കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർട്ടിയുടെ ഐക്യവും കെട്ടുറപ്പും വ്യക്തമാക്കുന്ന സമ്മേളനം, തെരഞ്ഞെടുപ്പുകളെല്ലാം ഐകകണേ്ഠ്യനയെന്ന് ജയരാജൻ

Google Oneindia Malayalam News

കൊച്ചി: നാലുനാൾ നീണ്ടുനിന്ന സിപിഐ(എം) സംസ്ഥാന സമ്മേളനം രാഷ്ട്രീയ സംഘടനാ രംഗങ്ങളിൽ പാർട്ടിയുടെ ഐക്യവും കെട്ടുറപ്പും വ്യക്തമാക്കുന്നതായിരുന്നുവെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മാർച്ച് 1 മുതൽ ആരംഭിച്ച സമ്മേളനത്തിലെ എല്ലാ നടപടിക്രമങ്ങളും ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ ഉത്തമമാതൃകയിൽ യോജിപ്പിന്റെയും ഐക്യത്തിന്റെയും സന്ദേശം നൽകുന്നതാണ്. സംസ്ഥാന കമ്മിറ്റി, കൺട്രോൾ കമ്മീഷൻ, സംസ്ഥാന സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളെല്ലാം ഐകകണേ്ഠ്യനയായിരുന്നുവെന്ന് എംവി ജയരാജൻ പറയുന്നു.

'നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉളള മെമ്മറി കാർഡ് കോടതിയിൽ തുറന്നു', കണ്ടോ പകർത്തിയോ? റിപ്പോർട്ട്'നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉളള മെമ്മറി കാർഡ് കോടതിയിൽ തുറന്നു', കണ്ടോ പകർത്തിയോ? റിപ്പോർട്ട്

'അജണ്ട മുതൽ വിവിധ പ്രമേയങ്ങൾ വരെയുള്ള കാര്യങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം നൽകുകയും നിർദ്ദേശിക്കപ്പെട്ട ഭേദഗതികളിൽ സ്വീകാര്യമായവ ഉൾപ്പെടുത്തി ഐക്യത്തോടുകൂടി എല്ലാ കാര്യങ്ങളും പാസ്സാക്കുകയുമുണ്ടായി. പാർട്ടിയുടെയും വർഗബഹുജനസംഘടനകളുടെയും കഴിഞ്ഞ നാലുവർഷക്കാലത്തെ പ്രവർത്തനാനുഭവങ്ങളെ വിലയിരുത്തിയ പ്രവർത്തന റിപ്പോർട്ടിൻമേൽ വിമർശന-സ്വയംവിമർശന രീതിയിലാണ് പൊതുചർച്ചയിൽ പങ്കെടുത്ത 42 പ്രതിനിധികളും അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്' എന്ന് എംവി ജയരാജൻ വ്യക്തമാക്കി.

11

'നാലുവർഷത്തിനിടയിൽ പാർട്ടി അംഗസംഖ്യയിലും ബഹുജനസ്വാധീനത്തിലും വർഗബഹുജന സംഘടനാ അംഗസംഖ്യയിലും പ്രക്ഷോഭ പ്രവർത്തന പങ്കാളിത്തത്തിലും വലിയ വളർച്ചയുണ്ടാക്കാൻ കഴിഞ്ഞു. ജനങ്ങളുടെ ഭാവി പ്രതീക്ഷയായ സിപിഐ(എം) അമ്പത് ശതമാനത്തിലധികം ജനപിന്തുണ സംസ്ഥാനത്ത് കൈവരിക്കണമെന്നതടക്കമുള്ള പാർട്ടിയുടെ വളർച്ചയ്ക്കു വേണ്ടിയുള്ള ഭാവി കടമകൾ അംഗീകരിച്ചുകൊണ്ടാണ് സമ്മേളനം അവസാനിച്ചത്. നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് എന്നതാണ് സമ്മേളനം അംഗീകരിച്ച പ്രധാന രേഖ'.

'56ൽ തൃശ്ശൂരിൽ ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച വികസന രൂപരേഖ ഇഎംഎസ് സർക്കാറിന് ആധുനിക കേരളം സൃഷ്ടിക്കാനുള്ള വഴികാട്ടിയായിരുന്നു. ഇപ്പോൾ കൊച്ചി സമ്മേളനം അംഗീകരിച്ച വികസന രേഖയാകട്ടെ, കാൽ നൂറ്റാണ്ടിനകം വികസിത രാജ്യങ്ങളെപ്പോലെ കേരളത്തെ മാറ്റാനുള്ള സമഗ്രമായ കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. വികസന രേഖയുടെ ഉള്ളടക്കത്തോട് പൊതുവായി യോജിച്ച പ്രതിനിധികൾ വിലപ്പെട്ട നിർദ്ദേശങ്ങളിലൂടെ രേഖ സമ്പുഷ്ടമാക്കുകയായിരുന്നു. നാല് ജില്ലാ സെക്രട്ടറിമാർ അടക്കം 16 പേരെ പുതുതായി ഉൾപ്പെടുത്തിക്കൊണ്ട് 88 അംഗ സംസ്ഥാന കമ്മിറ്റിയെയും 17 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും 175 പേരടങ്ങുന്ന പാർട്ടി കോൺഗ്രസ് പ്രതിനിധികളെയുമാണ് സമ്മേളനം തെരഞ്ഞെടുത്തത്. സ്ത്രീകൾക്കും യുവജനങ്ങൾക്കും നല്ല പ്രാതിനിധ്യമുണ്ട്'.

യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

'പാർട്ടി സെന്ററിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 8 പേരെ പുതുതായി സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തു. പാർട്ടി ഭരണഘടനാ വ്യവസ്ഥയനുസരിച്ച് 75 വയസ്സ് കഴിഞ്ഞവരെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവരെല്ലാം ത്യാഗപൂർണ്ണമായ സേവനമാണ് കഴിഞ്ഞകാലങ്ങളിൽ പാർട്ടിക്ക് വേണ്ടി അനുഷ്ഠിച്ചത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാക്കളായ വി.എസ്. അച്യുതാനന്ദൻ, വൈക്കം വിശ്വൻ, പി. കരുണാകരൻ, ആനത്തലവട്ടം ആനന്ദൻ, കെ.ജെ. തോമസ്, എം.എം. മണി എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമ്മേളനം വൻ വിജയമായിരുന്നു. കൊച്ചിയാകെ ചുവപ്പണിയുക മാത്രമല്ല, ബഹുജനങ്ങളെയാകെ കോവിഡ് കാലത്ത് നടക്കുന്ന ഒരു സമ്മേളനമെന്ന രീതിയിൽ വിവിധ പരിപാടിയുടെ ഭാഗഭാക്കാക്കാൻ കഴിഞ്ഞിട്ടുണ്ട്. സമ്മേളനം ചരിത്രവിജയമാക്കിയ സ്വാഗതസംഘത്തിന്റെ പ്രവർത്തനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു' എന്നും എംവി ജയരാജൻ വ്യക്തമാക്കി.

English summary
CPM Kannur district secretary MV Jayarajan about CPM state meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X