കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണം കയ്യിലുണ്ടെങ്കില്‍ നിയമം പാലിക്കേണ്ടേ ? സിപിഎം ലോക്കല്‍സെക്രട്ടറിയടക്കം 200 പേര്‍ക്കെതിരെ കേസ്

  • By Vishnu
Google Oneindia Malayalam News

കണ്ണൂര്‍: അധികാരം കയ്യിലുണ്ടെങ്കില്‍ പിന്നെ ആരെയും പേടിക്കേണ്ടെന്നാണോ? എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ നിയമം കയ്യിലെടുക്കുകയാണെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

കണ്ണൂരില്‍ കൂത്തുപറമ്പില്‍ അനുമതിയില്ലാതെ ഗതാഗതം സ്തംഭിപ്പിച്ച് പൊതുയോഗം സംഘടിപ്പിച്ചതിന് സിപിഎമ്മിനെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. കൂത്തുപറമ്പ് കോട്ടംപൊയിലില്‍ ആണ് സിപിഎം ഗതാഗതം സ്തംഭിപ്പിച്ച് പൊതുയോഗം സംഘടിപ്പിച്ചത്. സംഭവത്തില്‍ പോലീസ് സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം 200 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

cpm kerala

അനുമതിയില്ലാതെ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയത് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനാണ്. സിപിഎം ലോക്കല്‍ സെക്രട്ടറി സി രവീന്ദ്രന്‍ ഉള്‍പെടെ 200 പേര്‍ക്കെതിരെ കരിരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ടാഴ്ച മുന്‍പ് വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ദീക്ഷിത്ത് മരിച്ച കോട്ടയംപൊയില്‍ കോലാക്കാവ് പരിസരത്താണു പൊതുയോഗം നടത്തിയത്.

Read Also: അധ്യാപിക അധിക്ഷേപിച്ചു; മനം നൊന്ത് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

ഇനിയും പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് പൊതുയോഗത്തിന് അനുമതി ചോദിച്ചു സിപിഎം അപേക്ഷ നല്‍കിയത്. ഇത് അധികൃതര്‍ നിരാകരിച്ചതോടെ നിയമത്തെ വെല്ലുവിളിച്ച് പാര്‍ട്ടിപ്രവര്‍ത്തകര്‍ നടുറോഡില്‍ യോഗം സംഘടിപ്പിക്കുകയായിരുന്നു.

പൊതുറോഡില്‍ കസേര നിരത്തി പ്രവര്‍ത്തകരെ ഇരുത്തി റോഡ് ഗതാഗതം സ്തംഭിപ്പിച്ചായിരുന്നു പൊതുയോഗം. വെട്ടും കുത്തും കൊലപാതകവും നടന്നാലും പോലീസ് കയ്യും കെട്ടി നോക്കി നില്‍ക്കേണ്ട അവസ്ഥാണ്.

Read Also: എം വേലായുധന്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താലും ഇവരെ കേസില്‍ നിന്നൊഴിവാക്കാന്‍ മുകളില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടാകുമെന്നാണ് ജില്ലയിലെ മിക്ക പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുമുള്ള പരാതി. കണ്ണൂരില്‍ പോലീസിനെ ഭരിക്കുന്നത് സിപിഎമ്മാണെന്ന ബിജെപിയുടെ ആരോപണം ശരിവയ്ക്കുന്നതാണ് നിയമത്തെയും പോലീസിനെയും വെല്ലുവിളിച്ച് സിപിഎം സംഘടിപ്പിച്ച പൊതുയോഗം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
CPM conduct public meeting without permission in Kannur, Police file case against cpm local secretary and 200 others.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X