Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യനും സരിതയും... ടേപ്പ് സിപിഎമ്മിന്റെ കയ്യില്‍!!!

കൊച്ചി: സോളാാര്‍ കേസില്‍ മുഖ്യമന്ത്രിയ്ക്കുള്ള ബന്ധം തെളിയുക്കുന്ന രേഖകള്‍ സിപിഎമ്മിന്റെ കയ്യിലുണ്ടെന്ന് മുന്‍ മന്ത്രിയും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും ആയ ടിഎം തോമസ് ഐസക്. മുഖ്യമന്ത്രിയെ മാത്രമല്ല, മറ്റ് പലരേയും അപകീര്‍ത്തിപ്പെടുന്നതാണ് വിവരങ്ങള്‍ എന്നാണ് ഐസക് പറയുന്നത്.

സോളാര്‍ കമ്മീഷന് മൊഴി നല്‍കിയപ്പോഴാണ് തോമസ് ഐസക് ഇക്കാര്യം പറഞ്ഞത്. സരിതയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഫോണ്‍ സംഭാഷണമാണ് സിപിഎമ്മിന്റെ കയ്യില്‍ ഉള്ളത്.

Oommen Chandy

പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായ സജി ചെറിയാന്റെ കയ്യിലാണത്രെ ഈ ഫോണ്‍ സംഭാഷണം ഉള്ളത്. മുഖ്യമന്ത്രിക്കെതിരെ ഇത്രയും ശക്തമായ തെളിവുകളുണ്ടായിട്ടും എന്തായിരിക്കും സിപിഎം ഈ വിവരം പുറത്ത് വിടാത്തത് എന്ന് എല്ലാവവര്‍ക്കും സംശയമുണ്ടാകും. എന്നാല്‍ അതിനും തോമസ് ഐസക്കിന് ന്യായമുണ്ട്.

Saritha S Nair

മുഖ്യമന്ത്രിയെ കുടുക്കാന്‍ വേണ്ടി ആ രേഖ പുറത്ത് വിട്ടാല്‍ മറ്റ് പലരേയും കൂടി അത് അപകീര്‍ത്തിപ്പെടുത്തുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. അതുകൊണ്ടാണത്രെ ആ രേഖകള്‍ പുറത്ത് വിടേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചത്. പാര്‍ട്ടിയെ അത്രക്ക് വിഷമിപ്പിക്കാന്‍ മാത്രം ആരുടെ പേരുകളാണ് ആ ഫോണ്‍ സംഭാഷണത്തില്‍ ഉള്ളത് എന്നത് ചര്‍ച്ചയാകേണ്ടത് തന്നെയാണ്.

Thomas Issac

സരിത മുഖ്യമന്ത്രിയെ കണ്ട സംഭവവും, ആഭ്യന്തര മന്ത്രിയേ ഫോണില്‍ വിളിച്ചിരുന്ന കാര്യവും ഒക്കെ തോമസ് ഐസക്ക് കമ്മീഷന് മുന്നില്‍ ഉന്നയിച്ചുണ്ട്. 2013 മാര്‍ച്ച് 20 ന് സരിതക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം അറസ്റ്റിന് മുമ്പ് പല തവണ ആഭ്യന്തരമന്ത്രിയേയും അദദേഹത്തിന്റെ പിഎയേയും സെക്രട്ടറിയേയും സരിത പല തവണ വിളിച്ചിട്ടുണ്ടെന്നും തോമസ് ഐസക് മൊഴി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+