നു. പരിക്കേറ്റ കുണ്ടാറിലെ ബിജെപി പ്രവർത്തകരായ ലക്ഷ്‌മിധര(22), യതീഷ്(26) എന്നിവരെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറത്ത് ഗെയിലിനൊപ്പമെന്ന് കളക്ടർ, മുക്കത്ത് മലക്കം മറിഞ്ഞ് യുഡിഎഫ്, സമരം ഏറ്റെടുക്കാനില്ല

സിപിഎം പ്രവർത്തകരായ അഡൂർ, അടുക്കയിലെ ചരൺ രാജ്(21), ഗോപിനാഥ്(28) എന്നിവരെ ചെങ്കളയിലെ നായന്മാർമൂല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവത്തിന്റെ തുടക്കം. ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ അഡൂർ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് നടന്നത്. പരിപാടിക്കിടയിൽ യുവാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി ഇതിനിടയിലാണ് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റത്.

cpm-bjp

വൈകുന്നേരം ഏഴു മണിയോടെ വീണ്ടും പ്രശ്‌നം ഉടലെടുക്കുകയും പോലീസ് സ്ഥലത്തെത്തി സംഘർഷം സമാധാനപരമാക്കി. പക്ഷെ രാത്രി അഡൂർ ടൗണിൽ പ്രവർത്തിക്കുന്ന ബിജെപി ഓഫീസിന്റെ ജനൽ ചില്ലുകൾ സിപിഎം പ്രവർത്തകർ എറിഞ്ഞ് തകർത്ത്. ഓഫീസിന് സമീപത്തെ കൊടിമരവും തകർത്തതായി ബിജെപി പ്രവർത്തകർ ആരോപിച്ചു.

എന്നാല്‍ പ്രശ്നം അവിടെയും അവസാനിച്ചില്ല രാത്രി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവർത്തകർക്ക് നേരെ അക്രമണം ഉണ്ടായി.ഇവരുടെ ബൈക്കുകൾ തടഞ്ഞ് നിർത്തി പത്ത് അംഗസംഘമാണ് ആക്രമിച്ചതെന്ന് സിപിഎം പ്രവർത്തകരും ആരോപിച്ചു. ഇപ്പോഴും സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

English summary
cpm-bjp clash. issue took place in keralolasavam programmes in adoor kasaragod district

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്