ആക്രിക്കടയുടെ പേര് പറഞ്ഞ് ജെടി റോഡ് പ്രദേശവാസികളെ വഞ്ചിക്കുന്നു : ടി സിദ്ധിഖ്
വടകര : കീഴാറ്റൂരില്‍ സമരപന്തല്‍ കത്തിച്ചവരുടെ പാര്‍ട്ടിക്കാര്‍ ജെടി
റോഡ് പ്രദേശവാസികളെ ആകെ വഞ്ചിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് ടി
സിദ്ധീഖ്. ജാതി മത രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി
സമരരംഗത്ത് കഴിഞ്ഞ 50 ദിവസമായി നിലയുറപ്പിച്ചിട്ട്. ഇതിനിടയില്‍
എംആര്‍എഫ് കേന്ദ്രത്തിന് ബദല്‍ സ്ഥലമില്ല എന്ന ചെയര്‍മാന്റെ വാദത്തിന്
മുനിസിപ്പാലിറ്റി തന്നെ ഉത്തരം കണ്ടു. എന്നിട്ടും ജെടി റോഡില്‍ തന്നെ
സംഭരണ കേന്ദ്രം തുടങ്ങുമെന്ന നഗരസഭയുടെ തീരുമാനം ജനങ്ങളോടുള്ള
വെല്ലുവിളിയാണെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ജെടി റോഡില്‍
സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുജന സംഗമത്തില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടകര മുനിസിപ്പാലിറ്റിയിലെ ആരോഗ്യ വിഭാഗവും ആരോഗ്യ സ്റ്റാന്റിങ്ങ്
കമ്മിറ്റിയുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ടോ ഉണ്ടെങ്കില്‍ അവരുടെ
നിലവാരമെന്ത് എന്ന് പൊതുജനങ്ങള്‍ പരിശോധിക്കണമെന്നും സിദ്ധിഖ്
കുറ്റപ്പെടുത്തി. ചടങ്ങില്‍ മണപ്രത്ത് അബ്ദുള്ള, യൂനസ് വടകര, ആസിഫ്
കുന്നത്ത്, എം ഫൈസല്‍, സവാദ് വടകര, മുഹമ്മദ് റിഷാല്‍, പുറന്തോടത്ത്
സുകുമാരന്‍, ശംസുദ്ധീന്‍ മുഹമ്മദ്, രജ്ഞിത്ത് ബാബു, പ്രൊഫസര്‍
നൂറുദ്ദീന്‍, മുജീബ് പാലക്കല്‍, കെ അനസ്, അര്‍ഷാദ്, ഹരിദാസ് സംസാരിച്ചു












Click it and Unblock the Notifications