കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സമ്മേളനത്തിന് മമ്മൂട്ടിയെ വിളിച്ചില്ലേ... ഇന്നച്ചനും മുകേഷും ഹാജര്‍

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: പതിവില്‍ നിന്ന് വ്യത്യസ്തമായി സിപിഎമ്മിന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് കലാ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള നിരവധി പേരെ ക്ഷണിച്ചു. ഒഎന്‍വി കുറുപ്പിനേയും എംടി വാസുദേവന്‍ നായരേയും ക്ഷണിച്ചിരുന്നെങ്കിലും അവര്‍ എത്തിയല്ല.

എന്നാല്‍ സിനിമ മേഖലയില്‍ നിന്നുള്ള പല പ്രമുഖരും സമ്മേളനതതിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. സിപിഎമ്മിനോട് ഏറെ അടുത്തു നില്‍ക്കുന്ന മമ്മൂട്ടിയെ പക്ഷേ സമ്മേളനത്തിന് ക്ഷണിച്ചതായി അറിവില്ല. പാര്‍ട്ടി ബാനറില്‍ മത്സരിച്ച് എംപിയായ ഇന്നസെന്റം ഇടതുപക്ഷത്തോട് അടുത്തുനില്‍ക്കുന്ന മുകേഷും ഒക്കെ സമ്മേളനത്തിനെത്തി.

ഇവര്‍ മാത്രമല്ല, സിനിമ മേഖലയില്‍ നിന്നുള്ള മറ്റ് ചിലരും സമ്മേതത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയിരുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം...

മമ്മൂക്കയെ വിളിച്ചില്ലേ

മമ്മൂക്കയെ വിളിച്ചില്ലേ

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിന് മമ്മൂട്ടിയെ ക്ഷണിച്ചില്ലേ എന്നാണ് ചോദ്യം.

ഇന്നച്ചനെത്തി

ഇന്നച്ചനെത്തി

ക്ഷണിക്കപ്പട്ട അതിഥികള്‍ക്ക് നന്ദി പറയുമ്പോള്‍ പിണറായി ആദ്യം പറഞ്ഞ പേര് ഇന്നസെന്റിന്റേതായിരുന്നു. പാര്‍ട്ടി എംപിയാക്കിയ ആളല്ലേ...

മുകേഷ്

മുകേഷ്

സിനിമ മേഖലയില്‍ നിന്ന് എത്തിയ മറ്റൊരു പ്രമുഖന്‍ മുകേഷ് ആയിരുന്നു. പലതവണ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചിച്ച ആളാണ് മുകേഷ്.

പ്രേംകുമാര്‍

പ്രേംകുമാര്‍

സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും പ്രേം കുമാറിനെ പാര്‍ട്ടി മറന്നില്ല.

രഞ്ജി പണിക്കര്‍

രഞ്ജി പണിക്കര്‍

സിപിഎമ്മിനോട് വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് രഞ്ജി പണിക്കര്‍. ഒരിട വിഎസിനെതിരെ ഫാരിസ് അബൂബക്കര്‍ പത്രം തുടങ്ങിയപ്പോള്‍ അതിന്റെ എംഡി ആയതും രഢ്ജി പണിക്കര്‍ തന്നെ.

പ്രതാപ് പോത്തന്‍

പ്രതാപ് പോത്തന്‍

ഒരിടവേളക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചെത്തിയ പ്രതാപ് പോത്തനെ സമ്മേളനത്തിന് ക്ഷണിക്കാന്‍ സിപിഎം മറന്നില്ല.

ബി ഉണ്ണികൃഷ്ണന്‍

ബി ഉണ്ണികൃഷ്ണന്‍

തന്റെ രാഷ്ട്രീയ നിലപാട് പലതവണ വ്യക്തമാക്കിയ ആളാണ് സംവിധായകനും തിരക്കഥാകൃത്തും ആയ ബി ഉണ്ണികൃഷ്ണന്‍. അദ്ദേഹവും സിപിഎമ്മിന്റെ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു.

പ്രിയനന്ദനന്‍

പ്രിയനന്ദനന്‍

നെയ്ത്തുകാരന്‍ എന്ന സിനിമ ചെയ്ത് പാര്‍ട്ടിക്ക് പ്രിയങ്കരനായ പ്രിയനന്ദനന്‍ പുലിജന്‍മം എന്ന ചിത്രത്തിലൂടെ പാര്‍ട്ടിയുടെ ശത്രുവിനെ പോലെ ആയി മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നും ഇല്ലെന്നാണ് പ്രിയനന്ദനന്റെ സാന്നിധ്യം തെളിയിക്കുന്നത്.

ആര്‍ ഉണ്ണി

ആര്‍ ഉണ്ണി

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും തിരക്കഥാകൃത്തും ആയ ആര്‍ ഉണ്ണിയും സിപിഎം സമ്മേളനത്തിലെ അതിഥികളില്‍ ഒരാളാണ്.

ആഷിക് അബു

ആഷിക് അബു

സിപിഎമ്മിന്റെ മുന്നണി പോരാളിയെ പോലെ ആണ് ഇപ്പോള്‍ ആഷിക് അബു. അപ്പോള്‍ പിന്നെ അദ്ദേഹത്തെ വിളിക്കാതിരിക്കാന്‍ പറ്റുമോ

English summary
CPM invited film stars as guests for the state conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X