കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയിൽ സിപിഎം ബിജെപി സംഘർഷത്തിനിടെ സ്ഫോടനം; മൂന്ന് മണിക്കൂർ നീണ്ട പോലീസ് റെയ്ഡ്

  • By Sreejith Kk
Google Oneindia Malayalam News

വടകര: സിപിഎം-ബിജെപി സംഘർഷത്തിനിടെ സ്ഫോടനം നടന്ന ചെമ്മരത്തൂര്‍മേഖലയില്‍ മൂന്ന്മണിക്കൂർ നീണ്ട പോലീസ് റെയ്ഡ് .സിപിഎം-ബിജെപി സംഘർഷം നിലനിന്നിരുന്ന ചെമ്മരത്തൂരിൽ ബുധനാഴ്ച രാത്രിയുണ്ടായ സ്ഫോടനം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി.ചെമ്മരത്തൂർ കക്കാട്ട് കരിങ്കൽ പാറയിലാണ് ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ ഉഗ്ര സ്‌ഫോടനമുണ്ടായത്.

മലപ്പുറത്ത് മുഖംമൂടി സംഘം സ്വര്‍ണാഭരണം മോഷ്ടിച്ചെന്ന് യുവതിയുടെ കള്ളപ്പരാതിമലപ്പുറത്ത് മുഖംമൂടി സംഘം സ്വര്‍ണാഭരണം മോഷ്ടിച്ചെന്ന് യുവതിയുടെ കള്ളപ്പരാതി

മൂന്ന് വർഷം മുൻപ് ഈ പ്രദേശത്തുണ്ടായ സംഘർഷത്തിലും,ബോംബേറിലും പ്രതികളായ ആറു സിപിഎം പ്രവർത്തകരെ വടകര അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ച ദിവസം ഉണ്ടായ സ്ഫോടനം വീണ്ടും പ്രദേശം സംഘർഷ ഭൂമിയാക്കാനുള്ളശ്രമത്തിന്റെ ഭാഗമാണെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.

 kerala-police-

സ്ഫോടന വിവരം അറിഞ്ഞയുടൻ വടകര സി.ഐ.ടി.മധുസൂദനൻ നായരും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.ഇനിയും സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിൽ എസ്.ഐ.സി.കെ.രാജേഷിന്റെ നേതൃത്വത്തിൽ ബോംബ് സ്‌കോഡും സംയുക്തമായി കരിങ്കൽ പാറയിലും,പരിസര പ്രദേശങ്ങളിലെ കാടു പിടിച്ച സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.രാവിലെ എട്ട് മണിക്ക് ആരംഭിച്ച പരിശോധന മൂന്ന്മണിക്കൂർ നീണ്ടുനിന്നു.

വടകര കുന്നംകുളങ്ങര ചിറ സംരക്ഷിക്കാൻ ആളില്ല.. ഒരേക്കർ വിസ്തൃതിയിൽ നശിക്കുന്നത് നാടിന്റെ ജലസ്രോതസ്സ്വടകര കുന്നംകുളങ്ങര ചിറ സംരക്ഷിക്കാൻ ആളില്ല.. ഒരേക്കർ വിസ്തൃതിയിൽ നശിക്കുന്നത് നാടിന്റെ ജലസ്രോതസ്സ്

English summary
cpm bjp conflict in vadakara chemmathur; police raid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X